Friday, 27 March 2026

‘ലോക്ഡൗണ്‍ ആലോചനയില്‍ പോലുമില്ല’; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം

‘ലോക്ഡൗണ്‍ ആലോചനയില്‍ പോലുമില്ല’; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രം

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ള കേന്ദ്രസര്‍ക്കാര്‍. പ്രചരിക്കുന്നത് അസത്യമായ കാര്യങ്ങളെന്നും ലോക്ഡൗണ്‍ ആലോചനയിലേ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ സമയത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. യുദ്ധ പശ്ചാത്തലത്തിന്റേയും ഇന്ധന പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരണം നടന്നത്. 

യുദ്ധ പശ്ചാത്തലത്തില്‍ ഇന്ധനനീക്കവും എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഇന്ധനക്ഷാമം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള എല്ലാ വിധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം.

എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ക്കുള്ള സര്‍ക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു പെട്രോളിന്റെ തീരുവ. അത് മൂന്നുരൂപയാക്കിയാണ് കുറച്ചത്. ഡീസലിനുള്ള പത്ത് രൂപ തീരുവ ഒഴിവാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഹന്‍ലാലിന് ആശ്വാസം; വ്യക്തി അവകാശങ്ങള്‍ ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി

മോഹന്‍ലാലിന് ആശ്വാസം; വ്യക്തി അവകാശങ്ങള്‍ ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ നടന്‍ മോഹന്‍ലാലിന് ആശ്വാസം.മോഹന്‍ലാലിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈകോടതി നിര്‍ദ്ദേശം നല്‍കി. മോഹന്‍ലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

വ്യാജ ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങി വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.മോഹന്‍ലാലിന്റെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളില്‍ വന്ന ലിങ്കുകള്‍ നീക്കാന്‍ മെറ്റക്കും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി.എന്തിനാണ് മോഹന്‍ലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചതെന്ന് ഇ കോമേഴ്‌സ് സ്ഥാപനത്തോടും ഹൈക്കോടതി ചോദ്യം ഉയര്‍ത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു; സംഭവം തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്കില്‍ സഞ്ചരിക്കവെ

ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു; സംഭവം തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്കില്‍ സഞ്ചരിക്കവെ

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പുലര്‍ച്ചെ ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു ആരിഫ്. മംഗളൂരു, ബന്തര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആരിഫ്. നേരത്തെയും ആരിഫിന് നേരെ വധശ്രമം ഉണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പശ്ചിമേഷ്യൻ യുദ്ധം കോവിഡിന് സമാനമായ ആഗോള ആഘാതമുണ്ടാക്കും'; മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ

'പശ്ചിമേഷ്യൻ യുദ്ധം കോവിഡിന് സമാനമായ ആഗോള ആഘാതമുണ്ടാക്കും'; മോദിക്ക് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ

പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണെന്നും ഇത് കോവിഡ്-19 മഹാമാരിക്ക് സമാനമായ ആഗോള ആഘാതം സൃഷ്ടിച്ചേക്കാമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. മഹാമാരിയുടെ സമയത്ത് കണ്ടതുപോലെ വിവിധ മേഖലകളിലും സമ്പദ്‌വ്യവസ്ഥകളിലും യുദ്ധം വലിയ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ആഗോള വികസനത്തെ മന്ദീഭവിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ആഗോള ഊർജ്ജ വിതരണ ശൃംഖലയെയും കപ്പൽ ഗതാഗതത്തെയും വിപണിയെയും സംഘർഷം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി എണ്ണ, വാതക നീക്കത്തിന് വലിയ ഭീഷണിയായി തുടരുകയാണ്.

ഈ യുദ്ധം കേവലം ഒരു പ്രാദേശിക സൈനിക ഏറ്റുമുട്ടൽ മാത്രമല്ല, മറിച്ച് വ്യാപാരം, ഗതാഗതം, വിതരണ ശൃംഖല എന്നിവയെ തകർക്കുന്ന ഒരു ആഗോള വ്യവസ്ഥാപിത ആഘാതമാണെന്നാണ് പുടിൻ നിരീക്ഷിക്കുന്നത്. സമാനമായ ആശങ്ക ഈ ആഴ്ച ആദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റിൽ പങ്കുവെച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യപ്രദേശിൽ വൻ അപകടം: ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്

മധ്യപ്രദേശിൽ വൻ അപകടം: ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു കുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചവരെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി. 

മുഖ്യമന്ത്രി മോഹൻ യാദവ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഛിന്ദ്‌വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ 105 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊല്ലം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ പരാതിക്കാരിക്ക് 66,210 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമയ്ക്ക് ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം മണക്കാട്ടെ ഭക്ഷണശാല ഉടമയ്ക്ക് എതിരെയാണ് വിധി. പട്ടാഴി സ്വദേശിനിയായ തസ്‌ലിമ ആണ് പരാതിക്കാരി.

ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് എസ് കെ ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നൽകിയത്. പരാതിക്കാരിക്കു വേണ്ടി അഡ്വ. അജിൻ ജോൺ മാത്യു 2 തവണ നോട്ടിസ് അയച്ചെങ്കിലും ഹോട്ടൽ ഉടമയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന് കേന്ദ്രം

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന് കേന്ദ്രം

ദില്ലി: എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പാർലമെൻ്റിൽ വിശദീകരിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി 2025 നവംബർ 3-ന് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും 2026 അവസാനമോ 2027 ആദ്യമോ പരിഷ്‌കരിച്ച വേതനം ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ശമ്പള പരിഷ്കരണം സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി 'MyGov' പോർട്ടലിൽ 18 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജീവനക്കാരുടെ സംഘടനകൾ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് മാർച്ച് 31 വരെ ഓൺലൈനായി തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 30 വരെ മെമ്മോറാണ്ടങ്ങൾ സമർപ്പിക്കാനും അവസരമുണ്ട്. ശമ്പള വർദ്ധനവിന്റെ തോത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുൻപത്തെ കമ്മീഷനുകളുടെ മാതൃക പിന്തുടർന്നാൽ 20% മുതൽ 35% വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. 

ഫിറ്റ്‌മെന്റ് ഫാക്ടറിൽ (Fitment Factor) മാറ്റം വരുത്തുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ മാത്രമേ ഖജനാവിനുണ്ടാകുന്ന കൃത്യമായ സാമ്പത്തിക ബാധ്യത കണക്കാക്കാൻ സാധിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി.