Friday, 17 April 2026

എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പ്; 'രാജ്യത്ത് പതിറ്റാണ്ടുകൾ നീണ്ട ഇടത് തീവ്രവാദ സംഘർഷം അവസാനിച്ചു, മാവോയിസ്റ്റ് മുക്തമായി ജില്ലകൾ'

എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പ്; 'രാജ്യത്ത് പതിറ്റാണ്ടുകൾ നീണ്ട ഇടത് തീവ്രവാദ സംഘർഷം അവസാനിച്ചു, മാവോയിസ്റ്റ് മുക്തമായി ജില്ലകൾ'

ദില്ലി: രാജ്യം നക്‌സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത്. ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ജില്ല പോലും ഇപ്പോൾ നക്‌സൽ സംഘർഷ ബാധിതമല്ല. രാജ്യത്തെ ഇടത് തീവ്രവാദം അവസാനിപ്പിക്കാനുള്ള നയത്തിൻ്റെ ഭാഗമായി 2015 ൽ അവതരിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമായാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 30 ന് ഇന്ത്യ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മാർച്ച് അവസാന വാരം ഛത്തീസ്‌ഗഡിലെ ബിജാപൂർ, ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലകൾ മാവോയിസ്റ്റ് ബാധിത മേഖലയായാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ ഏപ്രിൽ എട്ടിലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ ജില്ലകളും മാവോയിസ്റ്റ് മുക്തമാണ്.

എങ്കിലും ഇത്രയും കാലം ശക്തമായ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന ജില്ലകളെ ലെഗസി ആൻ്റ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ് എന്ന പുതിയ പട്ടികയിൽ ഉൾപ്പെടുത്തി ശക്തമായ നിരീക്ഷണം തുടരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ആന്ധ്ര, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള 38 ജില്ലകളാണ് ഈ പട്ടികയിലുള്ളത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി കോർപ്പറേഷന് മുന്നിൽ വയോധികന്റെ നിൽപ്പ് സമരം; 74കാരൻ പ്രതാപനാണ് കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിക്കുന്നത്

കൊച്ചി കോർപ്പറേഷന് മുന്നിൽ വയോധികന്റെ നിൽപ്പ് സമരം; 74കാരൻ പ്രതാപനാണ് കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിക്കുന്നത്

എറണാകുളം: കൊടും വെയിലത്ത് കൊച്ചി കോർപ്പറേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി വയോധികൻ. വൈറ്റില സ്വദേശി പ്രതാപൻ എന്ന 74കാരനാണ് കോർപ്പറേഷൻ കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിക്കുന്നത്. അയൽവാസി പൊതുതോട് അടച്ചതിനെ തുടർന്ന് നായയുടെ വിസർജ്യം അടങ്ങിയ മലിനജലം സ്വന്തം വീട്ടിലേക്ക് ഒഴുകി എത്തുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും പരിഹരിക്കാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ലെന്നാണ് പ്രതാപന്റെ ആരോപണം. നായ വളർത്തു കേന്ദ്രം അടച്ചുപൂട്ടണമെന്നും, മൂടിയ കാന തുറക്കണമെന്നുമാണ് പ്രതാപന്റെ ആവശ്യം. ഇതേത്തുടർന്നാണ് ഇപ്പോൾ നിൽപ്പ് സമരം നടത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍

ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ല. അരി ലഭിക്കാതെ ജനങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പും, സഹകരണ വകുപ്പ് റജിസ്ട്രാറുമാണ് അന്വേഷണം നടത്തുക. കുറ്റം തെളിഞ്ഞാല്‍ വിതരണക്കാര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി
ഉണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പറഞ്ഞു

ഗിരിജന്‍ സൊസൈറ്റിയും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ഒരു മാസമായി ഇടമലക്കുടിയില്‍ ഒരു ഉന്നതികളിലും അരി ലഭിച്ചിരുന്നില്ല. പല തവണ ഇക്കാര്യം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷമാണ് പ്രാഥമിക അന്വേഷണം നടന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതര പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതര പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു. ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോ​ഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇപ്പോഴും ഈ താൽക്കാലിക ഐസിയുവിൽ തന്നെയാണ് രോ​ഗികൾ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്. രോ​ഗികൾക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഒരു കത്ത് നൽകിയിരിക്കുന്നത്. ഉടൻ തന്നെ ഐസിയു പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട്ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്

അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഉടരുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരേയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ,കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കൂടാതെ സംസ്ഥാനത്തെ ഉയര്‍ന്ന അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് കാരണത്താല്‍ സൂര്യാഘാതം, സൂര്യതാപം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കാ‍ൻ 10 വർഷത്തിൽ 300ൽ അധികം മാറ്റങ്ങൾ നടത്തിയതായി അധികൃതർ

സൗദിയിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കാ‍ൻ 10 വർഷത്തിൽ 300ൽ അധികം മാറ്റങ്ങൾ നടത്തിയതായി അധികൃതർ

സൗദി അറേബ്യയില്‍ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുന്നൂറിലധികം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതായി ഓര്‍ഗനൈസേഷന്‍ ഫോര്‍ ചാര്‍ട്ടേഡ് ആന്‍ഡ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ്. സാമ്പത്തിക മേഖലയില്‍ വളര്‍ച്ച ഉറപ്പാക്കുന്നതിനും തൊഴില്‍ മേഖലയെ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പരിഷ്‌ക്കാരങ്ങള്‍.

രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകര്‍ഷിക്കാനും ഇതിലൂടെ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മാനവ വിഭവശേഷി വികസനത്തിലും ഈ കാലയളവില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചു. ഇത്തരം മാറ്റങ്ങള്‍ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനും വലിയ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള

വാഷിംഗ്ടണ്‍: ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില്‍ സൗത്ത് ലെബനനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ രണ്ട് നേതാക്കന്മാരും തമ്മിൽ തീരുമാനമായി. ഔദ്യോഗികമായി ഇരുരാജ്യങ്ങളും പത്തുദിവസത്തെ വെടിനിർത്തൽ ഇഎസ്ടി വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോകത്തുടനീളമുള്ള ഒമ്പത് യുദ്ധങ്ങൾ ഇതുവരെ പരിഹരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് പത്താമത്തേതാണ്, അത് ഉടൻ നടപ്പാക്കാം എന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ഇസ്രയേലും ലെബനനും 34വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വാഷിംഗ്ടൺ ഡിസിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഒഫ് സ്റ്റാഫ്‌സ് ചെയർമാൻ ഡാൻ കെയിൻ എന്നിവരോട് രണ്ട് രാജ്യങ്ങളും സമാധാന ഉടമ്പടിയിലെക്കുന്നത് ഉറപ്പാക്കാൻ താൻ നിർദേശം നൽകിയിരുന്നെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി കരാര്‍ ഉടനുണ്ടാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയെന്നും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാനും ഇറാനുമായി ധാരണയായെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുളള വെടിനിര്‍ത്തല്‍ അവസാനിക്കുന്നത് ഏപ്രില്‍ 22-നാണ്. അതിനുമുന്‍പ് കരാറിലെത്തുമെന്നും ഈ ആഴ്ച്ച തന്നെ ഇറാനുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞു. കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.