Monday, 13 April 2026

പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വയം തീ കൊളുത്തി യുവാവ്; നില ഗുരുതരം

പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വയം തീ കൊളുത്തി യുവാവ്; നില ഗുരുതരം

കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

90% പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു തീ കൊളുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യുടെ ജനനായകൻ ഓൺലൈനിൽ ചോർത്തിയ 6 പേർ അറസ്റ്റിൽ, 300 ലിങ്കുകൾ ഡിലീറ്റ് ചെയ്തു

വിജയ്‌യുടെ ജനനായകൻ ഓൺലൈനിൽ ചോർത്തിയ 6 പേർ അറസ്റ്റിൽ, 300 ലിങ്കുകൾ ഡിലീറ്റ് ചെയ്തു

ചെന്നൈ : വിജയ് ചിത്രം ജനനായകൻ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. തമിഴ്നാട് സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ആറ് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ച 300 ഓളം ലിങ്കുകൾ ഡിലീറ്റ് ചെയ്തു.

ജനനായകൻ സിനിമയുടെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോർന്ന രംഗങ്ങൾ ഏതെങ്കിലും ഡിജിറ്റൽ മാധ്യമത്തിൽ ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്താൽ നടപടിയെടുക്കുമെന്ന് നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും ഉൾപ്പെടെയുള്ള രംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു. സിനിമയുടെ ആദ്യ 5 മിനിറ്റ് കണ്ടന്റാണ് . പിന്നാലെ മുഴുവൻ ചിത്രവും ഇന്റർനെറ്റിൽ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ചിത്രം ഡൗൺലോഡ് ചെയ്തുവെന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാർപാപ്പ രാഷ്ട്രീയക്കാരനാകരുത്; സഭയുടെ കാര്യം നോക്കിയാൽ മതി; ട്രംപ്

മാർപാപ്പ രാഷ്ട്രീയക്കാരനാകരുത്; സഭയുടെ കാര്യം നോക്കിയാൽ മതി; ട്രംപ്

ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ വിമർശനം.

ഇറാനിലെ യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തെ പോപ്പ് ലിയോ അപലപിച്ചതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് വിമർശനത്തിന് പിന്നിൽ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ, യുദ്ധത്തിന് പിന്നിലെ സർവ്വശക്തിയെന്ന മിഥ്യാധാരണയെ പോപ്പ് വിമർശിക്കുകയും സമാധാനത്തിനായി നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സ്വയം ആരാധിക്കുന്നതും പണത്തോടുള്ള ആർത്തിയും അധികാര പ്രകടനവും യുദ്ധവും അവസാനിപ്പിക്കണമെന്ന് പോപ്പ് ആഹ്വാനം ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഇറാന്റെ ആണവ അഭിലാഷങ്ങളെ പോപ്പ് പിന്തുണയ്ക്കുന്നുവെന്നും വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലിനെ എതിർക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്നതോ, അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിനെ എതിർക്കുന്നതോ ആയ ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനിസ്വേല വൻതോതിൽ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുന്നുവെന്നും അവിടുത്തെ ജയിലുകൾ ശൂന്യമാക്കി കൊലപാതകികളെയും മയക്കുമരുന്ന് കച്ചവടക്കാരെയും അമേരിക്കയിലേക്ക് അയക്കുന്നുവെന്നും ട്രംപ് തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധം: നോയിഡയില്‍ സംഘര്‍ഷം

ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധം: നോയിഡയില്‍ സംഘര്‍ഷം

ന്യൂ ഡല്‍ഹി : ഡൽഹിക്കടുത്ത് നോയിഡയില്‍ സംഘര്‍ഷം. ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനങ്ങള്‍ നശിപ്പിക്കുകയും ഒരു വാഹനത്തിന് തീയിടുകയും കെട്ടിടം അടിച്ച് തകര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഓവര്‍ ടൈം വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധി, ജോലിസ്ഥലത്തുള്ള സുരക്ഷ എന്നീ വിഷയങ്ങളിൽ തൊഴില്‍ ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാർ സംഘര്‍ഷത്തിനിടെ കല്ലെറിഞ്ഞതായും ഇത് വ്യവസായിക മേഖലയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയതായും അധിക്യതര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു .

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണകൂടം വ്യാവസായിക യൂണിറ്റുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തൊഴിലാളികള്‍ക്കും ആഴ്ചതോറുമുള്ള അവധി ഉറപ്പാക്കണമെന്നും ആ ദിവസം ആരെയെങ്കിലും ജോലിക്ക് നിര്‍ബന്ധിച്ചാല്‍ ഇരട്ടി വേതനം നല്‍കണമെന്നും ഫാക്ടറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍, ഓവര്‍ടൈമിന് ഇരട്ടി വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധികള്‍, ജോലിസ്ഥല സുരക്ഷ' എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഡിഎം ഓണ്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നവംബര്‍ 30 ന് മുമ്പ് തൊഴിലാളികള്‍ക്ക് വാര്‍ഷിക ബോണസ് നല്‍കുമെന്നും പീഡന പരാതികള്‍ പരിഗണിക്കുന്നതിനായി ഒരു വനിതയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലാളികളെ മാന്യമായി പരിഗണിക്കുന്നുണ്ടെന്നും മെഡിക്കല്‍ പരിരക്ഷയും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും നല്‍കുന്നുണ്ടെന്നും ഫാക്ടറികള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോർട്ട്.

ശാന്തത പാലിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കരുതെന്നും ജില്ലാ മജിസ്ട്രേറ്റ് തൊഴിലാളികളോട് ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും ജില്ല മജിസ്ട്രേറ്റ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

കുറഞ്ഞ മിനിമം കൂലിക്കെതിരെ നേയിഡ വ്യാവസായിക മേഖലയിലെ ഫാക്ടറി തൊഴിലാളികൾ നടത്തിയ രണ്ട് ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷങ്ങൾ ഉണ്ടായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം.

തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മണ്ഡല പുനർനിർണയമാണ് വിവാദ വിഷയം അല്ലാതെ വനിതാ സംവരണമല്ല'; നരേന്ദ്ര മോദിയെ വിമർശിച്ച് സോണിയാ ഗാന്ധി

'മണ്ഡല പുനർനിർണയമാണ് വിവാദ വിഷയം അല്ലാതെ വനിതാ സംവരണമല്ല'; നരേന്ദ്ര മോദിയെ വിമർശിച്ച് സോണിയാ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ നടക്കാനിരിക്കുന്ന പ്രത്യേക സെഷനിൽ സർക്കാർ കൊണ്ടുവരാനിരിക്കുന്ന ബില്ലുകളിൽ മണ്ഡല പുനർനിർണമാണ് വിവാദ വിഷയമെന്നും അല്ലാതെ വനിതാ സംവരണമല്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. മണ്ഡല പുനർനിർണയ നിർദേശം വളരെ അപകടകരവും ഭരണഘടനയ്ക്ക് മേലുള്ള കയ്യേറ്റമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക്‌സഭയിലെ അംഗബലം വർധിപ്പിക്കുന്നത് കണക്കുകളിലൂടെയല്ല രാഷ്ട്രീയമായിട്ടായിരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്. ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ജാതി സെൻസസ് വൈകിപ്പിക്കുകയും അട്ടിമറിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ യഥാർത്ഥ ഉദ്ദേശമെന്നും സോണിയ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.

പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരിക്കൊണ്ടിരിക്കുമ്പോഴാണ് പാർലമെന്റിന്റെ സ്‌പെഷ്യൽ സെഷനിലൂടെ സർക്കാർ പാസാക്കാൻ ആഗ്രഹിക്കുന്ന ബില്ലുകളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുന്നത്. ഇത്തരമൊരു അസാധാരണ തിടുക്കത്തിന് കാരണം രാഷ്ട്രീയ ലാഭമുണ്ടാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി എല്ലായിപ്പോഴത്തേയും പോലെ കാര്യങ്ങൾ വിശദീകരിക്കുന്നതിൽ പിശുക്ക് കാണിക്കുന്നുവെന്നും സോണിയ വിമർശിച്ചു.

2023ൽ നടന്ന പ്രത്യേക പാർലമെന്റ് സെഷനിൽ ഐക്യകണ്‌ഠേനയാണ് നാരി ശക്തി വന്ദൻ അധിനിയം പാസാക്കിയത്. ഈ നിയമപ്രകാരം ആർട്ടിക്കിൾ 334-എ രൂപീകരിക്കുകയും ലോക്‌സഭയിലെയും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം മൂന്നിൽ ഒന്നാക്കുകയും ചെയ്തു. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നത് അടുത്ത സെൻസസിനും സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയ പ്രക്രിയയ്ക്ക് ശേഷവുമായിരിക്കണമെന്നും സോണിയ ഗാന്ധി ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വനിതാ സംവരണം 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് സർക്കാർ തയ്യാറാകാത്തതിന് കാരണം അവർക്ക് മാത്രമേ അറിയു എന്നും ലേഖനത്തിൽ സോണിയ ചൂണ്ടിക്കാട്ടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വീണ്ടും ചർച്ചയ്ക്ക് ഇറാൻ വരുമോ എന്നതിൽ നിശ്ചയമില്ല, വന്നില്ലെങ്കിലും ഒന്നുമില്ല': ഡോണൾഡ് ട്രംപ്

'വീണ്ടും ചർച്ചയ്ക്ക് ഇറാൻ വരുമോ എന്നതിൽ നിശ്ചയമില്ല, വന്നില്ലെങ്കിലും ഒന്നുമില്ല': ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: പാകിസ്താനിൽ നടന്ന സമാധാന ചർച്ച ഫലം കാണാതെ പോയതിന് പിന്നാലെ ചർച്ചകളുടെ ഭാവി സംബന്ധിച്ച പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ചർച്ചകൾക്കായി മടങ്ങിവരുന്നതിനെക്കുറിച്ച് നിശ്ചയമില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. 'അവർ വന്നാലും ഇല്ലെങ്കിലും അതെനിക്ക് പ്രശ്‌നമല്ല, ഇനി അവർ വന്നില്ലെങ്കിലും, എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും അവസാന നിമിഷം ഇറാന് യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്ന് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ഏപ്രിൽ 22വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തർ കരാർ കൃത്യമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസ് സേന ഇറാൻ തുറമുഖങ്ങളിലെ ഉപരോധം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്താനിൽ നടന്ന ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോട് ആണവായുധത്തിന്റെ ആവശ്യകതയെ കുറിച്ച് ഇറാൻ സൂചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. അവർ ഇപ്പോഴും ആണവായുധത്തിന്റെ ആവശ്യം ഉന്നയിക്കുന്നുണ്ട്. അവർ ഒരിക്കലും ആണവശക്തിയാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് വൻ തോതിൽ സൈനികപരമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ അവർ ആശങ്കയിലാണെന്നും യുഎസ് അവരുടെ എല്ലാ പാലങ്ങളും തകർക്കാതെ അവരോട് മര്യാദയോടെയാണ് പെരുമാറിയതെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം ഇറാനിൽ നിന്നും യുഎസ് രക്ഷപ്പെടുത്തിയ വ്യോമസേന പൈലറ്റുമാർ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 