ന്യൂഡൽഹി: പാർലമെന്റിൽ നടക്കാനിരിക്കുന്ന പ്രത്യേക സെഷനിൽ സർക്കാർ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളിൽ മണ്ഡല പുനർനിർണമാണ് വിവാദ വിഷയമെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. മണ്ഡല പുനർനിർണയ നിർദേശം വളരെ അപകടകരവും ഭരണഘടനയ്ക്ക് മേലുള്ള കയ്യേറ്റമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക്‌സഭയിലെ അംഗബലം വർധിപ്പിക്കുന്നത് കണക്കുകളിലൂടെയല്ല രാഷ്ട്രീയമായിട്ടായിരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ജാതി സെൻസസ് വൈകിപ്പിക്കുകയും അട്ടിമറിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ യഥാർത്ഥ ഉദ്ദേശമെന്നും സോണിയ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരിക്കൊണ്ടിരിക്കുമ്പോഴാണ് പാർലമെന്റിന്റെ സ്‌പെഷ്യൽ സെഷനിലൂടെ സർക്കാർ പാസാക്കാൻ ആഗ്രഹിക്കുന്ന ബില്ലുകളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുന്നത്. ഇത്തരമൊരു അസാധാരണ തിടുക്കത്തിന് കാരണം രാഷ്ട്രീയ ലാഭമുണ്ടാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി എല്ലായിപ്പോഴത്തേയും പോലെ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പിശുക്ക് കാണിക്കുന്നുവെന്നും സോണിയ വിമർശിച്ചു.
2023ൽ നടന്ന പ്രത്യേക പാർലമെന്റ് സെഷനിൽ ഐക്യകണ്‌ഠേനയാണ് നാരി ശക്തി വന്ദൻ അധിനിയം പാസാക്കിയത്. ഈ നിയമപ്രകാരം ആർട്ടിക്കിൾ 334-എ രൂപീകരിക്കുകയും ലോക്‌സഭയിലെയും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം മൂന്നിൽ ഒന്നാക്കുകയും ചെയ്തു. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നത് അടുത്ത സെൻസസിനും സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയ പ്രക്രിയയ്ക്ക് ശേഷവുമായിരിക്കണമെന്നും സോണിയ ഗാന്ധി ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വനിതാ സംവരണം 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് സർക്കാർ തയ്യാറാകാത്തതിന് കാരണം അവർക്ക് മാത്രമേ അറിയു എന്നും ലേഖനത്തിൽ സോണിയ ചൂണ്ടിക്കാട്ടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.