Monday, 13 April 2026

താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം.

തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മണ്ഡല പുനർനിർണയമാണ് വിവാദ വിഷയം അല്ലാതെ വനിതാ സംവരണമല്ല'; നരേന്ദ്ര മോദിയെ വിമർശിച്ച് സോണിയാ ഗാന്ധി

'മണ്ഡല പുനർനിർണയമാണ് വിവാദ വിഷയം അല്ലാതെ വനിതാ സംവരണമല്ല'; നരേന്ദ്ര മോദിയെ വിമർശിച്ച് സോണിയാ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ നടക്കാനിരിക്കുന്ന പ്രത്യേക സെഷനിൽ സർക്കാർ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളിൽ മണ്ഡല പുനർനിർണമാണ് വിവാദ വിഷയമെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. മണ്ഡല പുനർനിർണയ നിർദേശം വളരെ അപകടകരവും ഭരണഘടനയ്ക്ക് മേലുള്ള കയ്യേറ്റമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക്‌സഭയിലെ അംഗബലം വർധിപ്പിക്കുന്നത് കണക്കുകളിലൂടെയല്ല രാഷ്ട്രീയമായിട്ടായിരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ജാതി സെൻസസ് വൈകിപ്പിക്കുകയും അട്ടിമറിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ യഥാർത്ഥ ഉദ്ദേശമെന്നും സോണിയ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരിക്കൊണ്ടിരിക്കുമ്പോഴാണ് പാർലമെന്റിന്റെ സ്‌പെഷ്യൽ സെഷനിലൂടെ സർക്കാർ പാസാക്കാൻ ആഗ്രഹിക്കുന്ന ബില്ലുകളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുന്നത്. ഇത്തരമൊരു അസാധാരണ തിടുക്കത്തിന് കാരണം രാഷ്ട്രീയ ലാഭമുണ്ടാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി എല്ലായിപ്പോഴത്തേയും പോലെ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പിശുക്ക് കാണിക്കുന്നുവെന്നും സോണിയ വിമർശിച്ചു.

2023ൽ നടന്ന പ്രത്യേക പാർലമെന്റ് സെഷനിൽ ഐക്യകണ്‌ഠേനയാണ് നാരി ശക്തി വന്ദൻ അധിനിയം പാസാക്കിയത്. ഈ നിയമപ്രകാരം ആർട്ടിക്കിൾ 334-എ രൂപീകരിക്കുകയും ലോക്‌സഭയിലെയും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം മൂന്നിൽ ഒന്നാക്കുകയും ചെയ്തു. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നത് അടുത്ത സെൻസസിനും സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയ പ്രക്രിയയ്ക്ക് ശേഷവുമായിരിക്കണമെന്നും സോണിയ ഗാന്ധി ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വനിതാ സംവരണം 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് സർക്കാർ തയ്യാറാകാത്തതിന് കാരണം അവർക്ക് മാത്രമേ അറിയു എന്നും ലേഖനത്തിൽ സോണിയ ചൂണ്ടിക്കാട്ടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വീണ്ടും ചർച്ചയ്ക്ക് ഇറാൻ വരുമോ എന്നതിൽ നിശ്ചയമില്ല, വന്നില്ലെങ്കിലും ഒന്നുമില്ല': ഡോണൾഡ് ട്രംപ്

'വീണ്ടും ചർച്ചയ്ക്ക് ഇറാൻ വരുമോ എന്നതിൽ നിശ്ചയമില്ല, വന്നില്ലെങ്കിലും ഒന്നുമില്ല': ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: പാകിസ്താനിൽ നടന്ന സമാധാന ചർച്ച ഫലം കാണാതെ പോയതിന് പിന്നാലെ ചർച്ചകളുടെ ഭാവി സംബന്ധിച്ച പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ചർച്ചകൾക്കായി മടങ്ങിവരുന്നതിനെക്കുറിച്ച് നിശ്ചയമില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. 'അവർ വന്നാലും ഇല്ലെങ്കിലും അതെനിക്ക് പ്രശ്‌നമല്ല, ഇനി അവർ വന്നില്ലെങ്കിലും, എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും അവസാന നിമിഷം ഇറാന് യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്ന് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ഏപ്രിൽ 22വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തർ കരാർ കൃത്യമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസ് സേന ഇറാൻ തുറമുഖങ്ങളിലെ ഉപരോധം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്താനിൽ നടന്ന ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോട് ആണവായുധത്തിന്റെ ആവശ്യകതയെ കുറിച്ച് ഇറാൻ സൂചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. അവർ ഇപ്പോഴും ആണവായുധത്തിന്റെ ആവശ്യം ഉന്നയിക്കുന്നുണ്ട്. അവർ ഒരിക്കലും ആണവശക്തിയാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് വൻ തോതിൽ സൈനികപരമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ അവർ ആശങ്കയിലാണെന്നും യുഎസ് അവരുടെ എല്ലാ പാലങ്ങളും തകർക്കാതെ അവരോട് മര്യാദയോടെയാണ് പെരുമാറിയതെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം ഇറാനിൽ നിന്നും യുഎസ് രക്ഷപ്പെടുത്തിയ വ്യോമസേന പൈലറ്റുമാർ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ ഇന്നും ചൂട് തന്നെ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും ചൂട് തന്നെ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്നു. ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഓറഞ്ച്അലർട്ട്: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,പാലക്കാട്

യെല്ലോ അലർട്ട് : എറണാകുളം,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, വയനാട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസിലെ തെറ്റായ നീക്കങ്ങൾ അമേരിക്കയെ മരണച്ചുഴിയിൽ പെടുത്തുമെന്ന് ഇറാൻ; ഹോർമുസ് ഉപരോധിക്കാൻ യു എസ് സൈന്യം

ഹോർമുസിലെ തെറ്റായ നീക്കങ്ങൾ അമേരിക്കയെ മരണച്ചുഴിയിൽ പെടുത്തുമെന്ന് ഇറാൻ; ഹോർമുസ് ഉപരോധിക്കാൻ യു എസ് സൈന്യം

ടെഹ്റാൻ: ഹോർ‌മുസ് ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ വെല്ലുവിളിച്ച് ഇറാൻ. അമേരിക്കയുടെ ഭീഷണിക്കെതിരെ പാകിസ്താനിൽ ചർച്ചയ്ക്ക് നേതൃത്വം കൊടുത്ത പാർലമെൻ്റ് സ്പീക്കർ മുഹമ്മ​ദ് ബാ​ഗർ ​ഗാലിബാഫും ഐആർജിസിയും രം​ഗത്ത് വന്നിട്ടുണ്ട്. ഹോർമുസ് ഉപരോധിക്കാനുള്ള നീക്കം ഇറാനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ​ഗാലിബാഫ് വ്യക്തമാക്കുന്നത്. ഒരു ഭീഷണിക്ക് മുന്നിലും ഇറാൻ മുട്ടുമടക്കില്ലെന്ന മുന്നറിയിപ്പും ഗാലിബാഫ് നൽകിയിട്ടുണ്ട്. പാകിസ്താനിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹോർമുസ് ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കം.

ഒരു പടികൂടി കടന്ന് അമേരിക്കയ്ക്ക് ശക്തമായ താക്കീതാണ് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ​ഗാർഡ് കോർപ്സ് നൽകിയിരിക്കുന്നത്. തന്ത്രപ്രധാനമായ ജലപാതയിലെ തെറ്റായ നീക്കങ്ങൾ ശത്രുവിനെ മരണച്ചുഴിയിൽ പെടുത്തുമെന്നായിരുന്നു ഐആർജിസിയുടെ മുന്നറിയിപ്പ്. ഹോർമുസ് വഴി വരുന്ന സൈനിക കപ്പലുകളെ ദാക്ഷിണ്യമില്ലാതെ നേരിടുമെന്ന മുന്നറിയിപ്പ് ഐആർജിസി ആവർത്തിച്ചിട്ടുണ്ട്. ചരക്ക് കപ്പലുകൾ ഉൾപ്പെടെയുള്ള സിവിലിയൻ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്നും ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ തിങ്കളാഴ്ച മുതൽ ഹോർമുസിനെ ഉപരോധിക്കുന്നത് ആരംഭിക്കുമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് ഹോർമുസ് വഴി പുറത്തേയ്ക്കും തിരിച്ച് ഇറാനിലേയ്ക്കും വരുന്ന കപ്പലുകളെ ഉപരോധിക്കുമെന്നാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ സൈന്യം ഇറാനെ അവസാനിപ്പിച്ചെന്ന പ്രസ്താവനയുമായി അമേരിക്ക രം​ഗത്ത് വന്നിട്ടുണ്ട്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട താൽപ്പര്യങ്ങൾ അവസാനിപ്പിക്കാൻ ഇസ്ലാമാബാദിലെ ചർച്ചയിൽ ഇറാൻ തയ്യാറായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഹോർമുസ് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസ്താവനയ്ക്ക് പിന്നാലെ എണ്ണവിപണിയിൽ വില ഉയർന്നു. ഇതിനിടെ ഹോർമുസ് ഉപരോധിക്കാനുള്ള അമേരിക്കൻ നീക്കം രാഷ്ട്രീയവും സൈനികവുമായുള്ള അപകടകരമായ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് ഉപരോധിക്കുന്നതിനിടെ അമേരിക്കൻ സൈനിക കപ്പലുകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ അത് അമേരിക്കയിൽ പ്രതിഷേധത്തിന് വഴിതെളിച്ചേക്കാം. നിലവിൽ ഇറാനുമായുള്ള യുദ്ധത്തെ എതിർക്കുന്ന വലിയൊരു വിഭാ​ഗം അമേരിക്കയിലുണ്ട്. ഇത് ട്രംപിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഉപരോധം ആ​ഗോള ഊർജ്ജ വിതരണത്തെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലെ SSLC, Plus Two പരീക്ഷകള്‍ റദ്ദാക്കി; ഫലം തീരുമാനിക്കുക ഇങ്ങനെ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലെ SSLC, Plus Two പരീക്ഷകള്‍ റദ്ദാക്കി; ഫലം തീരുമാനിക്കുക ഇങ്ങനെ

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തു. ഇന്ന് നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതാണ് പരീക്ഷ നടത്തുന്നതിന് പ്രതിസന്ധിയാകുന്നത്. എസ്എസ്എല്‍സിക്ക് ഓണം, ക്രിസ്മസ് മോഡല്‍ പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്ത് ഫലം തീരുമാനിക്കും. പ്ലസ് വണ്‍ പരീക്ഷയുടെ മാര്‍ക്ക് പ്രകാരമാകും പ്ലസ് ടു ഫലപ്രഖ്യാപനം. തീരുമാനം വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

നേരത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകള്‍ ആണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലും സംഘര്‍ഷം തുടരുന്നതാണ് ഗള്‍ഫിലെ വിദ്യാഭ്യാസരംഗത്ത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ അമേരിക്ക വിട്ടുനല്‍കും: റിപ്പോര്‍ട്ട്

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ അമേരിക്ക വിട്ടുനല്‍കും: റിപ്പോര്‍ട്ട്

ദുബൈ: മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചതായി ഇറാന്‍. ഖത്തറിലും മറ്റ് വിദേശ സ്ഥലങ്ങളിലുമായി അമേരിക്ക മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ തയ്യാറായെന്നാണ് ഇറാന്റെ വൃത്തങ്ങളെ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്താനില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയ്ക്കിടയിലാണ് സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക തീരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ട്.

എന്നാല്‍ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന നിബന്ധന മുന്നോട്ട് വെച്ചാണ് ഇറാന്‍ ഇസ്ലാമാബാദിലേക്ക് ചര്‍ച്ചയ്ക്ക് പോയത്.

ലബനനിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സ്വത്തുക്കള്‍ വിട്ടുനല്‍കുക എന്നീ നിബന്ധനകളായിരുന്നു ഇറാന്‍ മുന്നോട്ട് വെച്ചിരുന്നത്. ഈ നിബന്ധനകള്‍ പാലിക്കാതെ ചര്‍ച്ചകള്‍ക്ക് തങ്ങളുടെ പ്രതിനിധി സംഘം പുറപ്പെടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് പറഞ്ഞിരുന്നു.

അതേസമയം ഇറാന്റെ ഈ മുന്നറിയിപ്പില്‍ രൂക്ഷമായ ഭാഷയിലായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചത്. തങ്ങളെ കളിപ്പിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ജെ ഡി വാന്‍സ് പ്രതികരിച്ചത്. നിലവില്‍ വിവിധ രാജ്യങ്ങളിലായി 120 ബില്യണ്‍ യുഎസ് ഡോളറാണ് ഇറാന്റെ മരവിപ്പിച്ച ആസ്തി. 