Saturday, 21 March 2026

കൊച്ചിയില്‍ സിനിമാനടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍

കൊച്ചിയില്‍ സിനിമാനടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍

എറണാകുളം: സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പിടികൂടി പൊലീസ്. കതൃക്കടവ് സ്വദേശി വിപിന്‍ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരത്തെ ഒരു സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് വിപിന്‍ നടിയെ കടന്നുപിടിച്ചത്. ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്തതിന് ശേഷമായിരുന്നു അതിക്രമം നടത്തിയത്. ഉടന്‍ തന്നെ നടി പൊലീസില്‍ പരാതി നല്‍കി.

ഇയാളെ പിടികൂടാനായി അപ്പോള്‍ തന്നെ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. വിപിന്‍ റോയ് കതൃക്കടവിലെ വീട്ടില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് അവിടെ എത്തിയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത.

എംബിഎ ബിരുദധാരിയായ വിപിന്‍ റോയ് കാക്കനാട്ടുള്ള ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന പരാതിയും യുവാവിനെതിരെ നടി ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലടക്കം നിരന്തരം ഇയാള്‍ മെസേജ് അയക്കാറുണ്ടായിരുന്നു എന്നും ഇത്രയും നാള്‍ റിപ്ലെ നല്‍കാതെ ഒഴിവാക്കി വിടുകയായിരുന്നു താനെന്നുമാണ് നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ATMൽ നിന്ന് 10,000 രൂപ പിൻവലിച്ചെങ്കിലും പണം കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടത് 3.28 ലക്ഷം രൂപ

ATMൽ നിന്ന് 10,000 രൂപ പിൻവലിച്ചെങ്കിലും പണം കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടത് 3.28 ലക്ഷം രൂപ

സൂറത്ത്: ഒമ്പത് വർഷം മുമ്പ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 3.28 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ നൽകണമെന്ന് വിധിച്ച് സൂറത്തിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

2017 ഫെബ്രുവരി 18നായിരുന്നു സംഭവം. ജിതേഷ് കുമാർ ഗാന്ധി എന്നയാൾക്കായിരുന്നു ദുരനുഭവം ഉണ്ടായത്. ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ തൻ്റെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ എസ്ബിഐ എടിഎമ്മിൽ കയറിയതായിരുന്നു ജിതേഷ് കുമാർ. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റായെന്ന് സന്ദേശം വന്നെങ്കിലും എടിഎമ്മിൽ നിന്ന് പണമോ റെസീപ്റ്റോ ലഭിച്ചില്ല. പണമിടപാടിന് പിന്നാലെ ഗാന്ധി നിരവധി തവണ മെയിലുകളിലൂടെ അടക്കം ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ഡംബൽ ശാഖയിലും എസ്ബിഐയുടെ ഉധ്ന ശാഖയിലും പരാതിയും നൽകി. എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ല.

എടിഎം എസ്ബിഐയുടേതാണെന്നും പണമിടപാട് നടന്നത് വിജയകരമായാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബാങ്ക് ഓഫ് ബറോഡ വാദിച്ചത്. എന്നാൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഗാന്ധി പണം സ്വീകരിച്ചുവെന്നത് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ വർഷം ഫെബ്രുവരി 26നാണ് വിധി വന്നത്. പതിനായിരം രൂപ റീഫണ്ട് ചെയ്യണമെന്ന് മാത്രമല്ല, ഒരു വർഷം 9 ശതമാനം പലിശ സഹിതം നൽകുന്നതിന് പുറമേ, ഈ പണം നൽകാൻ വൈകിയ ഓരോ ദിവസത്തിന് 100രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറയുന്നത്. ഇതിനൊപ്പം ഉപഭോക്താവിനുണ്ടായ മാനസിക പീഡനത്തിന് 3000രൂപയും കോടതി ചെലവുകൾക്കായി 2000രൂപയും നൽകാൻ വിധിയിൽ പറയുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം കേരളത്തിന് പുറത്തേക്കും, സ്ഥിരം യൂട്യൂബർമാരും സന്ദർശകരും നിരീക്ഷണത്തിൽ

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം കേരളത്തിന് പുറത്തേക്കും, സ്ഥിരം യൂട്യൂബർമാരും സന്ദർശകരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ ആഭരണക്കവർച്ചയിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയോ എന്നാണ് സംശയം. പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ഇടപാടുകാർ സമീപകാലത്ത് കേരളത്തിൽ വന്നോയെന്നതിലും സമാന മോഷണങ്ങളുടെ വിവരങ്ങളും തേടാനാണ് നീക്കം.

കവടിയാർ കൊട്ടാരത്തിൽനിന്ന് ആഭരണങ്ങൾ നഷ്ടമായെന്ന് കരുതുന്ന ഒക്ടോബർ- നവംബർ മാസങ്ങളിലെ ഫോൺ കോൾ വിവരങ്ങൾ കേസിൽ നിർണായകമാവും. അതേസമയം കൊട്ടാരത്തിലെത്താറുള്ള സ്ഥിരം യൂട്യൂബർമാരും സന്ദർശകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ കേസ് നിലവിൽ ക്രൈം ബ്രാഞ്ചാണ് അന്വേിക്കുന്നത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പേരൂർക്കട പൊലീസാണ് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ്അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. പിന്നാലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ ഉന്നത ഉദ്യോഗസ്ഥരോട് വാക്കാൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ നാല് മാസം പൊലീസ് അന്വേഷിച്ചു. കിട്ടാതെ വന്നതോടെയാണ് പരാതി നൽകുകയും പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾ മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ വർഷം നവംബറിലെയോ ഒക്ടോബറിലെയോ ഏതോ സമയം കള്ളൻ അതിക്രമിച്ച് കയറി എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 20 March 2026

പകൽ പ്രമുഖ 5 സ്റ്റാർ ഹോട്ടലിൽ ഷെഫിൻ്റെ ജോലി, രാത്രിയിൽ മോഷണം; 22 കാരൻ അറസ്റ്റിൽ

പകൽ പ്രമുഖ 5 സ്റ്റാർ ഹോട്ടലിൽ ഷെഫിൻ്റെ ജോലി, രാത്രിയിൽ മോഷണം; 22 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടിലെ ഷെഫിനെ മോഷണ കുറ്റത്തിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനായ നിലീഷ് എന്ന യുവാവാണ് പിടിയിലായത്. ഇയാളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും ആഭരണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പകൽ സമയങ്ങളിൽ സൗത്ത് ഇന്ത്യൻ ഫുഡ് ഷെഫായി പ്രമുഖ ഹോട്ടലിൽ ജോലി നോക്കിയിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മാത്രമാണ് മോഷണത്തിന് തെരഞ്ഞെടുത്തത്.

ആർകെ പുരം പൊലീസിന് ലഭിച്ച ഒരു പരാതിയിലാണ് മോഷ്ടാവ് പൊലീസിന്റെ വലയിലായത്. ടി സെൻ എന്നയാളാണ് പരാതി നൽകിയത്. കുടുംബത്തോടൊപ്പം താൻ രാജസ്ഥാനിൽ യാത്രയിലായിരുന്നപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5ലക്ഷം രൂപയും സ്വർണവും വെള്ളിയുമടക്കമുള്ള ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നാണ് പരാതിയിൽ അദ്ദേഹം പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിൽ സംശയകരമായ സാഹചര്യത്തിൽ സ്‌കൂട്ടറിലെത്തിയ ഒരാൾ, വീട് തുറന്ന് അകത്ത് കയറി അരമണിക്കൂറിനുള്ളിൽ മോഷണവസ്തുക്കളുമായി പുറത്തേക്ക് കടന്നത് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണമാണ് നിലീഷിലേക്ക് എത്തിച്ചത്.

പിടിയിലായപ്പോൾ താൻ ഹോട്ടലിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ പൊലീസ് സാങ്കേതിക തെളിവുകളും ഇയാളുടെ ട്രാൻസാക്ഷനുകളുടെ കൃത്യമായ രേഖകളടക്കം പരിശോധിക്കുകയും ചെയ്തു. ഇതോടെ നിലീഷാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന് നിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലീഷ് മോഷ്ടിച്ച വസ്തുക്കളെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 2.6ലക്ഷം രൂപയുടെ പണം, സ്വർണ മോതിരങ്ങൾ, മൂക്കുകുത്തികൾ, കമ്മലുകൾ, വെള്ളി കൊലുസുകൾ, വെള്ളിനാണയങ്ങൾ എന്നിവയടക്കമുണ്ട്. മറ്റൊരാളുടെ പക്കൽ നിന്നും മോഷ്ടിച്ച ഒരു ടൂവീലറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മോഷണങ്ങൾക്കായി ഉപയോഗിച്ച മാസ്റ്റർ കീയും പൊലീസ് കണ്ടെത്തി. 12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി ആർകെ പുരം സെക്ടർ 12 നിവാസിയാണ്. പെട്ടെന്ന് പണം ഉണ്ടാക്കാനാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിനിടയിൽ പൊലീസിനോട് പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംഎൽഎ ഇറക്കിയ പത്രത്തിലെ വ്യാജ വാർത്തക് എതിരെ  എൽഡിഎഫ്

എംഎൽഎ ഇറക്കിയ പത്രത്തിലെ വ്യാജ വാർത്തക് എതിരെ എൽഡിഎഫ്

പാലാ : അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയവയും ഉൾപ്പെടെയുള്ള പദ്ധതികളും നിർമ്മാണങ്ങളും തൻ്റെ നേട്ടങ്ങളായി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാണി സി കാപ്പൻ എംഎൽഎയുടെ വികസന വാറോല നിറയെ  കാപഠ്യമാണ്. സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാർക്കും ആസ്തി വികസന ഫണ്ടായി തുല്യ തുകയാണ് സർക്കാർ അനുവദിക്കുന്നത്. പ്രാദേശിക വികസന ആവശ്യങ്ങൾ പരിഗണിച്ച് അവയ്ക്ക് തുക അനുവദിച്ചതല്ലാതെ എംഎൽഎ തനത് വികസന പദ്ധതികളൊന്നും മണ്ഡലത്തിൽ നടപ്പാക്കിയിട്ടില്ല. ഇക്കാര്യം മറച്ച് വച്ച് സ്വയം വികസന നായകനാകാനുള്ള ശ്രമമാണ് കാപ്പൻ്റെ അവകാശവാദങ്ങൾ. ഇതിനായി 2018-19 വർഷം കെ എം മാണി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതികൾപോലും സ്വന്തം പേരിലാക്കി പ്രചരിപ്പിക്കുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. 

   കെ എം മാണിയുടെ കാലത്ത് വിഭാവനം ചെയ്ത് തുടക്കമിട്ട പദ്ധതികൾപോലും തൻ്റെ നേട്ടങ്ങളായി അവകാശപ്പെടുന്ന കാപ്പൻ്റെ നിലപാട് പരിഹാസ്യമാണ്. കെ എം മാണി തുടങ്ങിവച്ചതും നിർമ്മാണ ഘട്ടങ്ങൾ പിന്നിട്ടതുമായ പദ്ധതികളിൽ ഒന്ന് പോലും പൂർത്തിയാക്കാൻ അഞ്ച് വർഷത്തിനിടെ യാതൊരു ഇടപെടലും നടത്താത്ത കാപ്പൻ അവയെല്ലാം ഇനി താൻ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് പറയുന്നത് കാപഠ്യമാണ്. പഴയ പദ്ധതികളെല്ലാം പേര് മാറ്റിയും ഒഴിവാക്കലുകളിലൂടെയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എംഎൽഎയ്ക്ക് നാടിൻ്റെ വികസനത്തിനായി സ്വന്തമായ കാഴ്ചപ്പാടില്ലാത്തതാണ് പാലായുടെ വികസന മുരടിപ്പിന് കാരണം. സർക്കാർ അനുവദിച്ച പദ്ധതികൾ പോലും നടപ്പാക്കാനുള്ള ഇടപെടൽ നടത്താതെ ഇടങ്കോലിടൽ നടത്തിവന്ന എംഎൽഎ രാഷ്ട്രീയ എതിരാളിയ്ക്കെതിരെ  വ്യക്തിയധിഷ്ടിതമായ വിരോധവും നുണകളും പ്രചരിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തു വരുന്നത്. പാലാ റിംങ് റോഡ് രണ്ടാംഘട്ട നിർമ്മാണം, കളരിയാമ്മാക്കൽ പാലം അപ്രോച്ച് റോഡ്, റിവർവ്യൂ റോഡ് രണ്ടാംഘട്ട ആകാശപാത,  പാലാ കെ എം മാണി ബൈപ്പാസ്  മരിയൻ ജംങ്ഷൻ വികസനം, കാണിയക്കാട് സിവിൽ സ്റ്റേഷൻ അനക്സ് പ്രവർത്തന സജ്ജമാക്കൽ തുടങ്ങിയവയെല്ലാം എംഎൽഎയുടെ അവഗണനയുടെ നേർസാക്ഷ്യങ്ങളാണ്. ഗ്രാമീണ മേഖലയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്ന എംഎൽഎ ഇക്കാലയളവിൽ തനത് പദ്ധതികൾ എന്താണ് വിഭാവനം ചെയ്ത് നടപ്പാക്കിയതെന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം തടസപ്പെടുത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന ജനപ്രതിനിധി താൻ കൊണ്ടുവന്ന ഏത് പദ്ധതിയാണ് ഇത്തരത്തിൽ തടസപ്പെട്ടതെന്ന് വ്യക്തമാക്കണം.  
ഇക്കാര്യം തിരിച്ചറിഞ്ഞ പാലായിലെ വോട്ടർമാർ തങ്ങൾക്ക് പറ്റിയ കൈത്തെറ്റ് തിരുത്താൻ തയ്യാറെടുത്തിരിക്കയാണ്. ഇത് തിരിച്ചറിഞ്ഞാണ് എംഎൽഎ ഫണ്ട് അനുവദിച്ചതിൻ്റെ കണക്കുകൾ പദ്ധതികളെന്ന വ്യാജേന വികസന നേട്ടങ്ങളായി അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമം. എംഎൽഎയുടെ വഞ്ചന തിരിച്ചറിഞ്ഞ വോട്ടർമാർ എൽഡിഎഫിന് അനുകൂലമായ ജനവിധിയിലൂടെ  ഈ തെരഞ്ഞെടുപ്പിൽ ഇതിന് ശക്തമായ മറുപടി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സജേഷ് ശശി, ടോബിൻ കെ അലക്സ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

എൽഡിഎഫ് തെര. കൺവൻഷൻ എം സ്വരാജ് ഉദ്ഘാടനം ചെയ്യും

പാലാ: എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ 21ന് പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10ന് ചേരുന്ന കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ലാലിച്ചൻ ജോർജ് അധ്യക്ഷനാകും. സ്ഥാനാർഥി ജോസ് കെ മാണി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, വിവിധ കക്ഷി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംഘർഷങ്ങൾക്കിടയിലും ചെറിയ പെരുന്നാളിനെ ആഘോഷപൂർവം വരവേറ്റ് ​ഗൾഫ് രാജ്യങ്ങൾ

സംഘർഷങ്ങൾക്കിടയിലും ചെറിയ പെരുന്നാളിനെ ആഘോഷപൂർവം വരവേറ്റ് ​ഗൾഫ് രാജ്യങ്ങൾ

സംഘര്‍ഷങ്ങള്‍ക്കിടയിലും ചെറിയ പെരുന്നാളിനെ ആഘോഷപൂര്‍വം വരവേറ്റ് ഗള്‍ഫ് രാജ്യങ്ങള്‍. കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും ഒത്തുചേരലുകളാല്‍ സജീവമാണ് ഇപ്പോഴും പ്രവാസ ലോകം. സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇയുള്‍പ്പടെയുള്ള മൂന്ന് രാജ്യങ്ങളില്‍ ഈദ് ഗാഹുകള്‍ ഒഴിവാക്കിയായിരുന്നു പെരുന്നാള്‍ നമസ്‌കാരം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ഒരു മാസം നീണ്ട വ്രതാനുഷ്ടാനത്തിന്റെ പുണ്യവുമായാണ് ഗള്‍ഫ് നാടുകളിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേറ്റത്. ഈദ് നമസ്‌കാരത്തിന് എത്തിയവരെകൊണ്ട് അതിരാവിലെ തന്നെ പള്ളികള്‍ നിറഞ്ഞ് കവിഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീരാജ്യങ്ങളില്‍ ഇത്തവണ ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പള്ളികള്‍ക്കുള്ളില്‍ മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടെ ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ മലയാളി സംഘടകളുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു.

മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് പെരുന്നാള്‍ നമസ്‌ക്കാരത്തിലും ഖുതുബയിലും പങ്കാളികളായത്. സൗദി ഭരണാധികാരികളും മക്കയിലെ മസ്ജിദുല്‍ ഹറമിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. പുറമേ കാര്യമായ ആഘോഷങ്ങള്‍ ഇല്ലെങ്കിലും കുടുംബവും കൂട്ടുകാരുമൊത്ത് പെരുന്നാള്‍ സന്തോഷം പങ്കിടുന്ന തിരക്കിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. പ്രത്യേക വിഭവങ്ങള്‍ ഒരുക്കിയും സമ്മാനങ്ങള്‍ കൈമാറിയും പരസ്പരം ആശംസകള്‍ നേര്‍ന്നും ഓരോരുത്തരും പെരുന്നാള്‍ ദിനത്തെ അവിസ്മരണീയമാക്കുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് രണ്ട് ദിവസം കൂടി അവധി ലഭിക്കുമെന്നതിനാല്‍ ഗള്‍ഫിലെ ആഘോഷങ്ങള്‍ നാളെയും തുടരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.