Thursday, 16 April 2026

ഫയര്‍ഫോഴ്‌സിന് കാര്‍ വഴി നല്‍കാത്ത സംഭവം; വാഹനയുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

SHARE


 
ആലപ്പുഴ: തുറവൂര്‍ ആശുപത്രിയിലെ തീപിടിത്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്‌സിന് വഴി നല്‍കാത്ത സംഭവത്തില്‍ വാഹനയുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന്‍സ് ആറു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില്‍ പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക്കണം. മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നുമാണ് വാഹനയുടമ നല്‍കിയ വിശദീകരണം.

സംഭവത്തില്‍ കേസെടുത്ത പട്ടണക്കാട് പൊലീസ് വാഹനം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സുജിത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആലപ്പുഴ എസ്എച്ച്ഒ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. ബിഎന്‍എസ് 281, 285 പ്രകാരവും മോട്ടോര്‍സ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തുറവൂര്‍ ആശുപത്രി തീപിടിത്ത രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ഏകദേശം 15 മിനിറ്റോളം ഫയര്‍ഫോഴ്സിനെ കാര്‍ തടഞ്ഞിരുന്നു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.