Thursday, 16 April 2026

ജനനായകൻ സിനിമാ ചോര്‍ച്ച; മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത് പേര്‍

ജനനായകൻ സിനിമാ ചോര്‍ച്ച; മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് ഒന്‍പത് പേര്‍

ചെന്നൈ: വിജയ് നായകനായ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിൽ. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്‍റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം ഡൽഹി വിമാനത്താവളത്തിൽ

വിമാനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം ഡൽഹി വിമാനത്താവളത്തിൽ

ന്യൂഡൽഹി: ന്യൂഡൽഹി വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം ആകാശ എയർ ഫ്‌ളൈറ്റിൽ സ്‌പേസ്‌ജെറ്റിന്റെ എയർക്രാഫ്റ്റ് ഇടിച്ചു. ഇരുവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകാശ ഫ്‌ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. വിമാനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ വലത് ചിറകിനും ആകാശ എയിന്റെ ഇടത് വശത്തുള്ള ഹൊറിസോണ്ടൽ സ്റ്റെബിലൈസറിനുമാണ് കേടുപാടുകൾ സംഭവിച്ചത്.

സ്‌പൈസ്‌ജെറ്റിന്റെ B737-700 റൺവേ ഗ്രൗണ്ടിൽ കൂടി സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും കേടുപാടുകൾ സംഭവിച്ചതെന്നും കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആകാശ എയറിന്റെ ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള QP 1406 വിമാനത്തിലാണ് സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റ് ഇടിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കായി മറ്റ് യാത്രാ സജ്ജീകരണം നടത്താനുള്ള ശ്രമത്തിലാണ് ടീമെന്നും അവരെ വിമാനത്തിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കിയിട്ടുണ്ടെന്നും ആകാശ് എയർ വക്താവും അറിയിച്ചിട്ടുണ്ട്.

സമാനമായ സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 3ന് മുംബൈ വിമാനത്താവളത്തിലും ഉണ്ടായിരുന്നു. ഇൻഡിഗോ വിമാനത്തിന്റെ ചിറകിന്റെ അറ്റം എയർ ഇന്ത്യ വിമാനത്തിൽ തട്ടുകയാണ് ഉണ്ടായത്. രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് ടോര്‍പ്പിഡോ തകര്‍ത്ത ഇറാന്‍ പടക്കപ്പലിലെ 200 നാവികര്‍ ശ്രീലങ്ക വിട്ടു, പ്രത്യേക വിമാനത്തില്‍ മടക്കം

യുഎസ് ടോര്‍പ്പിഡോ തകര്‍ത്ത ഇറാന്‍ പടക്കപ്പലിലെ 200 നാവികര്‍ ശ്രീലങ്ക വിട്ടു, പ്രത്യേക വിമാനത്തില്‍ മടക്കം

അമേരിക്കന്‍ ടോര്‍പിഡോ ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന ഇറാന്‍ പടക്കപ്പലില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട 238 ലേറെ നാവികര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഒരു മാസമായി ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടയിലാണ് യുദ്ധം തുടങ്ങിയതും ഇവര്‍ സഞ്ചരിച്ച പടക്കപ്പല്‍ ആക്രമിക്കപ്പെട്ടതും.

ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐറിസ് ദേന എന്ന കപ്പലില്‍ നിന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയ 32 പേരും, ഐറിന്‍സ് ബുശഹര്‍ കപ്പലിലുണ്ടായിരുന്ന 206 പേരും ഉള്‍പ്പെടെ 238 നാവികരാണ് മടങ്ങിയത്. ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ വിമാനമാര്‍ഗ്ഗം ഇറാനിലേക്ക് തിരിച്ചതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി അരുണ ജയശേഖരയാണ് അറിയിച്ചത്. 15 ഇറാന്‍ നാവികര്‍ ശ്രീലങ്കയില്‍ തന്നെ തുടരും. ട്രിങ്കോമാലിക്ക് സമീപം നങ്കൂരമിട്ട ഐറിന്‍സ് ബുശഹര്‍ എന്ന കപ്പല്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഇവര്‍ അവിടെ തങ്ങുന്നത്.

മാര്‍ച്ച് 4-ന് ശ്രീലങ്കന്‍ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ വച്ചാണ് ഇറാന്‍ യുദ്ധക്കപ്പലായ ഐറിസ് ദേന ആക്രമിക്കപ്പെട്ടത്. അമേരിക്കന്‍ അന്തര്‍വാഹിനിയാണ് ടോര്‍പിഡോ ആക്രമണത്തിലൂടെ യുദ്ധക്കപ്പല്‍ തകര്‍ത്തത്. സംഭവത്തില്‍, 104 നാവികര്‍ കൊല്ലപ്പെട്ടു. അപകടവിവരമറിഞ്ഞ് എത്തിയ ശ്രീലങ്കന്‍ നാവിക സേനയാണ് കടലില്‍ അകപ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് പിന്നീട് ശ്രീലങ്കയില്‍ ചികില്‍സ നല്‍കി. യുദ്ധം നടക്കുന്നതിനാല്‍, ഇവരെ ശ്രീലങ്കയില്‍ താമസിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 84 ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ നേരത്തെ ഇറാന്റെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വനിതകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള അവസരം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല'; പ്രധാനമന്ത്രി

'വനിതകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള അവസരം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല'; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു. ഈ അവസരം കളയരുതെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റിമറിയ്ക്കും. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരുമിച്ച് നിന്നാൽ ഇതിഹാസം രചിക്കാമെന്ന് എംപിമാരാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ ലോക്‌സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതി പിന്നാക്ക വിഭാഗത്തിലുള്ള താൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തികൊണ്ടാണ്. അതിനാൽ വനിതകൾക്ക് സംവരണം ലഭിക്കാനായി എംപിമാരോട് അപേക്ഷിക്കാനാണ് വന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

എംപിമാരുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകൾ നിരീക്ഷിക്കുന്നുണ്ട്. 2024ൽ ഇത് നടപ്പിലാക്കാൻ സമയം ഉണ്ടായിരുന്നില്ല. 2029ലെങ്കിലും വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകാൻ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു. എല്ലാ മേഖലകളിലുള്ള സ്ത്രീകളുടെ മികവിനെയും നമ്മൾ അംഗീകരിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി കാണുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. വിഘടിത കാഴ്ചപ്പാടോടെ രാജ്യത്തെ കാണുന്നവർ ബില്ലിനെതിരെ കള്ളപ്രചാരണം നടത്തുകയാണ്. ലോക്‌സഭയിൽ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയിൽ തുടരുമെന്നും പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ ഉറപ്പുനൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫയര്‍ഫോഴ്‌സിന് കാര്‍ വഴി നല്‍കാത്ത സംഭവം; വാഹനയുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഫയര്‍ഫോഴ്‌സിന് കാര്‍ വഴി നല്‍കാത്ത സംഭവം; വാഹനയുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിലെ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്‌സിന് വഴി നല്‍കാത്ത സംഭവത്തില്‍ വാഹനയുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില്‍ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം. മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്‍കിയ വിശദീകരണം.

സംഭവത്തില്‍ കേസെടുത്ത പട്ടണക്കാട് പൊലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തുറവൂര്‍ ആശുപത്രി തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്സിനെ കാര്‍ തടഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ഗാനമേളക്കിടയിൽ നൃത്തം ചെയ്തയാളെ തല്ലിയ കേസ്; പ്രതിയെ പിടികൂടി

കൊല്ലത്ത് ഗാനമേളക്കിടയിൽ നൃത്തം ചെയ്തയാളെ തല്ലിയ കേസ്; പ്രതിയെ പിടികൂടി

കൊല്ലം: കൊല്ലം ആശ്രാമം ക്ഷേത്രോത്സവത്തിന് ഇടയിൽ നൃത്തം ചെയ്തയാളെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. ആശ്രാമം സ്വദേശി ശ്യാംകുമാറാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്ട്രർ ചെയ്തത്.

തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ബാലചന്ദ്രനെന്ന 57കാരനെയാണ് ശ്യാം കുമാർ കസേര കൊണ്ട് മർദിച്ചത്. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ വേദിക്ക് മുന്നിലെത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രനെ ശ്യാംകുമാർ പ്ലാസ്റ്റിക്ക് കസേര കൊണ്ട് മുഖത്തടിച്ചു. അടിച്ച ആഘാതത്തിൽ ബാലചന്ദ്രന് ഒരു പല്ലുനഷ്ടമാകുകയും ചെയ്തു.

സംഭവത്തിൽ കാണികളടക്കം ആരും ഇടപെട്ടതുമില്ല. സ്റ്റേജിൽ പാട്ടുപാടിക്കൊണ്ടിരുന്നയാൾ മാത്രമാണ് ചെറുതായെങ്കിലും പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രതിക്കെതിരെ കേസെടുക്കണമെന്ന് ശക്തമായ ആവശ്യം ഉണ്ടായിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് ബാലചന്ദ്രൻ തന്നെ പരാതി നൽകുകയാണ് ഉണ്ടായത്. കൊല്ലം നഗരത്തിൽ ആക്രി വിറ്റ് ജീവിതോപാധി കണ്ടെത്തുന്ന ബാലചന്ദ്രൻ റോഡരികിലാണ് കിടക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി

ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിൽ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടന്നത്. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം പൂർത്തിയാക്കി വേഗത്തിൽ ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.