Thursday, 26 March 2026

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; യുവനടിക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; യുവനടിക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഉണ്ടായ കാറപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയയ്ക്ക് ദാരുണാന്ത്യം. 30 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

ജോലി കഴിഞ്ഞ് രാത്രി 11.30ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാലിയ. ഡിവൈഡറിൽ ഇടിച്ച കാർ ഇടതുവശത്തേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവർ കാറിലുണ്ടായിരുന്ന താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം മറ്റേതെങ്കിലും വാഹനത്തെ മറികടക്കുമ്പോഴാണോ, അമിതവേഗതയാണോ അപകട കാരണമെന്ന് വ്യക്തമായിട്ടില്ല. താരത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ക്രൈം നെക്സ്റ്റ് ഡോർ എന്ന വെബ്‌സീരീസിലും നിരവധി രാജസ്ഥാനി ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹർഷിൽ കാലിയ മോഡലിംഗിലും സജീവമായിരുന്നു. പത്രപ്രവർത്തകന്റെ മകളായ കാലിയ ഒരു വാർത്താ ചാനലിൽ ആങ്കറായും പ്രവർത്തിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന കപ്പല്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

അമേരിക്ക ഉപരോധനങ്ങളില്‍ താല്‍ക്കാലികമായി ഇളവ് നല്‍കിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള ഈ എല്‍പിജി കാര്‍ഗോ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ കമ്പനികള്‍ പങ്കിട്ടെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വ്യാപാരി വഴിയാണ് ഇത് വാങ്ങിയതെന്നും രൂപയിൽ പണം നൽകാനാണ് തീരുമാനമെന്നും വിവരമുണ്ട്. ഇറാനിൽ നിന്ന് കൂടുതൽ എൽപിജി വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്

പശ്ചിമേഷ്യയിൽ യുദ്ധം തുടരവേ രാജ്യത്ത് ഊർജസുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഊർജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നു രാഷ്ട്രീയപാർട്ടികള്‍ക്കായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രം വ്യക്തമാക്കി. അസംസ്കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സർക്കാർ വ്യക്തമാക്കിയത്. ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നാലു കപ്പലുകൾ എത്തിയിട്ടുണ്ടെന്നും കൂടുതൽ എത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്. സംസ്‌കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, മീശമാധവന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. നാടക കലാകാരന്‍ കൂടിയായ അദ്ദേഹം കാരക്ടര്‍ റോളുകളിലും വില്ലന്‍ റോളുകളിലും തിളങ്ങി. മകന്‍ ദിവ്യദര്‍ശന്‍ അഭിനേതാവാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോ ഡ്രൈവര്‍ പത്തുലക്ഷം തട്ടിയെന്ന് 60കാരി; റോഡില്‍ കിടന്ന് ബഹളം, ഒടുവില്‍ കള്ളം പൊളിഞ്ഞു

ഓട്ടോ ഡ്രൈവര്‍ പത്തുലക്ഷം തട്ടിയെന്ന് 60കാരി; റോഡില്‍ കിടന്ന് ബഹളം, ഒടുവില്‍ കള്ളം പൊളിഞ്ഞു

തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം തട്ടിയെടുത്തെന്ന് ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ കള്ളപ്പരാതി. എന്നാല്‍ 60 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തുക വീടിന്റെ അടുക്കളയില്‍ നിന്നും ഓഫീസില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് തന്റെ പണം നഷ്ടമായെന്ന് പറഞ്ഞ് റോഡില്‍ വെച്ച് ബഹളമുണ്ടാക്കിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ചെന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഓമന പറഞ്ഞത്. ഓട്ടോയില്‍നിന്ന് തള്ളിയിട്ടശേഷം ഡ്രൈവര്‍ കടന്നുകളഞ്ഞെന്നും ഇവര്‍ പറഞ്ഞു.

സംഭവം നാട്ടുകാര്‍ ആര്യനാട് പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ കിടക്കുകയായിരുന്ന ഓമനയമ്മയെ വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി. പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വെള്ളനാട് ട്രഷറിയില്‍ അടയ്ക്കാനാണ് പണവുമായെത്തിയതെന്നും ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്ക് ഡ്രൈവര്‍ ആക്രമിച്ച് പണം തട്ടിയെടുത്തെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

എന്നാൽ പൊലീസിന് ഇതിൽ സംശയം തോന്നി. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ പരാതിയില്‍ പറയുന്ന തരത്തിലൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഇവരെ ആര്യനാട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. അന്വേഷണത്തിൽ പൊലീസ് ഈ തുക കണ്ടെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പൊലീസ് വ്യക്തമാക്കി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരില്‍ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവായ 'ഹെല്‍മറ്റ് ഓണ്‍ - സേഫ് റൈഡ്' ലൂടെയാണ് ഇത്രയും രൂപ പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയില്‍ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്.

സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാര്‍ച്ച് 18 മുതല്‍ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം പരിശോധന തുടരും. ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാവും സ്വീകരിക്കുക.

ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്‌റ്റി മാനേജ്‌മെന്റ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയുടെ നിർദേശപ്രകാരം ട്രാഫിക് സോണൽ എസ്പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങൾ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധിച്ചാൽ 974700 1099 എന്ന 'ശുഭയാത്ര' വാട്ട്സ്ആപ്പ് നമ്പറിൽ ട്രാഫിക് ആന്റ് റോഡ് സേഫ്‌റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കേണ്ടതാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം മാര്‍ച്ച് 27 മുതല്‍ 31 വരെ തീയതികളില്‍ നടക്കും. തന്ത്രിമുഖ്യന്‍ തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്ത്മന ബ്രഹ്‌മശ്രീ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി തോട്ടത്തില്‍ ഇല്ലത്ത് ബ്രഹ്‌മശ്രീ ഉല്ലാസ് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ്  ചടങ്ങുകള്‍ നടക്കുന്നത്. 27ന് രാവിലെ 9 30ന് ഉമാമഹേശ്വരന്മാര്‍ക്ക് കലശാഭിഷേകം,  ഉമാമഹേശ്വരപൂജ, പ്രസാദമൂട്ട് എന്നിവ നടക്കും. 

തിരുവരങ്ങില്‍ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറും. മാര്‍ച്ച് 28ന് വൈകിട്ട് ഏഴിന് മാളവികയുടെ വയലിന്‍ നാദതരംഗം തിരുവരങ്ങില്‍ നടക്കും. മാര്‍ച്ച് 30ആം തീയതി രാവിലെ 9ന് ഇരട്ട പൊങ്കാല നടക്കും. ദുര്‍ഗ്ഗാ ഭഗവതിക്കും ഭദ്രകാളി ഭഗവതിക്കും രണ്ട് കലങ്ങളിലായി പായസനിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് വൈകിട്ട് നാലിന് ജീവത എഴുന്നള്ളത്ത് നടക്കും. വൈകിട്ട് ഏഴിന് എഴുന്നള്ളത്തിന് പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ എതിരേല്‍പ്പ് നല്‍കും. 

താലപ്പൊലി, ചെണ്ടമേളം, കെട്ടുകാഴ്ച ,കരകാട്ടം പമ്പമേളം, അര്‍ജുന നൃത്തം തുടങ്ങിയവ എഴുന്നേറ്റിന് അകമ്പടിയാകും. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതിനുശേഷം വിളക്കന്‍പൊലിയും നടക്കും. മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ  അനീഷ് മഠത്തിനാല്‍, സതീഷ് കുമാർ ,അരവിന്ദാക്ഷൻ നായർ ,മിഥുൻ ചാമക്കാലായിൽ ,ഷാജു നാരകത്തിനാൽ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 25 March 2026

കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി  സതീഷ് കല്ലക്കുളം

കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി സതീഷ് കല്ലക്കുളം

 പാലാ : കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി  സതീഷ് കല്ലക്കുളം നിയമിതനായി.തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്ര ഭരണ സമിതിയിൽ  10 വർഷത്തോളം സെക്രട്ടറിയായിയിരുന്നു.ഇപ്പോൾ പൂവരണി മഹാദേവക്ഷേത്ര കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് കൂടി ആണ്.

ഇന്ന് ബോർഡ് കൂടി ചാർജ്ജ് ഏൽക്കാൻ അനുവാദം നൽകി. എങ്കിലും തിരുവുത്സവം നടക്കുന്നതിനാൽ 28 ന് ആറാട്ടിനു ശേഷം മാർച്ച്‌ 31 ന് ചാർജ് ഏൽക്കുന്നതാണ്.തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്ര ഭരണ സമിതിയിൽ 10 വർഷത്തോളം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള സതീഷ് പൂവരണി കല്ലക്കുളം പരേതനായ ഭാസ്ക്കരൻ നായർ സുമതിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാസ്ക്കരൻ നായർ 22 വർഷത്തോളം പൂവരണി എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്റ് ആയിരുന്നു.

സതീഷിൻ്റെ ഭാര്യ രശ്മി പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ഏക മകൾ ദേവ പ്രഭ എസ്. കല്പക്കുളം ബാംഗ്ലൂരിൽ ടി.എസ്. എസിൽ പരിശീലനം നടത്തുന്നു.