Friday, 10 April 2026

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

വയനാട്: ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്‌ഥരോട് യുവാവ് ഹൽവ ആവശ്യപ്പെട്ടു. എന്നാൽ ഹൽവ ഇവിടെ ഇല്ലെന്ന മറുപടിയാണ് ഉദ്യോ​ഗസ്ഥർ നൽകിയത്. തുടർന്ന് വെബ്സൈറ്റിൽ കയറി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തിരുവനന്തപുരം ഓഫീസ് നമ്പരിൽ വിളിച്ച് പരാതി പറയുകയായിരുന്നു. തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നതെന്നാണ് അതികൃതർ നൽകിയ മറുപടിയെന്ന് യുവാവ് പറഞ്ഞു.

കലക്ടറുടെ പേജിൽ ഹൽവ നൽകുന്ന റീൽസ് ഉള്ളതിനാൽ കലക്ടറേറ്റിലും വിളിച്ച് പരാതി അറിയിച്ചു. റിപ്പോർട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും ലഭിച്ചതെന്നാണ് യുവാവ് പറഞ്ഞത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്ന കന്നി വോട്ടർമാർക്ക് മധുരം പകരാനായി ഹൽവ നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു

ആകെ 715 ബൂത്തുള്ള വയനാട്ടിൽ കന്നിവോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിയത് 200 കഷണം ഹൽവ മാത്രമാണ്. എല്ലാ കന്നിവോട്ടർമാർക്കും നൽകാൻ ഇതു തികയില്ലെന്നതിനാൽ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിൽ വീതം നൽകിയെന്നാണ് വിവരം. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഏറ്റവുമധികം കന്നിവോട്ടർമാരുള്ള ബൂത്തുകൾ തിരഞ്ഞെടുത്താണു ഹൽവ കൊടുത്തത്.കണിയാമ്പറ്റ യുപിഎസ്, മീനങ്ങാടി കമ്യൂണിറ്റി ഹാൾ, കുഞ്ഞോം ഗവ. എച്ച്എസ് എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഹൽവ വിതരണം. കണിയാമ്പറ്റയിൽ 51, മീനങ്ങാടിയിൽ 50, കുഞ്ഞോത്ത് 38 എന്നിങ്ങനെയാണു കന്നിവോട്ടർമാർക്ക് ഹൽവ നൽകിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലൂഷൻ സർട്ടിഫിക്കറ്റില്ല, ഇവി കാറിന് പിഴ, വിവാദമായതോടെ സിസ്റ്റത്തിലെ പിഴവെന്ന് വിശദീകരണം

പൊലൂഷൻ സർട്ടിഫിക്കറ്റില്ല, ഇവി കാറിന് പിഴ, വിവാദമായതോടെ സിസ്റ്റത്തിലെ പിഴവെന്ന് വിശദീകരണം

ജയ്പൂർ: പുക പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ഇവി കാർ ഉടമയ്ക്ക് പിഴയിട്ട് പൊലീസ്. ഇവി കാർ ഉടമ പിഴയുടെ പേരിൽ പൊലീസുകാരനുമായി തർക്കിക്കുന്ന വീഡിയോ ചർച്ചയാവുന്നു.രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ഒരു വീഡിയോയാണ് വൈറലായിട്ടുള്ളത്. ടാറ്റ ടിയാഗോ ഇവി ഉടമയ്ക്ക് 1500 രൂപ പിഴയാണ് പൊലീസ് ചുമത്തിയത്. കാറിന്റെ വിൻഡ് ഷീൽഡിൽ ഷെയ്ഡിനായി നൽകിയ കളറിന്റെ പേരിലാണ് പൊലീസ് കാർ തടഞ്ഞത്. പിന്നാലെയാണ് ഇവി കാറിന് പുക പരിശോധിച്ച സർട്ടിഫിക്കറ്റില്ലെന്ന് എഎസ്ഐ പറയുന്നത്. ഇതോടെ വിൻഡോ ഷേഡിലെ നിറത്തിനുള്ള 200 രൂപയുടെ പിഴയോടൊപ്പം പുക സർട്ടിഫിക്കറ്റില്ലാത്തതിനും പിഴ ചുമത്തുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പുക പരിശോധിച്ച സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പൊലീസുകാരനെ ധരിപ്പിക്കാൻ ശ്രമിക്കുന്ന ഉടമയുടെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉടമ വാദിച്ചെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല.

സംഭവം വിവാദമായതോടെ രാജസ്ഥാൻ പൊലീസ് പ്രതികരണവുമായി രംഗത്തെത്തി. വിൻഡോ ഷെയ്ഡുകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഉദ്യോഗസ്ഥന് അബദ്ധം സംഭവിച്ചതാണെന്നും, തെറ്റായി രേഖപ്പെടുത്തിയ പിഴ സിസ്റ്റത്തിൽ നിന്ന് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പുകക്കുഴലുകൾ ഇല്ലാത്തതിനാൽ അവയ്ക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പെട്രോൾ, ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണം നിയന്ത്രിക്കാനാണ് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. അതിനാൽ ഇലക്ട്രിക് വാഹന ഉടമകൾ ഇത്തരം സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാങ്ക് രേഖകൾ വ്യാജമായി ചമച്ച് 3.48 ലക്ഷം ദിനാർ തട്ടിയെടുത്തു; പ്രതിയെ വെറുതെ വിട്ട് കുവൈത്ത് കോടതി, തെളിവുകളില്ലെന്ന് കണ്ടെത്തൽ

ബാങ്ക് രേഖകൾ വ്യാജമായി ചമച്ച് 3.48 ലക്ഷം ദിനാർ തട്ടിയെടുത്തു; പ്രതിയെ വെറുതെ വിട്ട് കുവൈത്ത് കോടതി, തെളിവുകളില്ലെന്ന് കണ്ടെത്തൽ

കുവൈത്ത് സിറ്റി: ബാങ്ക് രേഖകൾ വ്യാജമായി ചമച്ചും വായ്പ തുക വകമാറ്റിയും 3.48 ലക്ഷം കുവൈത്ത് ദിനാർ തട്ടിയെടുത്ത കേസിൽ പ്രതികളിലൊരാളെ കുവൈത്ത് അപ്പീൽ കോടതി വെറുതെ വിട്ടു. പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. പ്രമുഖ അഭിഭാഷകൻ ഫാദിൽ അൽ ബസ്മാൻ ആണ് കോടതിയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീനന്ദയുടെ മരണം ; മൃതദേഹം കണ്ടെത്തിയത് വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിൽ

ശ്രീനന്ദയുടെ മരണം ; മൃതദേഹം കണ്ടെത്തിയത് വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിൽ

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത് വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിൽ. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. അൽപ സമയത്തിനുള്ളിൽ മൃതദേഹം പുറത്തേക്ക് എത്തിക്കും. മാണിക്യ ധാര റിസോർട്ടിന് സമീപത്തെ കാപ്പി തോട്ടം എസ്റ്റേറ്റ് മേഖലയിൽ നിന്ന് സ്ഥലത്തേക്ക് രണ്ട് കിലോമീറ്ററിലേറെ ദൂരം ഉണ്ട്. എസ്റ്റേറ്റിന് സമീപം മെഡിക്കൽ സംഘമെത്തിയിട്ടുണ്ട്.

ഇന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നേരത്തെ തിരച്ചിൽ നടത്തിയിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു.

ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് നിലവില്‍ തെരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചാൾസ് രാജാവിന് ആതിഥേയത്വം വഹിച്ചിരുന്ന ആഡംബര കൊട്ടാരത്തിൽ 'കഞ്ചാവ് തോട്ടം'; റൈഡ് നടത്തി പോലീസ്

ചാൾസ് രാജാവിന് ആതിഥേയത്വം വഹിച്ചിരുന്ന ആഡംബര കൊട്ടാരത്തിൽ 'കഞ്ചാവ് തോട്ടം'; റൈഡ് നടത്തി പോലീസ്

ബ്രിട്ടന്‍റെ രാജാവ് ചാൾസിന് ഒരിക്കൽ ആതിഥേയത്വം വഹിച്ച കൊട്ടാരത്തിൽ വൻ തോതിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. നോർത്ത് വെയിൽസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ മാൻഷനിൽ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയിലെ മുറികളിലായിരുന്നു കഞ്ചാവ് കൃഷി. രാജകുടുംബവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഈ കൊട്ടാരം ഒരുകാലത്ത് ഔദ്യോഗിക ചടങ്ങുകൾക്ക് വേദിയായിരുന്നുവെന്നത് സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊട്ടാരത്തിൽ പോലീസ് റൈഡ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേഡ് 1 ലിസ്റ്റ് ചെയ്തിരുന്ന കൊട്ടാരത്തിൽ നിന്നും വൻ തോതിലുള്ള കഞ്ചാവ് തോട്ടം കണ്ടെത്തി വലിയ വാർത്താ പ്രാധാന്യം നേടി.

കൊട്ടാരത്തിന് രാജാവുമായി ബന്ധം

ഗ്വിനെഡിലെ കേർണാർഫോണിനടുത്തുള്ള ഗ്രേഡ് I ലിസ്റ്റഡ് മാനർ ഹൗസിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ചൊവ്വാഴ്ച പോലീസ് നടത്തിയ റൈഡിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. നൂറിലധികം മുറികളുള്ള ഈ വീട് ഒരു കാലത്ത് ലോർഡ് ന്യൂബറോയുടെ ഉടമസ്ഥതയിലായിരുന്നു, 1969 -ൽ വെയിൽസ് രാജകുമാരനായിരുന്ന ഇപ്പോഴത്തെ ചാൾസ് രാജാവ് നിക്ഷേപ ചടങ്ങുകൾക്കായി ഇവിടെ വേദിയൊരുക്കിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശൻ കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി, രണ്ടാമത് വീണ്ടും തിരുത്തൽ

വി ഡി സതീശൻ കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി, രണ്ടാമത് വീണ്ടും തിരുത്തൽ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തു. വി ഡി സതീശനെ കേരളത്തിന്‍റെ 13-ാം മുഖ്യമന്ത്രിയാക്കി കൊണ്ടായിരിരുന്നു ആദ്യ എഡിറ്റിംഗ്. 2026 മേയ് നാലിന് ചുമതലയേറ്റതെന്നും എഡിറ്റ് ഹിസ്റ്ററിയിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ പേജിൽ വീണ്ടും എഡിറ്റിംഗ് ചെയ്തിട്ടുണ്ട്. ഇപ്പോൾ പരിശോധിച്ചാൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ചുമതയേറ്റ ദിനം 2026 മേയ് നാല് എന്ന് തന്നെയാണുള്ളത്.

അതേസമയം, മുപ്പത്തഞ്ച് വര്‍ഷത്തിനിടെ യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടായതെന്ന് വി ഡി സതീശൻ പറഞ്ഞു. 1991 ലും 2001 ലും യുഡിഎഫ് മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. 2005 മുതല്‍ ഒപ്പമില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ ഇത്തവണ യുഡിഎഫിന് പിന്നതുണ പ്രഖ്യാപിച്ചു.

പിണങ്ങിപ്പോയവരെയും മാറിപ്പോയവരെയും തിരിച്ചു കൊണ്ടു വരാനായി. അതിന്റെയൊക്കെ ഫലം തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും. രാഷ്ട്രീയമായ അടിത്തറയിലാണ് യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നു പറഞ്ഞത്. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ലഭിക്കാത്ത വിജയമാണ് യുഡിഎഫിനുണ്ടായത്. തെരഞ്ഞെടുപ്പുകളിലുണ്ടായ വിജയവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏത് കേഡര്‍ പാര്‍ട്ടിയെയും തോല്‍പ്പിക്കുന്ന സംഘടനാ മികവും യുഡിഎഫിനുണ്ടായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

കണ്ണൂർ: മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ (70)ആണ് മരിച്ചത്. 20 പേർ ചികിത്സയിൽ തുടരുകയാണ്. 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്. അതേസമയം കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.