Thursday, 19 March 2026

എഐ എനേബിൾഡ് S9 ആപ്പ്; ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ

എഐ എനേബിൾഡ് S9 ആപ്പ്; ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ

ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രെക്ക് ഓപ്പറേറ്റർസുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്കസ് ഓൺലൈൻ S9 കസ്റ്റമർ ആപ്പിന്റെ ദേശീയ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടർ സിബി. എം. ലൂക്കോസ് അറിയിച്ചു. ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റൽ നട്ടെല്ല് ആകുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് S9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്ത സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയ്യാറാക്കിയിട്ടുണ്ട് സിബി ലോജിസ്റ്റിക്സ്. റിയൽ ടൈം ബുക്കിംഗ്. അഡ്വാൻസ്‌ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരു പോലെ ഗുണകരമാണ്. നിർമ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച S9 ലോജിസ്റ്റിക് ആപ്പ് പ്ലേസ്റ്റോർ ആൻഡ് ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.

കേരളത്തിൽ നിന്നും പ്രവർത്തനം തുടങ്ങുന്ന സിബി ലോജിസ്റ്റിക് S9 കസ്റ്റമർ ആപ് ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇപ്പോൾ 10 സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്. കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, നാഗ്‌പൂർ, ഡൽഹി, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നീ സംസ്ഥാനങ്ങളിലാണ് ഓഫീസ് പ്രവർത്തനം നടക്കുന്നത്.

വലിയൊരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചരക്കുകൾ എത്തുന്നു. തിരികെ പോകുന്ന ഈ ട്രക്കുകൾ S9 ആപ്പ് വഴി മത്സരാധിഷ്ഠിത നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കാൻ പറ്റുന്ന സേവനമാണ് ഒരുക്കുന്നത്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസ് പ്രവർത്തനം. 20ലേറെ പ്രമുഖ കമ്പനിക ളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തവും ഇവർക്കുണ്ട്. ചരക്കുനീക്കമെന്ന ബിസിനസ് കൂടുതൽ ഉപഭോതാവിനു ഗുണകരമാക്കണം എന്ന ചിന്തയാണ് ഈ ഡിജിറ്റൽ ആപ്പ് എന്ന് സിബി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാൻ ആണവായുധ നിർമാണത്തിന് അടുത്തുപോലും എത്തിയിട്ടില്ല'; ട്രംപിനെ തള്ളി ജോ കെന്‍റ്

'ഇറാൻ ആണവായുധ നിർമാണത്തിന് അടുത്തുപോലും എത്തിയിട്ടില്ല'; ട്രംപിനെ തള്ളി ജോ കെന്‍റ്

വാഷിംങ്ടൺ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന വാദവുമായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവെച്ച ജോ കെന്റ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ന്യായീകരിച്ചിരുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പല തവണ ട്രംപ് ഈ കാരണം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ജോ കെന്റിന്റെ വെളിപ്പെടുത്തൽ.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് രണ്ടാഴ്ച മാത്രം അകലെ ആയിരുന്നുവെന്നാണ് യുദ്ധത്തെ കുറിച്ച് ചൊവ്വാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അത് നിലനിൽക്കാത്ത വാദമാണെന്നും യുദ്ധം ആരംഭിക്കുന്ന സമയത്ത് അവർ ആണവായുധ നിർമാണത്തിനടുത്ത് എത്തിയിരുന്നില്ലെന്നും ജോ കെന്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചത് യുഎസിന് അനുകൂലമായില്ലെന്നും അത് ഇറാൻ ജനതയെയും അദ്ദേഹത്തിന്റെ അനുയായികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും ജോ കെന്റ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി മരണത്തിൽ ഭയപ്പെട്ടിരുന്നുവെന്ന് താൻ കരുതുന്നില്ല, അദ്ദേഹമൊരു ബുദ്ധിശൂന്യൻ ആയതുകൊണ്ടല്ല, മറിച്ച് വധിക്കപ്പെട്ടാലും അത് അനുയായികളെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ശക്തിപ്പെടുത്തും എന്നതുകൊണ്ടാണ് എന്നായിരുന്നു ജോ കെന്റിന്റെ പ്രതികരണം.

ഇറാൻ ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്ന് നേരത്തെ റഷ്യയും അന്താരാഷ്ട്ര ആണവ ഏജൻസിയും അറിയിച്ചിരുന്നു. എന്നാൽ ഇറാൻ ആണവ പദ്ധതിക്കരികിലാണെന്നും ഇത് യുഎസിനടക്കം ഭീഷണിയാണെന്നും അതിനാലാണ് ആക്രമിച്ചതെന്നുമായിരുന്നു ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ന്യായീകരണം.

അതേസമയം ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. 2025 ജൂലൈയിലാണ് അദ്ദേഹം ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റത്. യുഎസ് സൈന്യത്തിലും സിഐഎയിലും ജോ കെന്റ് പ്രവർത്തിച്ചിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന് വേണ്ടി നടത്തുന്നതാണെന്നും അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചാണ് ജോ കെന്റ് രാജി വെച്ചത്. ഇറാൻ നമ്മുടെ രാജ്യത്തിന് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റെ സമ്മർദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ തനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നും കെന്റ് രാജി പ്രഖ്യാപിച്ച് എക്സിൽ കുറിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7ാം അങ്കത്തിന് ഒരുങ്ങി പിണറായി വിജയൻ; ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രചാരണപരിപാടികളിൽ പങ്കെടുക്കും

7ാം അങ്കത്തിന് ഒരുങ്ങി പിണറായി വിജയൻ; ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രചാരണപരിപാടികളിൽ പങ്കെടുക്കും

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് പിണറായി വിജയൻ പത്രിക സമർപ്പിച്ചത്. ധർമ്മടം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അവിടെ വീടുകൾ കയറിയുള്ള പ്രചരണമടക്കം നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലുടനീളം സിപിഎമ്മിന്റെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യസഹോദരനെ കള്ളനാക്കാന്‍ വ്യാജ സ്വർണ്ണ മോഷണപരാതി; ഒടുവിൽ വിരലടയാളം കുടുക്കി

ഭാര്യസഹോദരനെ കള്ളനാക്കാന്‍ വ്യാജ സ്വർണ്ണ മോഷണപരാതി; ഒടുവിൽ വിരലടയാളം കുടുക്കി

വിഴിഞ്ഞം: സ്വന്തം വീട്ടിൽ കവർച്ച നടന്നുവെന്ന് വരുത്തിത്തീർത്ത് ഭാര്യാസഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബതർക്കത്തെത്തുടർന്നുള്ള പ്രതികാരമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഏഴ് പവൻ സ്വർണ്ണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു മനോജിന്റെ പരാതി. ജനൽ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് ഇയാൾ പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിഴിഞ്ഞം പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ജനൽ കമ്പികൾ മുറിച്ചിരിക്കുന്നത് വീടിന് അകത്തുനിന്നാണെന്ന് വ്യക്തമായി. ഇതോടെ മനോജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടകത്തിന്റെ ചുരുളഴിഞ്ഞത്. വിരലടയാളം പരിശോധിച്ചതോടെയാണ് മനോജ് പിടിയിലായത്.

മനോജും ഭാര്യാസഹോദരനും ഒരേ വീട്ടിലാണ് താമസം. ഇവർ തമ്മിൽ കുടുംബതർക്കം നിലനിന്നിരുന്നു. സ്വർണ്ണം താൻ തന്നെ പണയം വെച്ചതാണെന്നും, കവർച്ച നടന്നുവെന്ന് വരുത്തി ഭാര്യാസഹോദരനെ കേസിൽ കുടുക്കാനുമാണ് താൻ പദ്ധതിയിട്ടതെന്നും മനോജ് പോലീസിനോട് സമ്മതിച്ചു. ജനൽ കമ്പി മുറിക്കുന്നതിനിടെ മനോജിന്റെ കയ്യിലുണ്ടായ പരിക്ക് കേസ് തെളിയിക്കുന്നതിൽ നിർണ്ണായകമായി. കുറ്റം സമ്മതിച്ച പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍; വില 10.49 ലക്ഷം രൂപ മുതല്‍

പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍; വില 10.49 ലക്ഷം രൂപ മുതല്‍

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപയിലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനങ്ങളുടെ വിതരണം രാജ്യത്തുടനീളം ആരംഭിച്ചു. റെനോ ഗ്രൂപ്പിന്‍റെ അത്യാധുനിക മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ (ആര്‍ജിഎംപി) നിര്‍മ്മിച്ച പുതിയ റെനോ ഡസ്റ്റര്‍ കരുത്തുറ്റ നിര്‍മ്മാണശൈലിക്കും ഇന്ധനക്ഷമതയ്ക്കും ഭാവിയിലെ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കും മുന്‍ഗണന നല്‍കിയാണ് വികസിപ്പിച്ചിരിക്കുന്നത്.

റെനോയുടെ പുതിയ ആർജിഎംപി പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ ഡസ്റ്റർ നിർമിച്ചിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായാണ് ഇത് പ്രധാനമായും മത്സരിക്കുന്നത്. 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.

എൻജിനും പ്രകടനവും

രണ്ട് ടർബോ-പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്. 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനാണ് ആദ്യത്തേത്. ഇത് 100 എച്ച്പി കരുത്തും 160 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനുള്ളത്. 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ഓപ്ഷനാണ് രണ്ടാമത്തേത്. കൂടുതൽ കരുത്തുള്ള ഈ എൻജിൻ 163 എച്ച്പി പവറും 280 എൻഎം ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്.

കൂടാതെ, 2026 ദീപാവലിയോടെ ഒരു 1.8 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് പതിപ്പും റെനോ പുറത്തിറക്കും. ഇത് പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് 160 എച്ച്പി കരുത്ത് നൽകുന്ന ഒന്നായിരിക്കും. സൺസെറ്റ് റെഡ്, പേൾ വൈറ്റ്, റിവർ ബ്ലൂ തുടങ്ങി ആറ് നിറങ്ങളിൽ വാഹനം ലഭ്യമാണ്. ടർബോ-പെട്രോൾ വേരിയന്റുകളുടെ ഡെലിവറി ഏപ്രിൽ മുതൽ ആരംഭിക്കും.

പുറംമോടി

ഇന്ത്യൻ വിപണിക്കായി പ്രത്യേകം ചില മാറ്റങ്ങളോടെയാണ് പുതിയ ഡസ്റ്റർ എത്തുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഐബ്രോ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകൾ എന്നിവ മുൻവശത്തെ ആകർഷകമാക്കുന്നു. മുൻവശത്തെ ഗ്രില്ലിൽ റെനോ ലോഗോയ്ക്ക് പകരം വലിയ അക്ഷരങ്ങളിൽ 'DUSTER' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 212 എംഎം ഗ്രൗണ്ട് ക്ലിയറൻസും 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഇതിന് കരുത്തുറ്റ രൂപം നൽകുന്നു.

അകത്തളവും ഫീച്ചറുകളും

ഡാഷ്‌ബോർഡിൽ വലിയ രണ്ട് സ്ക്രീനുകളാണുള്ളത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 518 ലിറ്ററാണ് ഇതിന്റെ ബൂട്ട് സ്പേസ്.

സുരക്ഷ

സുരക്ഷയുടെ കാര്യത്തിലും റെനോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്. ഇന്ത്യയിൽ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്ന ആദ്യ റെനോ മോഡലാണിത്. 7 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറന്റിയും റെനോ ഉറപ്പുനൽകുന്നു.

ഓതെന്‍റിക്, ഇവല്യൂഷന്‍, ടെക്നോ, ടെക്നോ+, ഐകോണിക് എന്നീ അഞ്ച് വ്യത്യസ്ത ട്രിം വകഭേദങ്ങളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. വിപണിയില്‍ ടര്‍ബോ ടിസിഇ 160 പതിപ്പിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. മൊത്തം പെട്രോള്‍ ബുക്കിംഗുകളുടെ 90 ശതമാനവും ഈ കരുത്തുറ്റ മോഡലിനാണ് ലഭിക്കുന്നത്. ആര്‍-പാസ് പ്രീ-ബുക്കിങ് പ്രോഗ്രാമിലൂടെ മാര്‍ച്ച് 31നകം ബുക്ക് ചെയ്യുന്നവര്‍ക്ക് 10.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടപ്പാട്ടൂർ ഉത്സവത്തിന് മാർച്ച് 21ന് കൊടിയേറും

കടപ്പാട്ടൂർ ഉത്സവത്തിന് മാർച്ച് 21ന് കൊടിയേറും

പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാർച്ച് 21ന് കൊടിയേറി 28ന് വിശേഷാൽ പൂജകൾ, പ്രൗഢ ഗംഭീരമായ ആറാട്ടോടെ സമാപിക്കും. എഴുന്നള്ളത്തുകൾ, പ്രശസ്‌ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്‌ച ശ്രീബലിക്കും ീബലിക്കും ആറാട്ടുദിനത്തിലും നടക്കുന്ന മേളങ്ങൾ ഈ വർഷത്തെ ഉത്സവത്തിൻ്റെ പ്രത്യേകതയാണ്.

മാർച്ച് 21ന് രാവിലെ 7.30ന് ഭജൻസ്, 10ന് ഗീതാപാരായണം, വൈകിട്ട് 5.30നും 6നും മദ്ധ്യേ ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലം ബ്രഹ്മശ്രീ നീലകണ്ഠ‌ൻനാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. വൈകിട്ട് 7.30ന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന രാഗധാര.

രണ്ടുമതുൽ ആറുവരെ ഉത്സവദിവസങ്ങളിൽ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും.

മാർച്ച് 22ന് 9.30ന് ഉത്സവബലി, 10ന സോപാനസംഗീത സമന്വയം, 11.30ന് തിരു വാതിര, വൈകിട്ട് 7ന് വീരനാട്യം, 8ന് തിരുവാതിര, 9.15ന് ഭക്തിഗാനമേള 9.30മുതൽ കൊടിക്കീഴിൽ വിളക്ക്.

മാർച്ച് 23ന് രാവിലെ 9.30ന് ഉത്സവബലി, 10.15ന് തിരുവാതിര, 11ന് ഓട്ടൻതുള്ളൽ, 12.30ന് കൈകൊട്ടിക്കളി, വൈകിട്ട് 7മുതൽ തിരുവാതിര, 8മുതൽ ക്ലാസിക്കൽഡാൻസ്.

മാർച്ച് 24ന് രാവിലെ 10ന് നാരായണീയപാരായണം, വൈകിട്ട് 7ന് തിരുവാതിര വൈകിട്ട് 8ന് ഭജൻസ്, 9.30ന് തിരുവാതിര

മാർച്ച് 25ന് രാവിലെ 9.30ന് ഉത്സവബലി രാവിലെ 10 മുതൽ തിരുവാതിര, 11ന് വഞ്ചിപ്പാട്ട്, 12ന് തിരുവാതിര, 6.30ന് ദേശവിളക്ക് എഴുന്നള്ളത്ത്, വൈകിട്ട് 6.45ന് തിരു വാതിര, 7.15ന് മോഹിനിയാട്ടം,, 8.15ന് സംഗീതാർച്ചന

മാർച്ച് 26ന് രാവിലെ 9.30ന് ഉത്സവബലി 10 മുതൽ തിരുവാതിര, 11മുതൽ ഭജൻസ്, വൈകിട്ട് 5.30 മുതൽ കാഴ്‌ച ശ്രീബലി, വേല, സേവ, 7ന് ഫ്യൂഷൻഡാൻസ്, 8ന് പഞ്ചാരിമേളം, 9.30ന് വലിയവിളക്ക്

പള്ളിവേട്ടദിനമായ മാർച്ച് 27ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പിനും, വൈകിട്ട് 5ന് കാഴ്ചശ്രീബലി എഴുന്നള്ളത്തിനും ഇശൈകലൈമണി ഏറ്റുമാനൂർ ശ്രീകാ ന്തിന്റെ നാദസ്വരകച്ചേരി, മുത്തോലപുരം രജീഷ്‌മാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് ചാക്യാർകുത്ത്, 9.30ന് പള്ളിവേട്ട, പാഴൂർ ജിതിൻമാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം. 70

269926 ആറാട്ടുദിനമായ ഏപ്രിൽ 7ന് രാവിലെ 7.30ന് ഭക്തിഗാനമഞ്ജരി, 9ന് ഓട്ടൻ തു ള്ളൽ, 10.30ന് ആറാട്ടുകച്ചേരി - ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, 12.30ന് ആറാട്ടുസദ്യ, 1.30ന് പുല്ലാങ്കുഴൽ കച്ചേരി, 3.45ന് തിരുവാതിര, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറ ക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 6.30ന് തിരുവാതിര 7ന് ക്ഷേത്രക്കടവിൽ ആറാ ട്ട്, 7.45ന് കിഴക്കേനടയിൽ എതിരേൽപ്പ്, ഏറ്റുമാനൂർ ശ്രീകാന്തിൻ്റെ നാദസ്വരം, കൊടു ആർ രാഗേഷ്‌മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തിരുമറയൂർ രാജേ ഷിന്റെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ അണിനിരക്കുന്ന സ്പെഷ്യൽ പാണ്ടി മേളം, 11.30ന് കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, തുടർന്ന് ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനാടകം ഗരുഡധ്വജൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ‌ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ

ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ‌ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ

ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്കെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ശക്തമായ നടപടി. ഇറാനിയൻ എംബസിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോടും അവരുടെ കീഴിലുള്ള സ്റ്റാഫിനോടും ഉടൻ രാജ്യം വിടാൻ ഖത്തർ ഔദ്യോഗികമായി നിർദേശിച്ചു.

ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തിനുള്ള മറുപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.

റാസ് ലഫാൻ ആക്രമണം

ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. എന്നാൽ ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല.

ഖത്തറിന് പുറമെ സൗദി അറേബ്യയും തങ്ങൾക്ക് നേരെ വന്ന മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടതായി അറിയിച്ചു. ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിന് അടുത്തായി ഉയർന്നു.

ഇറാനിലെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ 'നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.