വാഷിംഗ്ടണ്‍: ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില്‍ സൗത്ത് ലെബനനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ രണ്ട് നേതാക്കന്മാരും തമ്മിൽ തീരുമാനമായി. ഔദ്യോഗികമായി ഇരുരാജ്യങ്ങളും പത്തുദിവസത്തെ വെടിനിർത്തൽ ഇഎസ്ടി വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകത്തുടനീളമുള്ള ഒമ്പത് യുദ്ധങ്ങൾ ഇതുവരെ പരിഹരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് പത്താമത്തേതാണ്, അത് ഉടൻ നടപ്പാക്കാം എന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ഇസ്രയേലും ലെബനനും 34വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വാഷിംഗ്ടൺ ഡിസിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഒഫ് സ്റ്റാഫ്‌സ് ചെയർമാൻ ഡാൻ കെയിൻ എന്നിവരോട് രണ്ട് രാജ്യങ്ങളും സമാധാന ഉടമ്പടിയിലെക്കുന്നത് ഉറപ്പാക്കാൻ താൻ നിർദേശം നൽകിയിരുന്നെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി കരാര്‍ ഉടനുണ്ടാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയെന്നും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാനും ഇറാനുമായി ധാരണയായെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുളള വെടിനിര്‍ത്തല്‍ അവസാനിക്കുന്നത് ഏപ്രില്‍ 22-നാണ്. അതിനുമുന്‍പ് കരാറിലെത്തുമെന്നും ഈ ആഴ്ച്ച തന്നെ ഇറാനുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.