Friday, 17 April 2026

സൗദിയിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കാ‍ൻ 10 വർഷത്തിൽ 300ൽ അധികം മാറ്റങ്ങൾ നടത്തിയതായി അധികൃതർ

സൗദിയിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കാ‍ൻ 10 വർഷത്തിൽ 300ൽ അധികം മാറ്റങ്ങൾ നടത്തിയതായി അധികൃതർ

സൗദി അറേബ്യയില്‍ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുന്നൂറിലധികം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതായി ഓര്‍ഗനൈസേഷന്‍ ഫോര്‍ ചാര്‍ട്ടേഡ് ആന്‍ഡ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ്. സാമ്പത്തിക മേഖലയില്‍ വളര്‍ച്ച ഉറപ്പാക്കുന്നതിനും തൊഴില്‍ മേഖലയെ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പരിഷ്‌ക്കാരങ്ങള്‍.

രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകര്‍ഷിക്കാനും ഇതിലൂടെ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മാനവ വിഭവശേഷി വികസനത്തിലും ഈ കാലയളവില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചു. ഇത്തരം മാറ്റങ്ങള്‍ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും വലിയ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള

വാഷിംഗ്ടണ്‍: ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില്‍ സൗത്ത് ലെബനനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ രണ്ട് നേതാക്കന്മാരും തമ്മിൽ തീരുമാനമായി. ഔദ്യോഗികമായി ഇരുരാജ്യങ്ങളും പത്തുദിവസത്തെ വെടിനിർത്തൽ ഇഎസ്ടി വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകത്തുടനീളമുള്ള ഒമ്പത് യുദ്ധങ്ങൾ ഇതുവരെ പരിഹരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് പത്താമത്തേതാണ്, അത് ഉടൻ നടപ്പാക്കാം എന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ഇസ്രയേലും ലെബനനും 34വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വാഷിംഗ്ടൺ ഡിസിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഒഫ് സ്റ്റാഫ്‌സ് ചെയർമാൻ ഡാൻ കെയിൻ എന്നിവരോട് രണ്ട് രാജ്യങ്ങളും സമാധാന ഉടമ്പടിയിലെക്കുന്നത് ഉറപ്പാക്കാൻ താൻ നിർദേശം നൽകിയിരുന്നെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി കരാര്‍ ഉടനുണ്ടാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയെന്നും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാനും ഇറാനുമായി ധാരണയായെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുളള വെടിനിര്‍ത്തല്‍ അവസാനിക്കുന്നത് ഏപ്രില്‍ 22-നാണ്. അതിനുമുന്‍പ് കരാറിലെത്തുമെന്നും ഈ ആഴ്ച്ച തന്നെ ഇറാനുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപ്

ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയ്ക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ലെബനൻ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ രണ്ട് നേതാക്കന്മാരും തമ്മിൽ തീരുമാനമായി. ഔദ്യോഗികമായി ഇരുരാജ്യങ്ങളും പത്തുദിവസത്തെ വെടിനിർത്തൽ ഇഎസ്ടി വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകത്തുടനീളമുള്ള ഒമ്പത് യുദ്ധങ്ങൾ ഇതുവരെ പരിഹരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് പത്താമത്തേതാണ്, അത് ഉടൻ നടപ്പാക്കാം എന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

ഇസ്രയേലും ലെബനനും 34വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വാഷിംഗ്ടൺ ഡിസിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഒഫ് സ്റ്റാഫ്‌സ് ചെയർമാൻ ഡാൻ കെയിൻ എന്നിവരോട് രണ്ട് രാജ്യങ്ങളും സമാധാന ഉടമ്പടിയിലെക്കുന്നത് ഉറപ്പാക്കാൻ താൻ നിർദേശം നൽകിയിരുന്നെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്ന തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്.

നിയമം നടപ്പാക്കാന്‍ ആദ്യം രാജ്യത്ത് സെന്‍സസ് നടത്തുകയും ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തുകയും വേണം. ഈ പ്രായോഗിക പരിമിതികള്‍ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. വനിതാ സംവരണ ഭേദഗതി ബില്‍ പാസായില്ലെങ്കില്‍ 2023-ലെ നിയമം അനുസരിച്ച് സെന്‍സസ് നടപടികള്‍ക്ക് ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തി വനിതാ സംവരണം നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം

വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലോക്‌സഭയിലും രാജ്യസഭയിലുമില്ല. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കാനാവില്ല. ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങളാണുളളത്. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതായത് മുഴുവന്‍ അംഗങ്ങളും ഹാജരായി വോട്ട് ചെയ്താല്‍ 360 വോട്ട് വേണം ബില്‍ പാസാക്കാന്‍

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

6മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ഭ്രൂണം; 25കാരി പ്രസവിച്ചത് മാസംതികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്

6മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ഭ്രൂണം; 25കാരി പ്രസവിച്ചത് മാസംതികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ വളപ്പില്‍ ഭ്രൂണം കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ 25വയസുള്ള ഫ്രാങ്കോയാണ് മാസം തികയാതെ പ്രസവിച്ചത്. ആറ് ആഴ്ച വളര്‍ച്ചെത്തിയ ഭ്രൂണം ഉപേക്ഷിച്ചതിന് കേസെടുക്കും. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീര്‍ത്ഥാടക സംഘത്തോടൊപ്പം ബന്ധുക്കളുമായാണ് യുവതി പള്ളിയിലെത്തിയത്.

തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന യുവതിയുടെ മൊഴി ആദ്യം പൊലീസ് വിശ്വസിച്ചിരുന്നില്ല. പ്രസവവേദന പെട്ടെന്നുണ്ടായെന്നും ഭയന്നുപോയതിനാലാണ് ആണ്‍കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതി പറഞ്ഞത്. യുവതിയുടെ കുടുംബ പശ്ചാത്തലം അടക്കം പൊലീസ് വിശദമായി അന്വേഷിച്ചു.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്റെ ബസിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തിയപ്പോള്‍ കോമ്പൗണ്ടില്‍ ഭ്രൂണം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതി വിവാഹിതയും ഒന്നരവയസുള്ള കുട്ടിയുടെ അമ്മയുമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലാലേട്ടനും കല്യാണിക്കും ശേഷം ഇനി ഹാഷിർ ആൻഡ് ഗ്യാങ്; കേരളത്തിൽ നിന്ന് 100 കോടി ഗ്രോസുമായി വാഴ 2

ലാലേട്ടനും കല്യാണിക്കും ശേഷം ഇനി ഹാഷിർ ആൻഡ് ഗ്യാങ്; കേരളത്തിൽ നിന്ന് 100 കോടി ഗ്രോസുമായി വാഴ 2

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിലെത്തിയത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി വാഴ 2 നേടിയിരിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്.

തുടരും, ലോക എന്നീ സിനിമകൾക്ക് ശേഷം കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് വാഴ 2 . പുറത്തിറങ്ങി 15 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിലേക്ക് പെട്ടെന്ന് എത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും 175 കോടിക്ക് മുകളിൽ ആണ് വാഴ 2 വിന്റെ ഇതുവരെയുള്ള നേട്ടം. ചിത്രം ഉടൻ തന്നെ 200 കോടിയിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്.

ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. സിനിമയ്ക്ക് മൂന്നാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളുടെ കഥയാണെന്നാണ് വിപിന്‍ദാസ് കുറിച്ചിരിക്കുന്നത്. 'വാഴ 3 - ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അത് ഒരു വലിയ കാത്തിരിപ്പായിരിക്കുമെന്ന് അറിയാം. പക്ഷെ ആ കാത്തിരിപ്പിന് വാല്യു ഉണ്ടാകും', എന്നാണ് വിപിൻ ദാസിന്റെ വാക്കുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് കേരളത്തില്‍ ചുമത്തിയ ചെലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും. 31-12-2024ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക. https:// services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി വാഹന ഉടമകള്‍ക്ക് ഫൈന്‍ അടയ്ക്കാം. 