ദില്ലി: ശബരിമല യുവതി പ്രവേശന തർക്കത്തിൽ ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി. കേസിലെ ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമയപരിധിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ഹർജിക്കാർക്ക് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശം നൽകി. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്നത്. മൗലികാവകാശം, വിശ്വാസ വിഷയത്തിൽ കോടതി ഇടപെടൽ ഈ കാര്യങ്ങൾ പരിശോധിക്കപ്പെടുമെന്നും ശബരിമല പുനപരിശോധന ഹർജികളിൽ ഇപ്പോൾ തീരുമാനം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുനപരിശോധന ഹര്‍ജികളിൽ പിന്നീട് തീരുമാനം എടുക്കുമെന്നും ഇപ്പോള്‍ നിയമ വിഷയങ്ങളിലെ ഉത്തരം മാത്രമാണ് ഉണ്ടാവുകയെന്നും കോടതി അറിയിച്ചു. കോടതി എടുക്കുന്ന തീരുമാനം അടുത്ത 40 വർഷത്തേക്കെങ്കിലും രാജ്യത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.