ബെംഗളൂരു: യെലഹങ്കയ്ക്കടുത്ത് കോഗിലുവിൽ നിന്ന് കുടിയിറക്കിയവരിൽ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതി പ്രകാരം ബയ്പ്പനഹള്ളിയിൽ നിർമിച്ച ഫ്ലാറ്റുകളാണ് ഇവർക്ക് കൈമാറുന്നത്. അർഹതയുണ്ടെന്ന് കണ്ടെത്തിയ 61ൽ 49 കുടുംബങ്ങളെ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ തത്കാലം ഒഴിവാക്കി. 165 കുടുംബങ്ങളെയാണ് അനധികൃത താമസക്കാരെന്ന് ആരോപിച്ച് സർക്കാർ കുടിയൊഴിപ്പിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കർണാടക സർക്കാറിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നാണ് വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചത്. എന്നാൽ, ഫ്ലാറ്റുകൾക്ക് പണം നൽകണമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഈ നീക്കം വിമർശനം നേരിട്ടതോടെ ഉപേക്ഷിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.