Friday, 20 March 2026

പ്രൊജക്റ്റ് ഡോണുമായി ആമസോണ്‍; ഒരു ഭാഗത്ത് കൂട്ടപ്പിരിച്ചുവിടൽ, മറുഭാഗത്ത് എഐയിൽ വൻ നിക്ഷേപം നടത്താൻ തീരുമാനം

SHARE


 
ആഗോള ഇ-കൊമേഴ്‌സ്, ക്ലൗഡ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ ഒരേസമയം രണ്ട് വ്യത്യസ്‍ത വഴികളിലൂടെ മുന്നേറുകയാണ്. ഒരുവശത്ത് ആയിരക്കണക്കിന് ജീവനക്കാർ ജോലി നഷ്‍ടപ്പെടുമ്പോൾ, മറുവശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഭാവിയെ കുറിച്ച് കമ്പനിയുടെ നേതൃത്വം വലിയ പ്രതീക്ഷകൾ പങ്കുവെക്കുകയാണ്. സമീപകാലത്ത് നടന്ന യോഗത്തിൽ, കമ്പനിയുടെ സിഇഒ ആൻഡി ജാസി ആമസോൺ വെബ് സർവ്വീസിന്‍റെ (ഭാവിയെക്കുറിച്ച് വിശദമായി സംസാരിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ആമസോൺ വെബ് സർവ്വീസ് വാർഷികമായി 300 ബില്യൺ ഡോളർ വരുമാനം നേടുമെന്ന് അദ്ദേഹം മുമ്പ് കരുതിയിരുന്നു. എന്നാൽ ഇപ്പോൾ എഐ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത്, ഈ സംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ആൻഡി ജാസി അഭിപ്രായപ്പെട്ടു. അതായത് ഏകദേശം 600 ബില്യൺ ഡോളർ, അഥവാ 55 ലക്ഷം കോടി രൂപ വരുമാനം കൈവരിക്കാം എന്നതാണ് പുതിയ കണക്കുകൂട്ടൽ.

2025-ൽ എഡബ്ല്യുഎസ് 128.7 ബില്യൺ ഡോളർ വരുമാനം നേടി. ഇത് മുൻവർഷത്തേക്കാൾ 19 ശതമാനം വർധനവാണ്. ഈ വളർച്ച തുടർച്ചയായി നിലനിർത്തിയാൽ മാത്രമേ പുതിയ ലക്ഷ്യത്തിലെത്താൻ സാധിക്കൂ. അതേസമയം, കമ്പനിയിൽ നിന്ന് ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ആമസോൺ വെബ് സർവ്വീസിന്‍റെ ഘടന ലളിതമാക്കുകയും തീരുമാനമെടുക്കൽ വേഗത്തിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.'പ്രൊജക്റ്റ് ഡോൺ' എന്ന ആഭ്യന്തര പദ്ധതിയുടെ ഭാഗമായി ഈ പിരിച്ചുവിടൽ നടപ്പാക്കിയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടീമുകളുടെ എണ്ണം കുറയ്ക്കുകയും കൂടുതൽ ഉത്തരവാദിത്വം നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. എന്നാൽ ഈ തീരുമാനങ്ങൾ ജീവനക്കാരെ ബാധിക്കുന്നതായി കമ്പനിക്ക് ബോധ്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

എഐ മേഖലയിലെ വളർച്ചയാണ് കമ്പനിയുടെ പ്രധാന പ്രതീക്ഷ. കൂടുതൽ കമ്പനികൾ എഐ ഉപകരണങ്ങൾ വികസിപ്പിക്കുമ്പോൾ, ശക്തമായ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായി വരും. ഈ ആവശ്യകത നിറവേറ്റാൻ ആമസോൺ വെബ് സർവ്വീസ് തന്നെ പ്രധാന പ്ലാറ്റ്‌ഫോമായിരിക്കണമെന്ന് ആമസോൺ ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 15 ലക്ഷം ജീവനക്കാരുള്ള കമ്പനിയായ ആമസോണിൽ ചെറിയ ഘടനാപരമായ മാറ്റങ്ങൾ പോലും വലിയ സ്വാധീനം ചെലുത്തും. ജീവനക്കാർക്കിടയിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഭാവിയിലെ വളർച്ചയ്ക്കായി എഐയിൽ ശക്തമായ നിക്ഷേപം നടത്താൻ കമ്പനി തയ്യാറാണെന്ന് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.