Friday, 20 March 2026

ഇസ്രായേൽ - ഇറാൻ പോപോരിൽ മുങ്ങിത്താഴ്ന്ന് ബിഎസ്ഇ 500

ഇസ്രായേൽ - ഇറാൻ പോപോരിൽ മുങ്ങിത്താഴ്ന്ന് ബിഎസ്ഇ 500

പശ്ചിമേഷ്യയിൽ പുകയുന്ന യുദ്ധം ഇന്ത്യൻ ഓഹരി വിപണിയുടെ നടുവൊടിച്ചു. ഫെബ്രുവരി 28-ന് ഇറാൻ-ഇസ്രായേൽ ശത്രുത പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ തുടങ്ങിയ ചോരപ്പുഴ ഇനിയും നിലച്ചിട്ടില്ല. ബിഎസ്ഇ 500 സൂചികയിലെ 83 ശതമാനം ഓഹരികളും കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ വൻ തകർച്ചയാണ് നേരിട്ടത്. അതായത്, വിപണിയിലെ കരുത്തരായ 500 കമ്പനികളിൽ 413 എണ്ണവും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

101 ഓഹരികൾക്ക് കനത്ത ആഘാതം

മൊത്തം ഓഹരികളിൽ 20 ശതമാനത്തോളം ഇരട്ട അക്ക ഇടിവാണ് രേഖപ്പെടുത്തിയത്. ചില ഓഹരികൾ 35 ശതമാനം വരെ കൂപ്പുകുത്തി നിക്ഷേപകരെ കണ്ണീരിലാഴ്ത്തി. യുദ്ധം നീളുന്നതോടെ വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നതാണ് വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്.

എണ്ണവിലയും പണപ്പെരുപ്പവും

യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്കയാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്. ഇന്ധനവില വർദ്ധിക്കുന്നത് കമ്പനികളുടെ ഉത്പാദനച്ചെലവ് കൂട്ടുകയും ലാഭവിഹിതം കുറയ്ക്കുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകർ.

ഐടി, ബാങ്കിംഗ്, ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനികളെല്ലാം യുദ്ധത്തിന്റെ ആഘാതത്തിൽ ഉലയുകയാണ്. യുദ്ധം എത്രനാൾ കൂടി നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഇനിയുള്ള ഭാവി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും; ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും; ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും. മിസൈല്‍ ആക്രമണത്തില്‍ ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു. ജനറല്‍ അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. വാര്‍ത്ത ഐആര്‍ജിസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നൈനി കൊല്ലപ്പെട്ടത്.

ഒരു ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. അലി ലാരീജാനി, ഘോലംരേസ സുലൈമാന്‍, ഇസ്മായില്‍ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തില്‍ ഇറാന്റെ സൈനിക ശേഷി തകരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞതായും യുദ്ധം അതിവേഗം അവസാനിക്കുമെന്നുമാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വിലയിരുത്തല്‍.

ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്ന ഇറാന്‍ നടപടി അംഗീകരിക്കനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. നാവികരുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. വ്യാപാരികളുടെയും വാണിജ്യ കപ്പലുകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കാമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിന് പുറമെ അന്താരാഷ്ട്ര സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന യുഎഇയുടെ പ്രമേയത്തെയും ഇന്ത്യ യോഗത്തില്‍ പിന്തുണച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായിരിക്കുന്നു, ടീം യുഡിഎഫ് ഈസ് ടീം കേരളം; പോസ്റ്റുമായി രാഹുൽ ഗാന്ധി

കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായിരിക്കുന്നു, ടീം യുഡിഎഫ് ഈസ് ടീം കേരളം; പോസ്റ്റുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദേശം. 'ടീം യുഡിഎഫ് എന്നാൽ ടീം കേരളം' എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്. 'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന ഇലക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി നിൽക്കുകയാണ്. ജനങ്ങളെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പോസ്റ്റിൽ കുറിച്ചു.

'യുഡിഎഫ് സ്ഥാനാർത്ഥികൾ ജനാഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന യുവാക്കളുടെയും ടീമുമായാണ് യുഡിഎഫ് എത്തുന്നത്. അവർ നിയോജകമണ്ഡലത്തിന്റെ ഓരോ ഉൾതുടിപ്പുകളും അറിയുന്നവരാണ്.

കേരളം എന്റെ വീടാണ്, ഇവിടെയുള്ള ഓരോരുത്തരും എന്റെ കുടുംബാംഗങ്ങളാണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും നൽകിയ പാഠങ്ങൾക്കും ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു,' രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെയര്‍മാന്റെ അപ്രതീക്ഷിത രാജി; ആശങ്കയിൽ നിക്ഷേപകർ; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടർന്ന് എച്ച്ഡിഎഫ്സി ഓഹരികൾ

ചെയര്‍മാന്റെ അപ്രതീക്ഷിത രാജി; ആശങ്കയിൽ നിക്ഷേപകർ; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടർന്ന് എച്ച്ഡിഎഫ്സി ഓഹരികൾ

ചെയര്‍മാന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില്‍ വന്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയില്‍ ബാങ്കിന് തിരിച്ചടി നേരിടുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബാങ്കിന്റെ ഓഹരി വില 1.7 ശതമാനം ഇടിഞ്ഞ് 784.75 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 800 രൂപയില്‍ നിന്നാണ് ഈ ഇടിവ്.

രാജിക്കു പിന്നില്‍ 'ധാര്‍മ്മികത' 

പാര്‍ട്ട് ടൈം ചെയര്‍മാനായിരുന്ന അതാനു ചക്രവര്‍ത്തി പെട്ടെന്ന് രാജിവെച്ചതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ബാങ്കിന്റെ 'മൂല്യങ്ങളിലും ധാര്‍മ്മികതയിലും' ഉള്ള അഭിപ്രായവ്യത്യാസങ്ങളാണ് തന്റെ രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ബാങ്കിന്റെ ഭരണനിര്‍വഹണത്തെക്കുറിച്ച് വിപണിയില്‍ സംശയങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം ഓഹരി വിലയില്‍ 5.1 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.

വിപണി കുതിച്ചിട്ടും ബാങ്ക് കിതച്ചു

വിപണിയില്‍ മൊത്തത്തില്‍ വലിയ മുന്നേറ്റം ഉണ്ടായ ദിവസമായിട്ടും എച്ച്ഡിഎഫ്സി ബാങ്കിന് അതിന്റെ ഗുണം ലഭിച്ചില്ല. സെന്‍സെക്‌സ് 709 പോയിന്റ് ഉയര്‍ന്ന് 74,916 എന്ന നിലയിലും നിഫ്റ്റി 0.95 ശതമാനം ഉയര്‍ന്ന് 23,221 എന്ന നിലയിലുമായിരുന്നു വ്യാപാരം. എന്നിട്ടും നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ഒന്നായി എച്ച്ഡിഎഫ്സി മാറി.

ആശ്വാസമായി ആര്‍ബിഐ ഇടപെടല്‍ ഓഹരി വിപണിയില്‍ ആശങ്ക പടരുന്നതിനിടെ റിസര്‍വ് ബാങ്ക് ഇടപെട്ടത് നേരിയ ആശ്വാസമായിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനത്തിലോ ഭരണത്തിലോ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കാനും ആര്‍ബിഐ അനുമതി നല്‍കി.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം

താല്‍ക്കാലികമായി വില ഇടിഞ്ഞെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമായിരിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ, സാധാരണ പെട്രോൾ വിലയിൽ മാറ്റമില്ല

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ, സാധാരണ പെട്രോൾ വിലയിൽ മാറ്റമില്ല

ദില്ലി: രാജ്യത്ത് പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രൊജക്റ്റ് ഡോണുമായി ആമസോണ്‍; ഒരു ഭാഗത്ത് കൂട്ടപ്പിരിച്ചുവിടൽ, മറുഭാഗത്ത് എഐയിൽ വൻ നിക്ഷേപം നടത്താൻ തീരുമാനം

പ്രൊജക്റ്റ് ഡോണുമായി ആമസോണ്‍; ഒരു ഭാഗത്ത് കൂട്ടപ്പിരിച്ചുവിടൽ, മറുഭാഗത്ത് എഐയിൽ വൻ നിക്ഷേപം നടത്താൻ തീരുമാനം

ആഗോള ഇ-കൊമേഴ്‌സ്, ക്ലൗഡ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ ഒരേസമയം രണ്ട് വ്യത്യസ്‍ത വഴികളിലൂടെ മുന്നേറുകയാണ്. ഒരുവശത്ത് ആയിരക്കണക്കിന് ജീവനക്കാർ ജോലി നഷ്‍ടപ്പെടുമ്പോൾ, മറുവശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഭാവിയെ കുറിച്ച് കമ്പനിയുടെ നേതൃത്വം വലിയ പ്രതീക്ഷകൾ പങ്കുവെക്കുകയാണ്. സമീപകാലത്ത് നടന്ന യോഗത്തിൽ, കമ്പനിയുടെ സിഇഒ ആൻഡി ജാസി ആമസോൺ വെബ് സർവ്വീസിന്‍റെ (ഭാവിയെക്കുറിച്ച് വിശദമായി സംസാരിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ആമസോൺ വെബ് സർവ്വീസ് വാർഷികമായി 300 ബില്യൺ ഡോളർ വരുമാനം നേടുമെന്ന് അദ്ദേഹം മുമ്പ് കരുതിയിരുന്നു. എന്നാൽ ഇപ്പോൾ എഐ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത്, ഈ സംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ആൻഡി ജാസി അഭിപ്രായപ്പെട്ടു. അതായത് ഏകദേശം 600 ബില്യൺ ഡോളർ, അഥവാ 55 ലക്ഷം കോടി രൂപ വരുമാനം കൈവരിക്കാം എന്നതാണ് പുതിയ കണക്കുകൂട്ടൽ.

2025-ൽ എഡബ്ല്യുഎസ് 128.7 ബില്യൺ ഡോളർ വരുമാനം നേടി. ഇത് മുൻവർഷത്തേക്കാൾ 19 ശതമാനം വർധനവാണ്. ഈ വളർച്ച തുടർച്ചയായി നിലനിർത്തിയാൽ മാത്രമേ പുതിയ ലക്ഷ്യത്തിലെത്താൻ സാധിക്കൂ. അതേസമയം, കമ്പനിയിൽ നിന്ന് ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ആമസോൺ വെബ് സർവ്വീസിന്‍റെ ഘടന ലളിതമാക്കുകയും തീരുമാനമെടുക്കൽ വേഗത്തിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.'പ്രൊജക്റ്റ് ഡോൺ' എന്ന ആഭ്യന്തര പദ്ധതിയുടെ ഭാഗമായി ഈ പിരിച്ചുവിടൽ നടപ്പാക്കിയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടീമുകളുടെ എണ്ണം കുറയ്ക്കുകയും കൂടുതൽ ഉത്തരവാദിത്വം നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. എന്നാൽ ഈ തീരുമാനങ്ങൾ ജീവനക്കാരെ ബാധിക്കുന്നതായി കമ്പനിക്ക് ബോധ്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

എഐ മേഖലയിലെ വളർച്ചയാണ് കമ്പനിയുടെ പ്രധാന പ്രതീക്ഷ. കൂടുതൽ കമ്പനികൾ എഐ ഉപകരണങ്ങൾ വികസിപ്പിക്കുമ്പോൾ, ശക്തമായ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായി വരും. ഈ ആവശ്യകത നിറവേറ്റാൻ ആമസോൺ വെബ് സർവ്വീസ് തന്നെ പ്രധാന പ്ലാറ്റ്‌ഫോമായിരിക്കണമെന്ന് ആമസോൺ ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 15 ലക്ഷം ജീവനക്കാരുള്ള കമ്പനിയായ ആമസോണിൽ ചെറിയ ഘടനാപരമായ മാറ്റങ്ങൾ പോലും വലിയ സ്വാധീനം ചെലുത്തും. ജീവനക്കാർക്കിടയിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഭാവിയിലെ വളർച്ചയ്ക്കായി എഐയിൽ ശക്തമായ നിക്ഷേപം നടത്താൻ കമ്പനി തയ്യാറാണെന്ന് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുട്ടുപൊള്ളി കേരളം; 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

ചുട്ടുപൊള്ളി കേരളം; 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.