Thursday, 26 March 2026

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടക്കാൻ അനുവദിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി ഇക്കാര്യം അറിയിച്ചത്. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്നും ഇറാനുമായി സൗഹൃത ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾ സംഘർഷ ബാധിത പ്രദേശം വഴി കടന്നു പോകാൻ അനുവാദമുണ്ടെന്നും അരാ​ഗ്ചി പറഞ്ഞു.

അതേസമയം, ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഹോർമൂസ് കടക്കാൻ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്കയുടെയോ, ഇസ്രയേലിൻ്റെയോ, പശ്ചിമേഷ്യൻ സംഘർഷത്തെ സഹായിക്കുന്ന ​ഗൾഫ് രാജ്യങ്ങളുടെയോ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഇറാൻ സംഘർഷാവസ്ഥയിൽ തുടരുകയാണ്. ഞങ്ങളുടെ പ്രദേശവും സംഘർഷ ബാധിത പ്രദേശമാണ്. ഇവിടെ ശത്രുരാജ്യങ്ങളുടെയോ അവരുടെ സഖ്യകക്ഷികളുടെയോ കപ്പലുകൾക്ക് പ്രവേശനമനുവധിക്കില്ലെന്നാണ് ഇറാൻ്റെ വിദേശകാര്യ മാന്ത്രാലയം വ്യക്തമാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിം​ഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിം​ഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

പാറ്റ്ന: വന്ദേ ഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകിയ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. പാറ്റ്ന ടാറ്റാന​ഗർ വന്ദേഭാരത് എക്സ്പ്രസിൽ ഈമാസം 15 നാണ് സംഭവം. റെയിൽവേ യാത്രക്കാരനാണ് പരാതി നൽകിയത്. ട്രെയിനിൽ കാറ്ററിം​ഗ് സർവീസ് നടത്തിയ കമ്പനിക്ക് 50 ലക്ഷവും പിഴ ചുമത്തി. കമ്പനിയുടെ കരാർ റദ്ദാക്കി. പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ കടുത്ത നടപടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തെന്ന് ആരോപണം; യുവാവ് റോഡിൽ കുഴഞ്ഞുവീണു

കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തെന്ന് ആരോപണം; യുവാവ് റോഡിൽ കുഴഞ്ഞുവീണു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ ഉടനെ റോഡിൽ കുഴഞ്ഞുവീണു. കൊല്ലം സ്വദേശിയായ അനീഷ് ആണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപം തളർന്നു വീണത്. ദില്ലിയിൽ നിന്നും കഴിഞ്ഞ ദിവസം ആലുവയിൽ എത്തിയ അനീഷ്, അവിടെ വെച്ച് മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നു.

തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, തന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രി അധികൃതർ തന്നെ നിർബന്ധപൂർവ്വം അവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു എന്ന് അനീഷ് ആരോപിച്ചതായി കളമശേരി നഗരസഭയിലെ കൗൺസിലർ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ചികിത്സ നൽകാതെ രോഗിയെ പുറത്താക്കിയെന്ന ആരോപണം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനീഷിനെ ഉടൻ തന്നെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിരയായ വ്യക്തിയോട് മെഡിക്കൽ കോളേജ് അധികൃതർ കാണിച്ച അവഗണനയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ അനീഷിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 480 രൂപ താഴ്ന്ന് 1,07,720 രൂപയിലെത്തി. ഗ്രാം വില 60 രൂപ താഴ്ന്ന് 13,465 രൂപയിലെത്തി. രാജ്യാന്തര സ്വർണവില 38 ഡോളർ താഴ്ന്ന് 4,515 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,689 രൂപയും, പവന് 1,17,512 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,017 രൂപയും പവന് 88,136 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡ‍ന്റ് ‍ഡോണൾഡ് ട്രംപ് 15 നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇതു തള്ളിയ ഇറാൻ യുഎസുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി. ചർച്ചയ്ക്ക് സന്നദ്ധമല്ലെങ്കിലും യുഎസ് മുന്നോട്ടുവച്ച പ്ലാൻ പരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട്ടില്‍ മോഷണം; പട്ടാപ്പകൽ വീട് കുത്തി തുറന്ന് 18 പവൻ സ്വർണം കവർന്നു

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട്ടില്‍ മോഷണം; പട്ടാപ്പകൽ വീട് കുത്തി തുറന്ന് 18 പവൻ സ്വർണം കവർന്നു

കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ പൊൽപ്പായമനയിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ സ്വർണാഭരണങ്ങൾ കവർന്നു.

ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ വിനോദ് ഭട്ടതിരിപ്പാടും കുടുംബവും തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച. വൈകീട്ട് ആറുമണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നെക്ലേസ്, മാല, വളകൾ, ബ്രേസ്‌ലെറ്റ്, കമ്മലുകൾ, മോതിരം, വാച്ച് തുടങ്ങിയവ നഷ്ടപ്പെട്ടതായി കണ്ടെത്തി.

നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.നടക്കാവ് എസ്.ഐ സി.പി. ലിനേഷിനാണ് അന്വേഷണ ചുമതല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു

പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു. യുഎഇയിലെ ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട 'സെലൻ' (Selen) എന്ന കപ്പലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തടഞ്ഞത്. ആവശ്യമായ ഗതാഗത അനുമതി ഇല്ലാത്തതിനാലാണ് കപ്പൽ തിരിച്ചയച്ചതെന്ന് ഇറാൻ വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, പേർഷ്യൻ ഗൾഫിനെ ലോകവുമായി ബന്ധിപ്പിക്കുന്ന ഏക ജലപാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.

ഇറാൻ മുൻകൂട്ടി ഏകോപിപ്പിക്കാത്ത ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഐആർജിസി നാവിക കമാൻഡർ അലിറേസ തങ്‌സിരി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് മുൻകൂർ അനുമതിയോടെയും നിശ്ചിത ഫീസ് നൽകിയും കടന്നുപോകാമെന്ന് ടെഹ്‌റാൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇസ്രായേൽ, യുഎസ് ബന്ധമുള്ള കപ്പലുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്. ദേവസ്വം ബോര്‍ഡില്‍ യുഡിഎഫ് ഭരണസമിതി ഉള്ള സമയത്ത് ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണവും നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു

സംഭവാന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി എടുത്തു. നാല് പേരുടെ വിശദാശംങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് അറിയിച്ചു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് സംഭവാന നല്‍കിയത്. സംഭാവന സ്വര്‍ണം സ്വീകരിച്ചത് എ.എസ് പി കുറുപ്പാണ്. സംഭാവന സ്വര്‍ണത്തിന് ദേവസ്വം റസീറ്റും നല്‍കി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം കൂടുതല്‍ സമയം തേടാന്‍ സാധ്യതയെന്നാണ് വിവരം. സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂര്‍ ലാബില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ജാംഷെഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാല്‍ ഒരു തവണ കൂടി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 27 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പാളികളില്‍ അട്ടിമറി നടന്നില്ലെന്നായിരുന്നു കണ്ടത്തലാണ് ആദ്യ പരിശോധനയില്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിര്‍ദ്ദേശിച്ചത്. 2019 മുതല്‍ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്ഐടിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നല്‍കിയ നിര്‍ദ്ദേശം.