Friday, 15 May 2026

പാചകവാതക വിലയിൽ സമരം ശക്തമാക്കാൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)

SHARE


കൊച്ചി : പാചകവാതക വില കുറയ്ക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാൻ എറണാകുളത്തു ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. വിലക്കയറ്റത്തിൽ വലയുന്ന ഹോട്ടൽ മേഖലയ്ക്ക് ഏറെക്കാലം മുന്നോട്ടുപോകാനാകില്ല. ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടി വരും. 

ഗാർഹിക മേഖലയുടെ ഭാരംകൂടി ഹോട്ടലുടമകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. ഭക്ഷണ സാധനങ്ങൾക്ക് ഒരു പരിധിയിലധികം വിലകൂട്ടാനാകാത്ത സാഹചര്യമാണ്. ഈ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്ര സർക്കാർ.

ജൂൺ ഒന്നിനകം പരിഹാരമുണ്ടായില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെളിലെ  സംഘടനകളുമായി യോജിച്ച് പാർലമെൻ്റ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ്എന്നിവർ അറിയിച്ചു.
 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.