Wednesday, 25 March 2026

എൽപിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ

എൽപിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ

** 

മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ മെമ്പർമാർ ആയും ഒരു സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ നോഡൽ വകുപ്പായും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ സ്റ്റേറ്റ് നോഡൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.

 *📌വാണിജ്യ എൽപിജി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ* 

 *വിതരണ നിയന്ത്രണം:* നിലവിലെ സാഹചര്യത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിത രീതിയിലായിരിക്കും. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട മേഖലകൾക്ക് മുൻഗണന നൽകി വിതരണം നടത്തും.

 *മുൻഗണന മേഖലകൾ:* ആശുപത്രികൾ, അംഗണവാടികൾ അടക്കമുള്ള സ്‌കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, സ്‌കൂൾ-കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൺ / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ എന്നിവയുടെ യഥാർത്ഥ ആവശ്യകതയുടെ 100 ശതമാനം ലഭ്യമാക്കും.

 *അർദ്ധ-മുൻഗണനാ മേഖലകൾ:* ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, സർക്കാർ/തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രന്ററ് തൊഴിലാളികൾക്കുള്ള 5 കിലോ എൽ.പി.ജി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഇളവ് നൽകി അവരുടെ യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും.

 *പി.എൻ.ജി (Piped Natural Gas) നടപടി:* എല്ലാ വാണിജ്യ/ഇൻഡസ്ട്രിയൽ എൽപിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ലഭ്യമാണെങ്കിൽ ടി സ്ഥാപനങ്ങളിൽ നിന്ന് പൈപ്‌ലൈൻ നാചുറൽ ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കേണ്ടതാണ്. പി.എൻ.ജി സൗകര്യം ലഭ്യമാകുന്നിടത്ത് അതിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ എൽ.പി.ജി ലഭ്യതയിൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

 *SOS അപേക്ഷ സംവിധാനം:* അടിയന്തര ആവശ്യങ്ങൾക്കായി https://www.lpgtrackerkerala.in എന്ന വെബ്പോർട്ടൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വാണിജ്യ എൽപിജി ആവശ്യങ്ങൾക്കായി SOS അപേക്ഷകൾ ഇവിടെ സമർപ്പിക്കാം. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ആവശ്യകതയുടെ ആനുപാതികമായി ഗ്യാസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും

 *ജില്ലാതല നിയന്ത്രണ സംവിധാനം:* ജില്ലാ കളക്ടർ അധ്യക്ഷതയിൽ ജില്ലാ ക്രൈസിസ് മാനേജെന്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വിതരണ നിരീക്ഷണം, ആവശ്യാനുസരണം മുൻഗണനാ വിതരണം എന്നിവ ഉറപ്പാക്കും. പിഎൻജി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ കൺവീനറായി പ്രത്യേക സമിതിയും നിലവിലുണ്ട്

 *കടുത്ത നിരീക്ഷണവും പരിശോധനയും:* ഗ്യാസ് ഏജൻസികൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദിവസേന പരിശോധനകൾ നടത്തുന്നു. ഡൊമസ്റ്റിക്, നോൺ ഡൊമസ്റ്റിക് എൽപിജിയുടെ വ്യവസായ ഉപയോഗം, അധിക വില ഈടാക്കൽ, കരിഞ്ചന്ത, അനധികൃത സംഭരണം, പൂഴ്ത്തിവയ്പ്പ്, കുറവുള്ള തൂക്കം തുടങ്ങിയവ കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടങ്ങളിൽ കേസെടുത്ത് നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമലംഘനങ്ങൾക്ക് എസൻഷ്യൽ കൊമോഡിറ്റീസ് ആക്റ്റ് പ്രകാരവും, 2000 ലെ എൽപിജി കൺട്രോൾ ഓർഡർ പ്രകാരവും കടുത്ത നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 *സാധാരണ ജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:* 

അനാവശ്യമായി എൽപിജി സിലിണ്ടറുകൾ സംഭരിക്കരുത്. പരിഭ്രാന്തി മൂലമുള്ള (Panic) ബുക്കിംഗ് ഒഴിവാക്കുക. വ്യാജവിപണി/ദുരുപയോഗം, കരിഞ്ചന്ത, അധിക വില ഈടാക്കൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
 തിരുവനന്തപുരം (dsotvm20@gmail.com, 9188527315), 
കൊല്ലം (kollamdso@gmail.com, 9188527316), 
പത്തനംതിട്ട (dsoptal@gmail.com, 9188527317), 
ആലപ്പുഴ (dsoalappuzha@gmail.com, 9188527318), 
കോട്ടയം  (dsoktm1@gmail.com, 9188527319), 
ഇടുക്കി (dsoidukki@gmail.com, 9188527320), 
എറണാകുളം (dsoernakulam@gmail.com, 9188527321), 
തൃശ്ശൂർ (dsotsr@gmail.com, 9188527322), 
പാലക്കാട് (dsopkd@gmail.com, 9188527323), 
മലപ്പുറം (dsompm@gmail.com, 9188527324), 
കോഴിക്കോട് (dsokozhikode@gmail.com, 9188527325), 
വയനാട് (dsowayanad1@gmail.com,  9188527326), 
കണ്ണൂർ (kannur.dso@gmail.com, 9188527327), 
കാസറഗോഡ് (dsoksd@gmail.com, 9188527328).

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അതിനാൽ എല്ലാ വാണിജ്യ ഉപഭോക്താക്കളും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുകയും പിഎൻജി പോലുള്ള പരിസ്ഥിതി സൗഹൃദവും സ്ഥിരതയുള്ള വഴികളിലേക്ക് മാറുകയും ചെയ്യേണ്ടതാണ്. ടി പ്രതിസന്ധി പൂർണ്ണമായും ഒഴിയുന്നതുവരെ വിറക് അടക്കമുള്ള ബദൽ ഇന്ധന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഗമൺ കുരിശു മലയിൽ 122 മത് നാല്പതാംവെളളി, ദുഃഖ വെള്ളി  ആചരണവും പുതുഞായർ തിരുനാളും

വാഗമൺ കുരിശു മലയിൽ 122 മത് നാല്പതാംവെളളി, ദുഃഖ വെള്ളി ആചരണവും പുതുഞായർ തിരുനാളും

വാഗമൺ കുരിശു മലയിൽ മാർച്ച് 27, ഏപ്രിൽ 3, 12 തിയതികളിൽ നാല്പതാംവെളളി ആചരണവും, ദുഃഖ വെള്ളി ആചരണവും,  പുതുഞായർ തിരുനാളും നടത്തപ്പെടുന്നു. നാല്പതാംവെളളിയാഴ്ചയായ മാർച്ച് 27-ാം തിയതി രാവിലെ 9 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം, മോനിപ്പള്ളി ഇടവകകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും  10.30 ന് മലമുകളിലുള്ള ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ചക്കഞ്ഞിയും ഉണ്ടായിരിക്കും.
ഏപ്രിൽ  3-ാം തിയതി  ദുഃഖവെളളിയാഴ്ച  രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും ആഘോഷമായ കുരിശിന്റെ വഴി ആരംഭിക്കും. കുരിശിന്റെ വഴിയ്ക്കുശേഷം മലമുകളിലെ ദേവാലയത്തിൽ  റവ.ഫാ.വിൻസെന്റ്  മൂങ്ങാമാക്കൽ പീഡാനുഭവസന്ദേശം നൽകും. ദുഃഖവെളളിയാഴ്ചയിലെ തിരുകർമ്മങ്ങൾ ഉച്ചക്കഴിഞ്ഞ് 3 മണിക്ക് മലമുകളിലെ ദേവാലയത്തിൽ നടത്തപ്പെടും. ദുഃഖവെളളിയാഴ്ച കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് രാവിലെ 6 മണി മുതൽ നേർച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.
  ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച  പുതുഞായർ തിരുനാളിന് കൊടിയേറും. ഏപ്രിൽ 12-ാം തിയതി പുതുഞായർ ദിനത്തിൽ രാവിലെ 6.30 മുതൽ വൈകിട്ട് 4 മണി വരെ മലമുകളിലെ ദേവാലയത്തിൽ തുടർച്ചയായി വി.കുർബാന ഉണ്ടായിരിക്കും. അന്നേദിവസം കല്ലില്ലാകവലയിൽ രാവിലെ 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി.കുർബാന അർപ്പിച്ചു വചനസന്ദേശം നൽകും.
വാഗമൺ കുരിശു മലയിൽ എത്തുന്ന  തീർത്ഥാടകർ വോളിന്റേഴ്സിന്റെയും പോലീസ് അധികാരികളുടെയും നിർദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കണം. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെയും വാഗമൺ സെന്റ് ആന്റണീസ് ഇടവകയിലെയും വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയിലെയും സന്നദ്ധ സംഘടനാ പ്രവർത്തകർ തീർത്ഥാടകർക്ക് വേണ്ട നിർദേശങ്ങൾ നൽകുവാനും എല്ലാവിധ സഹായങ്ങൾക്കുമായി വെള്ളികുളം വാഗമൺ റോഡിലും വഴിക്കടവ് കുരിശു മല റോഡിലും ഉണ്ടായിരിക്കും. കുരിശുമല – കൂപ്പ് -  കോലാഹലമേട് റോഡിലും വോളന്റിയേഴ്സ് ഉണ്ടായിരിക്കും. കട്ടപ്പന, പാലാ,  ഈരാറ്റുപേട്ട,  മൂലമറ്റം  ഡിപ്പോകളിൽ നിന്നും KSRTC സ്പെഷ്യൽ സർവീസ് ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും
തീർത്ഥാടകർക്ക് വേണ്ട ടോയ്ലറ്റുകൾ, കുടിവെള്ളം, വിശ്രമസ്ഥലങ്ങൾ എന്നിവ വാഗമൺ കുരിശു മലയുടെ മുകളിലും കല്ലില്ലാകവലയിലും ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സ്ഥലങ്ങൾ കല്ലില്ലാകവലയിൽ ക്രമീകരിച്ചിട്ടുണ്ട്.  ദുഃഖവെളളിയാഴ്ച സമീപ പ്രദേശങ്ങളിലെ പാർക്കിംഗ് ഗ്രൗണ്ടുകളും ഉപയോഗിക്കപ്പെടുത്താവുന്നതാണ്.
വാഗമൺ കുരിശു മലയിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത് ദുഃഖവെളളിയാഴ്ചയാണ്. ദുഃഖവെളളിയാഴ്ച ദിവസം രാവിലെ 6 മുതൽ ബസ് പോലെയുള്ള വലിയ  വാഹനങ്ങൾ വാഗമൺ കുരിശു മല റോഡിൽ കടത്തി വിടുന്നതല്ല. അന്നേദിവസം ബസുകളിൽ എത്തുന്ന തീർത്ഥാടകർ വഴിക്കടവിൽ നിന്ന് കാൽനടയായോ ചെറുവണ്ടികളിലോ കുരിശു മലയിലേക്ക് എത്തിച്ചേരേണ്ടതാണ്.
വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതുപോലെ കുരിശു മലയിൽ നിന്നും വാഹനങ്ങൾ കുരിശു മല – കൂപ്പ് -  കോലാഹലമേട് വഴി തിരിച്ചു വിടുന്നതായിരിക്കും. ഇത് വൺവേ സംവിധാനമാണ് .ഈ വിധത്തിൽ കുരിശു മലയിൽ എത്തുന്ന തീർത്ഥാടകർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.    ഫാ. ജോസഫ് ആലാനിക്കൽ, ജോണി വർഗീസ് മരങ്ങാട്ട്, ജോസ്, ജോസ് പണ്ടാരപറമ്പിൽ, സോണി വെളിയത്ത് എന്നിവർ മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 24 March 2026

ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തുറന്ന് മോഷണം; CCTVയിൽ പതിഞ്ഞ പ്രതി ഒരു മാസത്തിനു ശേഷം പിടിയിൽ

ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തുറന്ന് മോഷണം; CCTVയിൽ പതിഞ്ഞ പ്രതി ഒരു മാസത്തിനു ശേഷം പിടിയിൽ

മുക്കത്തെ ഹോട്ടലിൽ മോഷണം നടത്തിയ മോഷ്‌ടാവിനെ പിടികൂടി മുക്കം പോലീസ്. പാലക്കാട് മണ്ണാർകാട് സ്വദേശി സുരേഷിനെയാണ് മുക്കം പോലീസ് (Mukkam police) പാലക്കാട് (Palakkad) വെച്ച് പിടികൂടിയത്.

കഴിഞ്ഞ മാസം ഒൻപതാം തീയതി പുലർച്ചെ 4 മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം - അരീക്കോട് പാലത്തിന് സമീപത്തുള്ള പുഴയോരം ഹോട്ടലിൽ മോഷണം നടത്തിയ മോഷ്‌ടാവായ പാലക്കാട് മണ്ണാർക്കാട് സ്വദേശി സുരേഷിനെയാണ് മുക്കം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

പോലീസ് മോഷണത്തിന്റെ CCTV ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഇയാൾ ന്നേരത്തേയും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഐ ഡി ബി ഐ ബാങ്ക് തിരൂരങ്ങാടി ശാഖാ ഉദ്ഘാടനം ചെയ്തു

ഐ ഡി ബി ഐ ബാങ്ക് തിരൂരങ്ങാടി ശാഖാ ഉദ്ഘാടനം ചെയ്തു

ഐ ഡി ബി ഐ ബാങ്കിന്റെ തിരൂരങ്ങാടി ശാഖയുടെ ഉദ്ഘാടനം ഐ ഡി ബി ഐ കേരള സോണൽ ഹെഡ് ശ്രീ. രാജേഷ് മോഹൻ ഝാ നിർവഹിച്ചു. കോഴിക്കോട് മേഖലാ സീനിയർ റീജിയണൽ ഹെഡ് ശ്രീ. എം. സി. സുനിൽ കുമാർ, ശാഖാ മാനേജർ ശ്രീ. ശ്യാം ഭാസ്ക്കർ എൻ. സി എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ ഒൻപതാമത്തെയും കേരളത്തിലെ എഴുപത്തിഏഴാമത്തെയും ശാഖയാണ് തിരൂരങ്ങാടി ഐ ഡി ബി ഐ ബാങ്ക്. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഐ ഡി ബി ഐ ബാങ്കിൽ ലഭ്യമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് കടലിടുക്ക്; പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും, കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

ഹോർമൂസ് കടലിടുക്ക്; പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും, കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

ദുബായ്: ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. ദമാം - ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. അതിനിടെ, ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഖുറംശഹർ പവർ പ്ലാന്റ് പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അതേസമയം, രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. 'ജഗ് വസന്ത്', 'പൈന്‍ ഗ്യാസ്' എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക- ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇറാന്‍ തീരത്തോട് ചേര്‍ന്ന് യാത്ര

സാധാരണ ഗതിയില്‍ ഒമാന്‍ തീരത്തോട് ചേര്‍ന്നാണ് കപ്പലുകള്‍ പോകാറുള്ളതെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകള്‍ക്ക് തൊട്ടരികിലൂടെയുള്ള പാതയാണ് ഇന്ത്യന്‍ കപ്പലുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തങ്ങള്‍ 'ഇന്ത്യന്‍ കപ്പലുകളാണെന്ന്' സിഗ്‌നലുകള്‍ വഴി നിരന്തരം വിളിച്ചറിയിച്ചാണ് ഇവയുടെ യാത്ര. മുന്‍പ് വന്ന കപ്പലുകളില്‍ ഒന്നിന് ഇറാന്റെ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി സേവിച്ചിരുന്നു. ഏകദേശം 14 മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം കപ്പലുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ കടലില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഇറാനുമായി വെടിനിർത്തലിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുമ്പോഴും, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും (യുഎഇ) സംഘർഷത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. ഈ രാജ്യങ്ങൾ സ്വീകരിച്ച പുതിയ നടപടികൾ യുദ്ധം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണെന്ന് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി കിംഗ് ഫഹദ് എയർ ബേസ് ഉപയോഗിക്കാൻ സൗദി അറേബ്യ അമേരിക്കയ്ക്ക് അനുമതി നൽകിയതായാണ് വിവരം. തങ്ങളുടെ സൈനിക താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സൗദിയുടെ മുൻനിലപാടിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്.

അതേസമയം, ടെഹ്‌റാനുമായി ബന്ധമുള്ള സാമ്പത്തിക-സഹായ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി യുഎഇ ഒരു ഇറാനിയൻ ഉടമസ്ഥതയിലുള്ള ആശുപത്രിയും ക്ലബ്ബും അടച്ചുപൂട്ടി.

ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾക്കായി ബഹ്‌റൈനിൽ നിന്ന് മിസൈലുകൾ തൊടുത്തുവിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ട് പറയുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ നിന്ന് സൈനിക സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ യുഎസ് സൈന്യം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു.

LPGയുടെ ആഭ്യന്തര ഉത്പാദനം കൂട്ടും.രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ്. എത്രയും വേഗം ശാന്തിയും സമാധാനവും പുനസ്ഥാപിക്കപ്പെടാനാണ് ഇന്ത്യയുടെ ശ്രമം. മുൻപ് 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ 41 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വൈവിധ്യവൽക്കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്ണിൽ അധികം കരുതൽ ഇന്ധനം ഉണ്ട്. കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തെ ഇന്ധന റിഫൈനറികളുടെ ശേഷി വർദ്ധിച്ചു. ക്രൂഡ് ഓയിലിന്റെ മതിയായ ശേഖരണത്തിനും, വിതരണത്തിനും സൗകര്യമുണ്ട്. കഴിഞ്ഞ ദശകത്തിൽ പിഎൻജി കണക്ടിവിറ്റിയിൽ രാജ്യം ഏറെ മുന്നേറി. സമസ്ത മേഖലകളിലും പരമാവധി പരാശ്രയത്തെ ഒഴിവാക്കാനും സ്വാശ്രയത്വം നടപ്പാക്കാനും കഴിഞ്ഞകാലങ്ങളിൽ ശ്രമിക്കുന്നു.

മെയ്ഡ് ഇൻ ഇന്ത്യ കപ്പലുകൾക്കായി 70000 കോടി രൂപ പദ്ധതി അനുവദിച്ചു. പ്രതിരോധ മേഖലയിലും രാജ്യം ആത്മനിർഭരത കൈവരിക്കുന്നു. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ കൂടുതൽ വസ്തുക്കളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു. ഒരു കാലത്ത് രാജ്യം ജീവൻ രക്ഷാ മരുന്നുകൾക്ക് പോലും മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്നു അമൂല്യ ധാതുക്കളുടെ കാര്യത്തിലും ആത്മനിർഭരത കൈവരിക്കാൻ ശ്രമിക്കുന്നു. ഈ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകാൻ ഏറെ സമയം എടുക്കും. സാഹചര്യങ്ങൾ അന്തർ മന്ത്രാലയ സമിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഈ പ്രതിസന്ധിയെ രാജ്യം മറി കടക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം പശ്ചിമ ഏഷ്യൻ പ്രതിസന്ധിയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ചർച്ചാ അനുവദിക്കാൻ ആകില്ല എന്ന് രാജ്യസഭാ അധ്യക്ഷൻ മറുപടി നൽകി. കഴിഞ്ഞദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കോർപ്പറേറ്റ് നിയമ ഭേദഗതി ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടു.