Tuesday, 7 April 2026

വൈദ്യുത നിലയങ്ങളിൽ മനുഷ്യ ചങ്ങല തീർക്കാൻ യുവാക്കളോട് ഇറാന്റെ ആഹ്വാനം;നടപടി ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ

വൈദ്യുത നിലയങ്ങളിൽ മനുഷ്യ ചങ്ങല തീർക്കാൻ യുവാക്കളോട് ഇറാന്റെ ആഹ്വാനം;നടപടി ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്ക് തുറക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധി അവസാനിക്കാനിരിക്കേ യുവാക്കളോട് മനുഷ്യച്ചങ്ങല തീർക്കാൻ ആവശ്യപ്പെട്ട് ഇറാൻ. വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്ന് വീണ്ടും ട്രംപ് ഭീഷണി മുഴക്കിയതോടെയാണ് ഈ നീക്കം. വൈദ്യുതി നിലയങ്ങളിൽ പ്രതീകാത്മകമായി മനുഷ്യ ചങ്ങല തീർക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ്യത്തെ യുവാക്കളായ കായിക താരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരോട് പ്രധാനപ്പെട്ട ഊർജ നിലയങ്ങളുടെ മുന്നിൽ ഒത്തുചേരാൻ ഇറാന്റെ കായിക - യുവജന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ യുവാക്കൾ തന്നെ മുന്നോട്ട് വച്ച നിർദേശമാണ് ഇതെന്ന് യുവജന മന്ത്രാലയം വ്യക്തമാക്കി.

ട്രംപ് വീണ്ടും മുന്നറിയിപ്പുമായി എത്തിയ സാഹചര്യത്തിലും പശ്ചിമേഷ്യയിലെ ആക്രമണങ്ങൾ തുടരുകയാണ്. തെഹ്‌റാനിലും സമീപപ്രദേശമായ കാരാജിലും വീണ്ടും സ്‌ഫോടനം റിപ്പോർട്ട് ചെയ്തു. ഇറാന്റെ വടക്കൻ ഖുർദിസ്ഥാൻ പ്രദേശത്തുള്ള ഇർബിൽ വിമാനത്താവളത്തിന് സമീപവും രണ്ട് സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഒരു വ്യോമാക്രമണ പരമ്പര അവസാനിച്ചതായി ഇസ്രയേൽ സേന ടെലഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.

ഇറാന് ഹോർമൂസ് കടലിടുക്ക് തുറക്കാനായി അനുവദിച്ച സമയപരിധി അവസാനിക്കാൻ 24മണിക്കൂറിൽ താഴെ മാത്രമേ ഇനിയുള്ളു. നാളെ പന്ത്രണ്ട് മണിയോടെ ഇറാന്റെ ഓരോ പാലങ്ങളും തകർത്ത് തരിപ്പണമാക്കും. വെറും നാലു മണിക്കൂർ കൊണ്ട് ആക്രമണങ്ങൾ പൂർത്തീകരിക്കുമെന്നും സമയപരിധി ലംഘിക്കില്ലെന്നാണ് കരുതുന്നതെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അതേസമയം ട്രംപിന്റെ വാക്കുകളെ അഹങ്കാരം നിറഞ്ഞ വാചോടോപങ്ങളും അടിസ്ഥാനമില്ലാത്ത ഭീഷണിയുമാണെന്നാണ് വിശേഷിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിയ്ക്കും.ഇന്നലെ കേന്ദ്രമന്ത്രി അമിത്ഷാ, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എന്നിവര്‍ പുതുച്ചേരിയില്‍ പ്രചാരണം നടത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് സീര്‍കാഴിയിലും കടലൂരും പ്രചാരണം നടത്തും

അതേസമയം അസം നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എന്‍ഡിഎയുടെ പ്രചാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അതേസമയം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരക്കെതിരെ ഹിമന്ത ബിശ്വ ശര്‍മ അപകീര്‍ത്തി കേസ് നല്‍കി. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസ് ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കുക. ഇത്തവണ സഖ്യമില്ലാതെ 294 സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുകയാണ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തരാഖണ്ഡില്‍ LPG വിതരണ പ്രതിസന്ധി; ജോലി സമ്മര്‍ദ്ദത്താൽ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി

ഉത്തരാഖണ്ഡില്‍ LPG വിതരണ പ്രതിസന്ധി; ജോലി സമ്മര്‍ദ്ദത്താൽ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി

ചമ്പാവത്ത്: ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി. കുമയോണ്‍ മണ്ഡല്‍ വികാസ് നിഗം (കെഎംവിഎന്‍) ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ഋഷികേശ് സ്വദേശിയായ ദയാല്‍ സിംഗ് റാവത്തി(55)നെയാണ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്

എല്‍പിജി വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കടുത്ത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയാണ് ദയാലിനെ വിഷം കഴിച്ചതായി കണ്ടെത്തിയത്. ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ദയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സിലിണ്ടര്‍ വിതരണത്തിലെ കാലതാമസം മൂലം പൊതുജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.

'മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞാല്‍ മരണകാരണം അറിയാനാകുമെന്ന് ചമ്പാവത്ത് കോട്വാലി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഡിഎസ് ബിഷ്ത് പറഞ്ഞു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതി പ്രവേശന കേസ്; ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്, ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങി

ശബരിമല യുവതി പ്രവേശന കേസ്; ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്, ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങി

ദില്ലി: ശബരിമല യുവതി പ്രവേശന തർക്കത്തിൽ ഭരണഘടനാ ബെ‌ഞ്ചിൽ വാദം തുടങ്ങി. കേസിലെ ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമയപരിധിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ഹർജിക്കാർക്ക് സുപ്രീം കോടതി ഭരണഘടനാ ബ‍െഞ്ച് നിര്‍ദേശം നൽകി. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്നത്. മൗലികാവകാശം, വിശ്വാസ വിഷയത്തിൽ കോടതി ഇടപെടൽ ഈ കാര്യങ്ങൾ പരിശോധിക്കപ്പെടുമെന്നും ശബരിമല പുനപരിശോധന ഹർജികളിൽ ഇപ്പോൾ തീരുമാനം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനപരിശോധന ഹര്‍ജികളിൽ പിന്നീട് തീരുമാനം എടുക്കുമെന്നും ഇപ്പോള്‍ നിയമ വിഷയങ്ങളിലെ ഉത്തരം മാത്രമാണ് ഉണ്ടാവുകയെന്നും കോടതി അറിയിച്ചു. കോടതി എടുക്കുന്ന തീരുമാനം അടുത്ത 40 വർഷത്തേക്കെങ്കിലും രാജ്യത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരിൽ പുലര്‍ച്ചെ വീടിനുനേരെ ബോംബേറ്; ആറു മാസം പ്രായമുള്ള കുഞ്ഞും അഞ്ചു വയസുകാരനും കൊല്ലപ്പെട്ടു, അമ്മ ചികിത്സയിൽ

മണിപ്പൂരിൽ പുലര്‍ച്ചെ വീടിനുനേരെ ബോംബേറ്; ആറു മാസം പ്രായമുള്ള കുഞ്ഞും അഞ്ചു വയസുകാരനും കൊല്ലപ്പെട്ടു, അമ്മ ചികിത്സയിൽ

ദില്ലി: മണിപ്പൂരില്‍ ചൊവ്വാഴ്ച്ച പുലർച്ചെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് ട്രോങ്ലാവോബിയിലെ ജനവാസ മേഖലയിലേക്കാണ് ബോംബേറുണ്ടായത്. കുന്നിന്‍ പ്രദേശമായ ചുരാചന്ദ്പൂരിനോട് ചേര്‍ന്നുകിടക്കുന്ന താഴ്ന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ഇവിടെ നേരത്തെയും സമാനമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 മുതല്‍ മണിപ്പൂരില്‍ നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു;പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 16 കപ്പലുകളുണ്ടെന്ന് കേന്ദ്രം

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നു;പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 16 കപ്പലുകളുണ്ടെന്ന് കേന്ദ്രം

പേർഷ്യൻ ഗൾഫിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടതായും കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയം അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൾ വ്യക്തമാക്കി. നിലവിൽ 433 ഇന്ത്യൻ നാവികരുമായി ഇന്ത്യൻ പതാക വഹിച്ച 16 കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 'ഗ്രീൻ സാൻവി' (Green Sanvi), 'ഗ്രീൻ ആശ' (Green Asha) എന്നീ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോയതായി മുകേഷ് മംഗൾ അറിയിച്ചു.

നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത കപ്പൽ ഗതാഗതവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ മിഷനുകളുമായും മറ്റ് കപ്പൽ ഗതാഗത ഏജൻസികളുമായും സർക്കാർ ഏകോപിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്ന കൃത്യമായ സമയം അദ്ദേഹം വ്യക്തമാക്കിയില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്.