Friday, 27 March 2026

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു രണ്ടുപേരും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍; 'അമേരിക്കയെ നരകം കാണിക്കും'

കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍; 'അമേരിക്കയെ നരകം കാണിക്കും'

അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ സൈനികതന്ത്രം ലോകത്ത് എണ്ണ പ്രതിസന്ധി ഉയര്‍ത്തുകയും സാമ്പത്തിക രംഗത്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് ട്രംപ് ഭരണകൂടം. രണ്ട് സാധ്യതകളാണ് അവര്‍ ആലോചിക്കുന്നത്. ഒന്ന്, സമാധാന ചര്‍ച്ചകള്‍ നടത്തി ഇറാനുമായി ഒത്തുതീര്‍പ്പിലെത്തുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുക. രണ്ട്, കരയുദ്ധത്തിലൂടെ ഹോര്‍മുസ് പിടിച്ചടക്കുകയും ഇറാന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുക.

ചര്‍ച്ചകള്‍ക്കായി പാക്കിസ്താനെ മധ്യസ്ഥരാക്കി അമേരിക്ക ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 15 നിര്‍ദേശങ്ങള്‍ തയ്യാറാക്കി അമേരിക്ക ഇറാന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഇറാന്‍ അവരുടേതായ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈജിപ്ത്, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ വഴിയും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ ഇറാന്‍ നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്കുള്ള വഴി ഒരുക്കുകയാണെന്ന സൂചന നല്‍കിയാണ് ട്രംപ് പത്ത് ദിവസം ഇന്ധന മേഖലയില്‍ ആക്രമണം നിര്‍ത്തിയത്. എന്നാല്‍, കരയുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് സമയം എടുക്കാനാണ് അമേരിക്ക താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിയത് എന്നാണ് ഇറാന്റെ പക്ഷം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈദ്യുതി ഉപഭോ​ഗം കുതിക്കുന്നു, ഇന്നലെ ഉപയോ​ഗിച്ചത് 5836 മെ​ഗാവാട്ട്, ആശങ്കപ്പെടേണ്ടെന്ന് കെഎസ്ഇബി

വൈദ്യുതി ഉപഭോ​ഗം കുതിക്കുന്നു, ഇന്നലെ ഉപയോ​ഗിച്ചത് 5836 മെ​ഗാവാട്ട്, ആശങ്കപ്പെടേണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപഭോ​ഗം കുതിക്കുന്നു. ഇന്നലെ ഉപയോ​ഗിച്ചത് 5836 മെ​ഗാവാട്ട് വൈദ്യുതിയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണത്തിനുള്ള സാഹചര്യമില്ല. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം എസിയും ഇൻഡക്ഷൻ കുക്കറിനുമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു

കൽപറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്. പത്തരയോടെയായിരുന്നു സംഭവം. അതിർത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത; താപനില മുന്നറിയിപ്പിൽ മാറ്റില്ല: കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത; താപനില മുന്നറിയിപ്പിൽ മാറ്റില്ല: കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ താപനില മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. എന്നിവയാണ് നിർദേശങ്ങൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

94.29! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ

94.29! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ

ഇന്ത്യൻ രൂപ വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 94.29 എന്ന പുതിയ റെക്കോർഡ് താഴ്ചയിലെത്തി. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ 93.96 എന്ന നിലയിലായിരുന്നു രൂപ.

പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ഊർജ വിതരണ പ്രതിസന്ധി തുടരുമെന്ന ആശങ്കയാണ് മാർച്ച് 27ലെ ഈ തകർച്ചയ്ക്ക് കാരണം. ഇന്ധന ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് ഇത് വലിയ തിരിച്ചടിയാണ്.

ഈ ആഴ്ച ആദ്യം രേഖപ്പെടുത്തിയ 93.98 ആയിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്. കഴിഞ്ഞ മാസം അവസാനം യുദ്ധം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യത്തിൽ ഏകദേശം 3.5% ഇടിവുണ്ടായിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റയടിക്ക് കേന്ദ്രത്തിന് നഷ്‌ടമാവുക 1.55 ലക്ഷം കോടി; എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യാതിരിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്‌ഫാൾ ടാക്‌സ്

ഒറ്റയടിക്ക് കേന്ദ്രത്തിന് നഷ്‌ടമാവുക 1.55 ലക്ഷം കോടി; എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യാതിരിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്‌ഫാൾ ടാക്‌സ്

ദില്ലി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറക്കാനുള്ള തീരുമാനം രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് വലിയ ആശ്വാസമായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനും അതേസമയം ജനത്തിന് മേൽ അധികഭാരം അടിച്ചേൽപ്പിച്ചുവെന്ന പ്രതീതി ഒഴിവാക്കാനും കേന്ദ്രസർക്കാരിന് ഈ നീക്കത്തിലൂടെ സഹായിക്കും. പുതിയ ഉത്തരവ് പ്രകാരം ഒരു ലിറ്റർ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി 3 രൂപയാണ്, 10 രൂപ കുറച്ചു. ഡീസലിന്റെ കാര്യത്തിൽ, എക്‌സൈസ് ഡ്യൂട്ടി പൂർണമായി ഒഴിവാക്കി. ഇതോടെ ഒരു ലിറ്റർ പെട്രോൾ-ഡീസൽ വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് പത്ത് രൂപ അധികം ലഭിക്കും.

ഈ നീക്കം കേന്ദ്ര സർക്കാരിൻ്റെ ഖജനാവിന് 1.55 ലക്ഷം കോടിയുടെ ഭാരമാകുമെന്നാണ് കരുതുന്നത്. നികുതി കുറയ്ക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും. പ്രതിവര്‍ഷം ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ ധനനഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുക. കൂടാതെ, വിൻഡ്ഫോൾ ടാക്സിലും മാറ്റം വരുത്തും. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ കമ്പനികൾ അധിക ലാഭം കൊയ്യുന്നത് തടയാനുള്ള സർക്കാരിൻ്റെ ആയുധമായി വിലയിരുത്തുന്നതാണ് വിൻഡ്ഫോൾ ടാക്‌സ്. ഡീസല്‍ കയറ്റുമതിക്ക് മേലെ ലിറ്ററിന് 21.5 രൂപ വിൻഡ്ഫോൾ ടാക്‌സ് നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് വിമാന ഇന്ധനത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. എന്നാല്‍ കയറ്റുമതി ചെയ്യുമ്പോള്‍ ലിറ്ററിന് 29.5 രൂപ നികുതി നല്‍കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ പരമാവധി ഇന്ധനം ഇന്ത്യൻ വിപണിയിൽ തന്നെ വിറ്റഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കയറ്റുമതിയിലൂട കമ്പനികൾ നേടുന്ന അധിക ലാഭത്തിൻ്റെ വിഹിതം സർക്കാർ ഖജനാവിലെത്തുന്നു എന്ന് ഉറപ്പിക്കാനും സാധിക്കും.

എക്സൈസ് തീരുവ ഒഴിവാക്കിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരികൾ വിപണിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. നിക്ഷേപകർ ഓഹരി വാങ്ങിക്കൂട്ടാൻ തിടുക്കം കാട്ടിയതോടെ എച്ച്.പി.സി.എല്‍ ഓഹരി മൂല്യം 1.26% വര്‍ധിച്ച് 348.35 രൂപയിലെത്തി. ബി.പി.സി.എല്‍ ഓഹരി മൂല്യം 1.14% നേട്ടത്തോടെ 287.80 രൂപയായി. ഒ.എൻ.ജി.സി ഓഹരി മൂല്യം 0.61% വര്‍ധിച്ച് 271.85 രൂപയിലെത്തി. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (0.92%), മഹാനഗര്‍ ഗ്യാസ് (0.75%), പെട്രോനെറ്റ് എല്‍.എന്‍.ജി (0.42%) എന്നിവയും നേട്ടമുണ്ടാക്കി. നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും ചില പ്രമുഖ ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.41% ഇടിഞ്ഞ് 1,393.20 രൂപയിലെത്തി. ഗുജറാത്ത് ഗ്യാസ് (1.28%), അദാനി ടോട്ടല്‍ ഗ്യാസ് (0.86%), ഐ.ഒ.സി (0.05%) എന്നിവയും നഷ്ടം നേരിട്ടു.