Monday, 23 March 2026

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പ് ഉടമകൾ. കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, വിവിധ വകുപ്പുകൾക്കും കത്തയച്ചു. 1000 കോടിയുടെ കുടിശ്ശികയാണ് വിവിധ വകുപ്പുകൾ നൽകാനുള്ളത്. അതിൽ തന്നെ പൊലീസ് ജീപ്പിൽ മാത്രമായി ഇന്ധനം അടിച്ചതിൽ 300- 400 കോടിയോളം രൂപയാണ് പമ്പുകൾക്ക് നൽകാനുള്ളത്.

ഇന്ധന പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ രണ്ടാഴ്ച മുൻപ് നിർത്തലാക്കിയതിന് പിന്നാലെയാണ് ഡീലർമാരുടെ നടപടി. ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ പിൻവലിച്ചതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശനിയാഴ്ച മുതൽ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചിരുന്നു.

അതേസമയം, പമ്പുകളിലെ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ 18ശതമാനം പലിശയിലാണ് എണ്ണ കമ്പനികൾ ഡീലർമാർക്ക് ക്രഡിറ്റ് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ സർക്കാർ വാഹനങ്ങൾക്ക് ഉൾപ്പടെ ഒരുമാസത്തെ വരെ ക്രഡിറ്റ് വ്യവസ്‌ഥയിൽ ഡീലർമാർ ഇന്ധനം നൽകിയിരുന്നു . എന്നാൽ എണ്ണക്കമ്പനികൾ ക്രഡിറ്റ് നിർത്തിയതോടെ മിക്ക ഡീലർമാരും പുതിയ ലോഡ് എടുക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് കോടതി തള്ളിയത്. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ ആവശ്യം തള്ളിയത്.

ലാഭവിഹിതത്തിൽ 40% നൽകാമെന്ന് പറഞ്ഞ് തന്റെ പക്കലിൽനിന്ന് ഏഴുകോടി രൂപ തട്ടിയെന്നാണ് പരാതിക്കാരനായ സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരെയാണ് കേസ്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിൽ മുറിയെടുത്ത യുവാവ്, രാവിലെ 8 മണി കഴിഞ്ഞിട്ടും എഴുന്നേറ്റില്ല; ബിഎൽഒ മരിച്ച നിലയിൽ

സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിൽ മുറിയെടുത്ത യുവാവ്, രാവിലെ 8 മണി കഴിഞ്ഞിട്ടും എഴുന്നേറ്റില്ല; ബിഎൽഒ മരിച്ച നിലയിൽ

കൊച്ചി: പറവൂർ പുത്തൻവേലിക്കരയിലെ റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടവിലങ്ങ് സ്വദേശിയായ കുഞ്ഞിമാക്കാൻ പുരയ്ക്കൽ കുമാരന്റെ മകൻ സന്തോഷ് (48) ആണ് മരിച്ചത്. ജിവിഎച്ച്എസ്എസ് സ്കൂളിൽ ലാബ് അസിസ്റ്റന്റും എടവിലങ്ങ് പഞ്ചായത്തിലെ ബിഎൽഒയുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സന്തോഷ്. ശനിയാഴ്ചയാണ് എട്ട് സുഹൃത്തുക്കളോടൊപ്പം സന്തോഷ് ഷെൽസ് റിവേറിയ റിസോർട്ടിൽ മുറിയെടുത്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനൊപ്പമാണ് സന്തോഷ് മുറി പങ്കിട്ടിരുന്നത്.

ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും സന്തോഷ് എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തി. ഭാര്യ അഡ്വ. സജിത. മകൾ അരുന്ധതി (വിദ്യാർഥിനി). സംസ്കാരം പിന്നീട് നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്യൂയോർക്കിൽ 100 യാത്രക്കാരുമായി പറന്നിറങ്ങവെ വിമാനം അഗ്നിശമന വാഹനത്തിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്കിൽ 100 യാത്രക്കാരുമായി പറന്നിറങ്ങവെ വിമാനം അഗ്നിശമന വാഹനത്തിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങവെ എയർ കാനഡ എക്സ്പ്രസ് വിമാനം അഗ്നിശമന വാഹനത്തിൽ ഇടിച്ചു, നിരവധി പേർക്ക് പരിക്കേറ്റെന്ന് സൂചിന. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലാൻഡിംഗിന് പിന്നാലെ റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് എയർ കാനഡ എക്സ്പ്രസ് വിമാനം ഒരു ഫയർ ട്രക്കിൽ ഇടിച്ചത്. വിമാനം അപകടത്തിൽപ്പെട്ടതോടെ ലാഗ്വാർഡിയ വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. വിമാനം അപകടത്തിൽപ്പെടുമ്പോൾ 100 -ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. അതേസമയം അപകടത്തിൽ രണ്ട് പേർ മരിച്ചെന്നും വിമാനത്തിൽ മൊത്തം 76 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

100 ഓളം യാത്രക്കാർ

അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇതുവരെ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ അധികൃതർ വിമാന സർവ്വീസുകൾ നിർത്തിവയ്ക്കുകയും അടിയന്തര പ്രതികരണ നടപടികൾ ആരംഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ഗൾഫിൽ തടസമില്ലാത്ത ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ലുലുവിന്റെ 'ക്രൈസിസ് മാനേജ്‌മെന്റ് ടീം'; മേൽനോട്ടം നേരിട്ടെന്നും യൂസഫലി

പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ഗൾഫിൽ തടസമില്ലാത്ത ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ലുലുവിന്റെ 'ക്രൈസിസ് മാനേജ്‌മെന്റ് ടീം'; മേൽനോട്ടം നേരിട്ടെന്നും യൂസഫലി

അബുദാബി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലും ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ലുലുവിന് കീഴിൽ പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. താൻ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ഗൾഫ് മേഖലയിൽ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ യു എ ഇ സാമ്പത്തിക - ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജയിൽ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു. ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനായി യു എ ഇ സർക്കാർ അധികൃതരുടെ നിരന്തര പരിശോധനയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചത്. സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി. നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.

മുൻകരുതലുകൾ വിവരിച്ച് യൂസഫലി

ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളെക്കുറിച്ച് എം എ യൂസഫലി വിശദീകരിച്ചു. ചാർട്ടേഡ് വിമാനങ്ങളിൽ ഉൾപ്പടെയാണ് കൃത്യമായ ഏകപനത്തോടെ ഭക്ഷ്യ വസ്തുക്കളെത്തിക്കുന്നത്. ഇതിനായി പ്രത്യേക ടീമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ വിവരിച്ചു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണെന്നും യൂസഫലി വ്യക്തമാക്കി. സിലിക്കൺ സെൻട്രലിലെ ലുലു ഹൈപ്പർമാർക്കറ്റിലും സ്റ്റോക്ക് വിലയിരുത്താൻ ലുലു ഗ്രൂപ്പ് ചെയർമാനെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഒറ്റയടിക്ക് ഏഴായിരത്തിലേറെ രൂപയുടെ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക്. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി

ഇന്ന് മാത്രം സ്വര്‍ണത്തിന് ആകെ ഇടിഞ്ഞത് 7560 രൂപയാണ്. ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു. രാവിലെ പവന് 102680 രൂപയായിരുന്നെങ്കില്‍ ഉച്ചയ്ക്ക് അത് 99480 രൂപ ആകുകയായിരുന്നു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്

ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവിലാണ്. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ സ്വാധീനഫലമായാണ് വിപണിയില്‍ ഇത്തരം മാറ്റങ്ങളുണ്ടാകുന്നത്. ഇന്ന് വിപണി ഇടിവോടെയാണ് ആരംഭിച്ചത്. വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്സ് 1,5000 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 22,690നരികെ എത്തിനില്‍ക്കുന്നു. 16 സെഷനുകളിലായി വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. കടലിടുക്ക് തുറക്കാന്‍ ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ വെടിനിര്‍ത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. വെടിനിര്‍ത്തലില്‍ ഇറാന് താത്പര്യമില്ല, എന്നാല്‍ നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയാറാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ച്ചി വ്യക്തമാക്കിയിരിക്കുന്നത്

അല്‍ജസീറയ്ക്ക് അനുവദിച്ച ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അബ്ബാസ് അരഗ്ചിയുടെ പ്രതികരണം. നിബന്ധനകള്‍ പാലിച്ചുകൊണ്ടാണെങ്കില്‍ ഇറാന്‍ കേള്‍ക്കുമെന്നും പശ്ചിമേഷ്യയിലേത് അമേരിക്കയുടെയോ ഇറാന്റെയോ യുദ്ധമല്ല, മറിച്ച് ഇസ്രയേലിന്റെ യുദ്ധമാണെന്നും അബ്ബാസ് അരഗ്ച്ചി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് ചെറിയ പരുക്ക് മാത്രമേയുള്ളൂവെന്നും അരഗ്ചി വ്യക്തമാക്കി.

അതിനിടെഗള്‍ഫിലെ ഊര്‍ജ പ്ലാന്റുകളെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയത് യുഎസ് ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഐആര്‍ജിസി അറിയിച്ചു. ഗള്‍ഫിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അമേരിക്കയുടെ ഏത് തരത്തിലുള്ള ഭീഷണിക്കും മറുപടി നല്‍കുമെന്നും ഐആര്‍ജിസി വ്യക്തമാക്കി. അതേസമയം ഇസ്രയേലിലെ ഡിമോണയില്‍ നടന്ന ആക്രമണത്തില്‍ ഐഡിഎഫ് അന്വേഷണം പ്രഖ്യാപിച്ചു. ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍. അതിനിടെ ടെഹ്‌റാനിലും തെക്കന്‍ ഇറാനിലും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് രാജ്യാന്തര ഊര്‍ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് നല്‍കിയ സമയപരിധി നാളെ പുലര്‍ച്ചെ 5.45ന് അവസാനിക്കാനിരിക്കെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ജാഗ്രതാ നിര്‍ദേശം നല്‍കി. പൗരന്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.