ബ്രിട്ടന്‍റെ രാജാവ് ചാൾസിന് ഒരിക്കൽ ആതിഥേയത്വം വഹിച്ച കൊട്ടാരത്തിൽ വൻ തോതിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. നോർത്ത് വെയിൽസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ മാൻഷനിൽ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയിലെ മുറികളിലായിരുന്നു കഞ്ചാവ് കൃഷി. രാജകുടുംബവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഈ കൊട്ടാരം ഒരുകാലത്ത് ഔദ്യോഗിക ചടങ്ങുകൾക്ക് വേദിയായിരുന്നുവെന്നത് സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊട്ടാരത്തിൽ പോലീസ് റൈഡ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേഡ് 1 ലിസ്റ്റ് ചെയ്തിരുന്ന കൊട്ടാരത്തിൽ നിന്നും വൻ തോതിലുള്ള കഞ്ചാവ് തോട്ടം കണ്ടെത്തി വലിയ വാർത്താ പ്രാധാന്യം നേടി.
കൊട്ടാരത്തിന് രാജാവുമായി ബന്ധം
ഗ്വിനെഡിലെ കേർണാർഫോണിനടുത്തുള്ള ഗ്രേഡ് I ലിസ്റ്റഡ് മാനർ ഹൗസിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ചൊവ്വാഴ്ച പോലീസ് നടത്തിയ റൈഡിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. നൂറിലധികം മുറികളുള്ള ഈ വീട് ഒരു കാലത്ത് ലോർഡ് ന്യൂബറോയുടെ ഉടമസ്ഥതയിലായിരുന്നു, 1969 -ൽ വെയിൽസ് രാജകുമാരനായിരുന്ന ഇപ്പോഴത്തെ ചാൾസ് രാജാവ് നിക്ഷേപ ചടങ്ങുകൾക്കായി ഇവിടെ വേദിയൊരുക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.