Tuesday, 14 April 2026

പാലായിൽ എസ്.എം.വൈ.എം പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; യുവജനങ്ങൾ സഭയുടെ ഇന്നെന്ന് മാർ റാഫേൽ തട്ടിൽ

പാലായിൽ എസ്.എം.വൈ.എം പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; യുവജനങ്ങൾ സഭയുടെ ഇന്നെന്ന് മാർ റാഫേൽ തട്ടിൽ

പാലാ: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം (സീറോ മലബാർ യൂത്ത് മൂവ്മെന്റ്) സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലായിൽ ഭംഗിയാർന്ന തുടക്കമായി. രൂപീകൃതമായതിന്റെ പന്ത്രണ്ടാം വാർഷിക വേളയിൽ സംഘടിപ്പിച്ച ഈ ചരിത്രപ്രധാന സമ്മേളനം 13 രൂപതകളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവജനങ്ങളുടെ ഐക്യവും സഭാപ്രതിബദ്ധതയും പ്രതിഫലിപ്പിച്ച ഈ സംഗമം സീറോ മലബാർ സഭയുടെ യുവജന ചരിത്രത്തിൽ പുതിയ അധ്യായമായി മാറി.

പാലായിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് Mar Raphael Thattil സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സഭയുടെ ഭാവി മാത്രമല്ല, സഭയുടെ ഇന്നാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. യുവത്വം സഭയുടെ ഏറ്റവും വലിയ സമ്പത്താണെന്നും അവരെ ചേർത്തുപിടിക്കാനും നേർവഴിയിൽ നയിക്കാനും സഭക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് രൂപതാധ്യക്ഷനും സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനുമായ Mar Peter Kochupurackal മുഖ്യപ്രഭാഷണം നടത്തി. പാലാ രൂപതാധ്യക്ഷൻ Mar Joseph Kallarangatt അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. യുവജനങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും നട്ടെല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിസ്തുവിനെ മാതൃകയാക്കി ആത്മീയ ചൈതന്യത്തോടെ മുന്നേറാൻ യുവജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന ഡെപ്യൂട്ടി പ്രസിഡൻറ് അലൻ ജോളി പടിഞ്ഞാറേക്കര സ്വാഗതം ആശംസിച്ചു. സംസ്ഥാന ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് അലക്‌സ് തോമസ് പുളിമുട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡൻറ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, എ.കെ.സി.സി ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, പാലാ രൂപത പ്രസിഡൻറ് മിജോ ജോയി കുന്നത്താനിയേൽ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പ്രതീക്ഷ രാജ് ഓലിക്കൽ നന്ദി രേഖപ്പെടുത്തി.

യുവജനങ്ങളെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ ക്രൈസ്തവ സമുദായത്തിലെ ജനസംഖ്യാ കുറവിനെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി. സമുദായം മൈക്രോ മൈനോറിറ്റി അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കുടുംബങ്ങളിൽ അംഗസംഖ്യ വർധിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക മേഖലയോടുള്ള യുവജനങ്ങളുടെ താത്പര്യം കുറഞ്ഞുവരുന്നതും അദ്ദേഹം പരാമർശിച്ചു. പൂർവ്വികർ കഠിനാധ്വാനത്തോടെ പടുത്തുയർത്തിയ കാർഷിക പാരമ്പര്യം സംരക്ഷിക്കേണ്ടത് യുവതലമുറയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ പൈതൃകവും സംരക്ഷിക്കേണ്ടത് യുവജനങ്ങളുടെ ദൗത്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു. ഉത്ഥാനത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാനും പ്രതിസന്ധികളിൽ പ്രത്യാശയുടെ ദൂതരാകാനും യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ പ്രഥമ സെനറ്റ് സമ്മേളനം യുവജനങ്ങൾക്ക് സഭയോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ പുതിയ യുവസംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള വേദിയാവുകയും ചെയ്യുന്നു. വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വിശ്വാസത്തിന്റെ സാക്ഷികളായി മാറാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളനം മുന്നേറുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് മൂന്ന് വാഹനാപകടങ്ങളിലായി ജീവൻ പൊലിഞ്ഞത് മൂന്ന് പേർക്ക്

മലപ്പുറത്ത് മൂന്ന് വാഹനാപകടങ്ങളിലായി ജീവൻ പൊലിഞ്ഞത് മൂന്ന് പേർക്ക്

മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. വളാഞ്ചേരി വെട്ടിച്ചിറ കരിപ്പൊളിലും വട്ടപ്പാറയിലും എടവണ്ണ ജാമിഅ കോളജിന് സമീപവുമാണ് അപകടങ്ങള്‍ നടന്നത്. വെട്ടിച്ചിറ കരിപ്പൊളില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാടാമ്പുഴ സ്വദേശി സന്തോഷ് സി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സന്തോഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി കാടാമ്പുഴ മേല്‍മുറി ചുള്ളിക്കാട്ടില്‍ നാരായണന്റെ മകനാണ് സന്തോഷ്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചികിത്സയിലാണ്. 

വളാഞ്ചേരി ദേശീയപാത വട്ടപ്പാറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ എം കെ രാജേഷാണ് (30) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വട്ടപ്പാറയില്‍ നിലവില്‍ റോഡ് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഭാഗത്തു വെച്ചാണ് അപകടമുണ്ടായത്. രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജേഷ് തെറിച്ചു വീണു. ഗുരുതര പരിക്കേറ്റ രാജേഷിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: ലളിത. സഹോദരിമാര്‍: ഷിജ, ലിജ, ശ്രീജ, നിജ. 

അതേസമയം മറ്റൊരു അപകടത്തില്‍ എടവണ്ണ ജാമിഅ കോളജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പോരൂര്‍ അയനിക്കോട് സ്വദേശി റിഫാദ് (18) മരിച്ചു. രാത്രി കൂട്ടുകാരുമൊത്ത് എടവണ്ണയില്‍ പോയി തിരിച്ചു വരുന്നതിനിടെ ശാരത്ത് കുന്നില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ എടവണ്ണയിലെയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോരൂര്‍ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തന്‍കുളവന്‍ അബ്ദുല്‍ കബീറിന്റെ മകനാണ് റിഫാദ്. അപകടത്തില്‍ റിഫാദിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ 2026 ലെ മികച്ച കേരള പാചക റെസ്റ്റോറന്റ് ഗോൾഡൻ ക്ലോവ് അവാർഡ് നേടി അച്ചായന്റെ അടുക്കള

മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ 2026 ലെ മികച്ച കേരള പാചക റെസ്റ്റോറന്റ് ഗോൾഡൻ ക്ലോവ് അവാർഡ് നേടി അച്ചായന്റെ അടുക്കള

മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് മികച്ച കേരള പാചക റെസ്റ്റോറന്റ് നേടി കോട്ടയം തെള്ളകത്തെ    അച്ചായന്റെ അടുക്കള . ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഫുഡ് ക്രിട്ടിക്കും മാധ്യമപ്രവർത്തകനുമായ വീർ സാങ്‍‍വി പുരസ്ക്കാരം സമ്മാനിച്ചു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മുഖ്യ പ്രോയോജകർ മേളം സീനിയർ സെയിൽസ് മാനേജർ ദീപേഷ് വാര്യർ എന്നിവരുടെ സാനിധ്യത്തിലാണ് പുരസ്ക്കാരം നൽകിയത്. കോട്ടയം കുമരകം കെടിഡിസി വാട്ടർസ്കേപ്സ് റിസോർട്ടിലാണ് ഗോൾഡൻ ക്ലോവ് പുരസ്കാര ചടങ്ങുകൾ നടന്നത്. മനോരമ ഓൺലൈൻ ഗോൾഡന്‍ ക്ലോവ് അവാർഡിന്റെ മുഖ്യ പ്രായോജകർ മേളം മസാലയും സഹപ്രായോജകർ കേരഫെഡുമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ്റെ ഇടപെടൽ; രണ്ടാം ഘട്ട ചർച്ചകൾ ഉടനെന്ന് സൂചന

അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ്റെ ഇടപെടൽ; രണ്ടാം ഘട്ട ചർച്ചകൾ ഉടനെന്ന് സൂചന

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്ക-ഇറാൻ ചർച്ചകളുടെ രണ്ടാം ഘട്ടത്തിന് കളമൊരുങ്ങുന്നു. വാഷിംഗ്ടണിലെയും ഇസ്ലാമാബാദിലെയും ഉന്നത നയതന്ത്ര കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നടന്നേക്കും. പാകിസ്ഥാനാണ് പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നത്.

രണ്ട് രാജ്യങ്ങളെയും ഒരേ മേശയിലെത്തിക്കാൻ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾ ഇസ്ലാമാബാദ് സമാധാന കരാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്ലാമാബാദിലോ ജനീവയിലോ വെച്ചായിരിക്കും അടുത്ത ഘട്ട ചർച്ചകൾ നടക്കുക. മുൻപ് നടന്ന അനൗദ്യോഗിക ചർച്ചകളുടെ കരട് രേഖകൾ ഇരുരാജ്യങ്ങളുടെയും ഭരണനേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

മെയ് മാസത്തിൽ നിശ്ചയിച്ചിട്ടുള്ള ചൈനീസ് സന്ദർശനത്തിന് മുൻപായി ഇറാനുമായുള്ള തർക്കം അവസാനിപ്പിക്കാനും ഈ നയതന്ത്ര വിജയം സ്വന്തം നേട്ടമായി ഉയർത്തിക്കാട്ടാനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപ്പര്യപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. യുദ്ധം ഒഴിവാക്കി രാഷ്ട്രീയപരമായ നേട്ടം കൊയ്യാനാണ് ട്രംപിന്റെ ശ്രമം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന്റെ ഭീഷണിയെ മറികടന്ന് ചൈനയുടെ 'റിച്ച് സ്റ്റാറി'; യുഎസ് ഉപരോധത്തിനിടെ ഹോർമുസ് കടന്ന് ചൈനയുടെ കൂറ്റൻ ടാങ്കർ

ട്രംപിന്റെ ഭീഷണിയെ മറികടന്ന് ചൈനയുടെ 'റിച്ച് സ്റ്റാറി'; യുഎസ് ഉപരോധത്തിനിടെ ഹോർമുസ് കടന്ന് ചൈനയുടെ കൂറ്റൻ ടാങ്കർ

ദില്ലി: അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ചരക്കുകപ്പൽ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ക്രൂ പ്രവർത്തിപ്പിക്കുന്നതുമായ റിച്ച് സ്റ്റാറി എന്ന കൂറ്റൻ ടാങ്കറാണ് അമേരിക്കൻ ഉപരോധത്തിന് ശേഷവും തന്ത്രപ്രധാനമായ ജലപാതയിലൂടെ സഞ്ചരിച്ചതായി ഷിപ്പിംഗ് ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബർ​ഗ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഫുൾ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ഈ കപ്പൽ, ഊർജ്ജ ഉപരോധം ഒഴിവാക്കാൻ ഇറാനെ സഹായിച്ചുവെന്നാരോപിച്ച് 2023 ൽ യുഎസ് കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ഒരു ദിവസത്തിനുള്ളിൽ രണ്ടാമത്തെ ശ്രമത്തിലാണ് ടാങ്കർ ഹോർമുസ് കടന്നത്. ആദ്യം ഇറാനിലെ ഖേഷ്വം ദ്വീപിനടുത്തുള്ള ഇടുങ്ങിയ ചാനലിനെ സമീപിത്തെത്തി തിരികെ പോയി. മണിക്കൂറുകൾക്ക് ശേഷം യാത്ര പുനരാരംഭിക്കുകയും അമേരിക്കൻ വെല്ലുവിളിയെ മറികടന്ന് ഹോർമുസ് കടക്കുകയും ചെയ്തു.

ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് ടോൾ നൽകി ​ഗതാ​ഗതം നടത്തുന്ന കപ്പലുകളും തടയുമെന്നും ആക്രമിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഉപരോധം നിലവിൽ വന്നത്. ഉപരോധത്തിനായി ഹോർമുസിൽ അമേരിക്കൻ നാവികസേന നിലയുറപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ നീക്കം ​ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. ഇതിനിടയിലാണ് ചൈനയുടെ 'റിച്ച് സ്റ്റാറി' കടൽ കടന്നത്. യുഎസ് ഉപരോധം നിലവിൽ വന്ന ഗൾഫ് മേഖലയിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ ടാങ്കറാണ് റിച്ച് സ്റ്റാറി. ഇറാന്റെ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഹോർമുസിൽ ഉപരോധം ഏർപ്പെടുത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല,കൂടുതല്‍ പേരുടെ അറസ്റ്റെന്നു എസ്‌ഐടി പറഞ്ഞതും നടന്നില്ല. ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്.ഐ.ടിയുടെ വിശദീകരണം

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയായിരുന്നു. ഹൈകോടതി നേരിട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് കേസില്‍ നടന്നത്. എന്നിട്ടും അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു. കുറ്റപത്രം നല്‍കാതെ അറസ്റ്റിലായ പ്രതികള്‍ക്കെല്ലാം ജയിലില്‍ നിന്നിറങ്ങാന്‍ അവസരം ഒരുക്കിയത് മാത്രമല്ല എസ്.ഐ.ടിയുടെ പരാജയം.അഞ്ച് പേരേ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന്‍പ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടും ഒരാളെ പോലും പിടിച്ചില്ല. തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യാന്‍ പോലും ആരെയും വിളിക്കാതെ അന്വേഷണം മരവിപ്പിച്ചു. ഇപ്പോഴും തൊണ്ടിമുതല്‍ എവിടെയെന്നോ, മോഷ്ടിച്ച സ്വര്‍ണത്തിന്റെ അളവെത്രയെന്നോ കണ്ടെത്തിയിട്ടില്ല. ജംഷഡ്പൂരിലെ ലാബില്‍ നിന്നുള്ള ഫലം വരട്ടേയെന്നാണ് വിശദീകരണം.അത് എന്ന് വരുമെന്ന് അറിയാത്തതിനാല്‍ കുറ്റപത്രം എന്ന് നല്‍കാനാകുമെന്നതിലും വ്യക്തതയില്ല.

കുറ്റപത്രം നല്‍കണമെങ്കില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വാങ്ങണം.അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല.അപേക്ഷ നല്‍കിയാലും പുതിയ സര്‍ക്കാര്‍ വരാതെ ഇനി പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ല. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി. സംഘത്തിലുണ്ടായിരുന്ന എസ്.പി പി.ബിജോയ് കഴിഞ്ഞമാസം വിരമിച്ചിട്ട് പകരം ആളെ ഇത് വരെ നിയമിച്ചിട്ടില്ല. ഇങ്ങിനെ ചുരുക്കത്തില്‍ ഒരുമാസത്തിലേറെയായി അനക്കമൊന്നുമില്ലാത്ത അവസ്ഥയിലാണ് ശബരിമല സ്വര്‍ണക്കൊള്ള കേസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഴ വളരുന്നു; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ

വാഴ വളരുന്നു; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ

ഹാഷിറും കൂട്ടരും തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. വാഴ ആദ്യഭാഗത്തേക്കാള്‍ മികച്ച വിജയമാണ് വാഴ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.

ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. വാഴയുടെ മൂന്നാംഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് ഇന്നലെ പങ്കുവച്ചത്. ഇന്ന് ഫേസ്ബുക്കില്‍ ഡീറ്റെയില്‍ കുറിപ്പുമായി വിപിന്‍ദാസ് എത്തിയിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാഴ ഫ്രാഞ്ചൈസി ഞങ്ങള്‍ സങ്കല്‍പ്പിച്ചതിലും വലുതായി വളര്‍ന്നിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ വാഴ ആരംഭിച്ചത്. വാഴയുടെ എല്ലാ അധ്യായത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. എഴുതാനോ സംവിധാനം ചെയ്യാനോ അഭിനയിക്കാനോ സംഗീതം നല്‍കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ വാതില്‍ എപ്പോഴും തുറന്നിരിക്കുന്ന ഒരേയൊരു ഫ്രാഞ്ചൈസി ഇതാണ്. വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അത് ഒരു വലിയ കാത്തിരിപ്പായിരിക്കുമെന്ന് അറിയാം. പക്ഷെ ആ കാത്തിരിപ്പിന് വാല്യു ഉണ്ടാകും.

ഇപ്പോള്‍ പോര്‍ട്ട്ഫോളിയോകളോ വര്‍ക്ക് സാമ്പിളുകളോ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുക. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്ന ഓഡിഷനുകള്‍ നടത്തും. ഞങ്ങളെ അഭിമാനഭരിതരാക്കിയതിന് ഒരിക്കല്‍ കൂടി നന്ദി. ഈ ഫ്രാഞ്ചൈസിയുടെ ഹൃദയമിടിപ്പ് നിങ്ങളാണ്. നിങ്ങളോടെല്ലാം സ്‌നേഹം മാത്രം 