Monday, 13 April 2026

എണ്ണവില 103 ഡോളർ ആയി; ഹോര്‍മുസിലെ യുഎസ് നാവിക ഉപരോധം ആശങ്കയാകുന്നു

എണ്ണവില 103 ഡോളർ ആയി; ഹോര്‍മുസിലെ യുഎസ് നാവിക ഉപരോധം ആശങ്കയാകുന്നു

ഇറാനെതിരെ അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡിന്റെ വില എട്ട് ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 103 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച വില 111 ഡോളര്‍ കടന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ വില വീണ്ടും 100 ഡോളര്‍ എന്ന പരിധിക്ക് മുകളിലെത്തിയിരിക്കുകയാണ്.

യുഎസും ഇറാനും തമ്മില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകളുടെ സഞ്ചാരം തടയാന്‍ യുഎസ് നാവികസേനയോട് ട്രംപ് നിര്‍ദേശിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പിന്നീട് നല്‍കിയ വിശദീകരണമനുസരിച്ച്, ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് മാത്രമായിരിക്കും നിയന്ത്രണം. മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ ഇത് ബാധിക്കില്ല. ഈ ഉപരോധം തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ പ്രാബല്യത്തിലായി.

യുഎസിന്റെ നീക്കം സാമ്പത്തിക വിപണികളില്‍ വലിയ അനിശ്ചിതത്വമുണ്ടാക്കി. തിങ്കളാഴ്ച ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കേയ് 0.9 ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി 1 ശതമാനത്തിലധികവും ഇടിഞ്ഞു. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കം ആഗോള ഊര്‍ജ വിതരണത്തെ സങ്കീര്‍ണമാക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എണ്ണ വിതരണം നടക്കുന്നുണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം എണ്ണവിലയില്‍ നേരത്തെ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ ഉപരോധ പ്രഖ്യാപനം ഈ സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഇറക്കുമതിക്കായി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ റഷ്യയേയും ആഫ്രിക്കന്‍ രാജ്യങ്ങളേയും ആശ്രയിക്കുന്ന സാഹചര്യത്തിനും സംഘര്‍ഷം വഴിതുറന്നിട്ടുണ്ട് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

കൊല്ലത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.

എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്. ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേമ്പനാട്ട് കായലിൽ കലാ സംഗമം നടത്തി

വേമ്പനാട്ട് കായലിൽ കലാ സംഗമം നടത്തി

ആലപ്പുഴ:കൊച്ചി ആസ്ഥാനമായി ചിത്ര കലാ പ്രദർശന രംഗത്ത് പ്രവർത്തിക്കുന്ന കോമുസൺസിൻ്റെ നേതൃത്വത്തിൽ കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വേമ്പനാട്ട് കായലിൽ ആർട്ട് ആൻ്റ് മ്യൂസിക് എന്ന പേരിൽ ഹൗസ് ബോട്ട് യാത്രയും ,കലാസംഗമവും നടത്തി. കലാ പ്രവർത്തകരേയും ,കലയെ സ്നേഹിക്കുന്നവരെയും ഉൾപ്പെടുത്തി നടത്തിയ യാത്രയിൽ ചിത്രകാരൻമാർ, ,ഗായകർ ,ഗാനരചയിതാക്കൾ ,കലാസ്വാദകർ എന്നിവർ പങ്കെടുത്തു.  

കലാ സംഗമം
വിശിഷ്ടാതിഥികൾ ഒന്നിച്ച്  കേക്ക് മുറിച്ചാണ് ഉത്ഘാടനം ചെയ്തത്..
പ്രശസ്ത ഗസൽ ഗായകൻ ഉസ്താത് അഷ്റഫ് ഹൈദ്രോസും സംഘവും  അവതരിപ്പിച്ച ഗസൽ-ഖവാലി സംഗീത സദസ്സ്  ശ്രദ്ധേയമായി. വിവിധ ജില്ലകളിൽ നിന്നുള്ള ഗസൽ പ്രേമികളും ബോട്ട് യാത്രയ്ക്കായി തലേ ദിവസം തന്നെ എത്തിയിരുന്നു. ചിത്രകാരൻമാർ കുട്ടനാടിൻ്റെ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച്  തൽസമയ  ചിത്രരചന നടത്തി.

 ചന്ദ്ര പ്രശാന്ത് ,ശൈലേന്ദ്രബാബു കൊല്ലം എന്നീ ചിത്രകാരൻമാരുടെ നേതൃത്വത്തിൽ പങ്കെടുത്തവർക്ക് തൽസമയ പോർട്രെയ്റ്റ്  , കാരിക്കേച്ചറുകൾ എന്നിവ സമ്മാനമായി നൽകി.  ഹിന്ദി ഗസൽ ഗായികയായ നീതുവിൻ്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ  ഹിന്ദിഗാനങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഗാനമേള ഏറെ ഹൃദ്യമായി. 

പുന്നമട ഫിനിഷിംങ്ങ് പോയിൻ്റിൽ നിന്നാരംഭിച്ച് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ വേമ്പനാട് കായൽ ചുറ്റി വൈകിട്ടോടെ യാത്ര ആലപ്പുഴയിൽ  സമാപിച്ചു. ആലുവ സ്വദേശിയും ,നൂറ്റമ്പതിലേറെ ചിത്ര പ്രദർശനങ്ങളുടെ  ക്യൂറേറ്ററുമായ ആസിഫ് അലി കോമു , സാമൂഹ്യ പ്രവർത്തകൻ വി.എസ് ദിലീപ് കുമാർ മാമ്പുഴക്കരി , ചിത്രകാരനായ അഷ്റഫ് ചുള്ളിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കലാസംഗമം സംഘടിപ്പിച്ചത്.

കായൽയാത്രയിലുടനീളം ചിത്രകാരൻമാരുമായി സംവദിക്കുന്നതിന് അവസരം  ഒരുക്കിയിരുന്നു. ഗാനരചയിതാവും ,ഹൈക്കോടതി അഭിഭാഷക സാഹിത്യ വേദി പ്രസിഡൻ്റുമായ അഡ്വ: സലാഹുദ്ദീൻ കേച്ചേരി, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം വൈസ് പ്രസിഡൻ്റ് അഡ്വ: പി.എ അസീസ് ,റിട്ട: ഡി.എം ഒ ഡോ: അനഘൻ ,ഡോ :പി .എ സെയ്ത് ലക്ഷദ്വീപ് എന്നിവരും  സംഗമത്തിൽ പങ്കാളികളായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. ജനുവരി 14നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. സ്വഭാവിക ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

പിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് എല്ലാവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമായത്. ശബരിമല സ്വർണ കേസിൽ 13 പ്രതികളിൽ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതിൽ ഒമ്പത് പേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു. റിമാൻഡ് 90 ദിവസം പൂർത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. നിലവിൽ റിമാൻഡിൽ ഉള്ള ഏക പ്രതിയായിരുന്നു ദേവസ്വം ബോർഡ് മുന്നംഗം കെ.പി ശങ്കരദാസ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ നീക്കം 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ദേശീയ തലത്തിലുള്ള നാരീശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം പുതിയൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്നും ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ബിൽ യാഥാർത്ഥ്യമാകുന്നതെന്നും 2029-ഓടെ ഇത് പൂർണ്ണമായും നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ഈ വിഷയത്തിൽ ഇന്ത്യ ഒറ്റക്കെട്ടാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടേതായ രീതിയിൽ ഈ തീരുമാനത്തിനായി സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഭരണനിർവ്വഹണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ കൂടുതൽ മികച്ച ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി. സാമൂഹിക നീതി ഭരണത്തിന്റെ സ്വാഭാവിക ഭാഗമാകുന്ന കാഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാറും ചടങ്ങിൽ സന്നിഹിതയായിരുന്നു. വനിതാ സംവരണ പ്രക്രിയയിൽ ഏപ്രിൽ 16 മുതൽ 18 വരെയുള്ള തീയതികൾ നിർണ്ണായകമാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്ത്രീകൾക്ക് അർഹമായ ആദരവും അധികാരവും നൽകുന്നതിനായുള്ള ഈ ചുവടുവെപ്പ് രാജ്യത്തിന്റെ വളർച്ചയിൽ വലിയ നാഴികക്കല്ലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വെറുപ്പും രക്തവും കൊണ്ട് അയാളുടെ കണ്ണ് കാണാതായി, നമ്മുടെ കാലത്തെ ഹിറ്റ്ലർ'; ഇസ്രയേൽ അക്രമിക്കാൻ മടിക്കില്ലെന്ന് തുർക്കി

'വെറുപ്പും രക്തവും കൊണ്ട് അയാളുടെ കണ്ണ് കാണാതായി, നമ്മുടെ കാലത്തെ ഹിറ്റ്ലർ'; ഇസ്രയേൽ അക്രമിക്കാൻ മടിക്കില്ലെന്ന് തുർക്കി

ഇസ്രയേൽ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ വിമ‍ർശനമാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. യുഎസിന്‍റെ നേറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അംഗം കൂടിയായ തുർക്കി, ഇസ്രയേലിനും നെതന്യാഹുവിനും എതിരെ കടുത്ത ഭാഷയിൽ സംസാരിച്ച് കൊണ്ട് രംഗത്തെത്തി. ഇസ്രയേൽ അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ റജബ് ത്വയ്യിബ് എർദോഗൻ, 'രക്തത്താൽ അന്ധനായ, നമ്മുടെ കാലത്തെ ഹിറ്റ്‌ലർ' എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. യുഎസ് സൈനിക സഖ്യത്തിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു രാജ്യം ആദ്യമായി ഇസ്രയേലിനെതിരെ തിരിഞ്ഞത് ലോകമെങ്ങും വലിയ ആശങ്കയാണ് നിറച്ചത്, പ്രത്യേകിച്ചും യുഎസ് ഇറാൻ സംഘർഷത്തിനിടെ.

ചർച്ച തല്ലിപ്പിരിഞ്ഞു, പിന്നാലെ ഇസ്രയേൽ തുർക്കിക്കെതിരെ

ഇറാനും യുഎസും പാക് മധ്യസ്ഥതയിൽ നടത്തിയ കൂടി കാഴ്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇസ്രയേലും തുർക്കിയും കൊമ്പുകോർത്തത് എന്നതും ശ്രദ്ധേയം. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്തും ലെബനണിൽ വെടിനിർത്തലില്ലെന്ന് പറഞ്ഞ നെതന്യാഹു, ലെബനണിലും ഗാസയും നിരവധി തവണ ആക്രമണം നടത്തി. ലെബനണിന്‍റെ തെക്കൻ പ്രദേശത്തെ ഗ്രാമങ്ങൾ പൂർണ്ണമായും തകർത്തെന്നും അവ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തുർക്കി ഇസ്രയേലിനെ വിമർശിച്ച് രംഗത്തെത്തി. ഒപ്പം പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്റര്‍നെറ്റ് വേഗതയില്‍ കുതിച്ച് ബിഎസ്എന്‍എല്‍; അംബാനിയുടെ ജിയോയും ഭാരതി എയര്‍ടെല്ലും പിന്നില്‍

ഇന്റര്‍നെറ്റ് വേഗതയില്‍ കുതിച്ച് ബിഎസ്എന്‍എല്‍; അംബാനിയുടെ ജിയോയും ഭാരതി എയര്‍ടെല്ലും പിന്നില്‍

2025-26 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ജിയോയെയും ഭാരതി എയര്‍ടെല്ലിനെയും പിന്നിലാക്കി ഇന്ത്യയിലെ ഫിക്‌സ്ഡ് ലൈന്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ബിഎസ്എന്‍എല്‍ ഒന്നാമതെത്തി. ഫ്രഞ്ച് നെറ്റ്വര്‍ക്ക് ടെസ്റ്റിങ് സ്ഥാപനമായ nPerf പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന ബിഎസ്എന്‍എല്‍, അഞ്ച് വര്‍ഷമായി തുടര്‍ച്ചയായ മുന്നേറ്റമാണ് നടത്തുന്നത്. എയര്‍ടെല്‍ രണ്ടാം സ്ഥാനത്തും ജിയോ മൂന്നാം സ്ഥാനത്തുമാണ്.

ബിഎസ്എന്‍എല്ലിന്റെ ഫിക്‌സ്ഡ് ലൈന്‍ ഡൗണ്‍ലോഡ് സ്പീഡ് 21 ശതമാനം വര്‍ധിച്ച് 78.5 Mbps ആയി. അപ്ലോഡ് വേഗത 75.26 Mbps ഉള്ള ബിഎസ്എന്‍എല്‍, മറ്റ് കമ്പനികളെക്കാള്‍ മുന്നിലാണ്. വെബ് ബ്രൗസിങ്, യൂട്യൂബ് സ്ട്രീമിങ്, ലാറ്റന്‍സി എന്നിവയില്‍ ഏറ്റവും മികച്ച അനുഭവം നല്‍കുന്നത് ബിഎസ്എന്‍എല്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൗണ്‍ലോഡ് വേഗതയില്‍ ജിയോയാണ് മുന്നില്‍ (79.6 Mbps). എന്നാല്‍ അപ്ലോഡ് വേഗത കുറവായതും (33.46 Mbps), ഉയര്‍ന്ന ലാറ്റന്‍സിയും (62.61 ms) ജിയോയ്ക്ക് തിരിച്ചടിയായി. ജിയോയുടെ ഫൈബര്‍ നെറ്റ്വര്‍ക്ക് വിപുലീകരണം ശക്തമായ അടിത്തറ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് വേഗത 10 ശതമാനം വര്‍ധിച്ച് 62.4 Mbps ആയി. എന്നാല്‍ അപ്ലോഡ് വേഗത 38.71 Mbps മാത്രമാണ്.

അതേസമയം ഫൈബര്‍ ടു ദ് ഹോം കണക്ഷനുകളുടെ കാര്യത്തില്‍ എയര്‍ടെല്‍ ആണ് മുന്നിലുള്ളത്. ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗത (241.72 Mbps) നല്‍കുന്നതും എയര്‍ടെലാണ്. ജിയോ (225.18 Mbps), ബിഎസ്എന്‍എല്‍ (198.54 Mbps) എന്നിവ തൊട്ടുപിന്നിലുണ്ട്.

ടെലകോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വരിക്കാരുടെ എണ്ണത്തില്‍ ഇപ്പോഴും ജിയോയാണ് (31.36%) മുന്നില്‍. എയര്‍ടെല്‍ (21.34%), ബിഎസ്എന്‍എല്‍ (15.45%) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങള്‍. എങ്കിലും സേവനത്തിന്റെ ഗുണനിലവാരത്തില്‍ ബിഎസ്എന്‍എല്‍ കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്. രാജ്യത്തെ ബ്രോഡിബാന്‍ഡ് ഇന്റര്‍നെറ്റ് വിപണി കൂടുതല്‍ പക്വത പ്രാപിക്കുന്നതായും, ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപഭോക്താക്കളുടെ അനുഭവത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 