Monday, 20 April 2026

നിധിൻ രാജിന്റെ മരണം  കേരള വേലൻ മഹാജനസഭ പാലാ മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു.

നിധിൻ രാജിന്റെ മരണം കേരള വേലൻ മഹാജനസഭ പാലാ മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു.

പാലാ: പട്ടികജാതി പീഡനത്തിനിരയായ നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കേരള വേലൻ മഹാജന സഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് (20/04/26 തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പാലാ മിനി സിവിൽ സ്റ്റേഷനിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പാലാ ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മിനി സിവിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കേരള വേലൻ മഹാജന സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. മണിയൻ ഉദ്ഘാടനം ചെയ്തു.

മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.കെ. മനോഹർ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് വള്ളോപ്പള്ളിൽ, സംസ്ഥാന പ്രസിഡന്റ് കെ.വി. ഷവിൻ, എം.ജി. മണിക്കുട്ടൻ, നാരായണൻ കുട്ടി കടനാട് എന്നിവർ സംസാരിച്ചു.

യോഗത്തിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ:

  1. പട്ടികജാതി പീഡനം അവസാനിപ്പിക്കുക.
  2. നിധിൻ രാജിന്റെ ഘാതകരെ പട്ടികജാതി-വർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുക.
  3. നഷ്ടപരിഹാര തുക കുറ്റക്കാരിൽ നിന്ന് ഈടാക്കി നിധിൻ രാജിന്റെ കുടുംബത്തിന് കൈമാറുക.
  4. നിധിൻ രാജിന്റെ മരണത്തിന് കാരണക്കാരായ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുക.
  5. നിധിൻ രാജിന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക.
ഇത്തരത്തിലുള്ള ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും ചൂട് ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും ചൂട് ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടാൻ സാധ്യതയുണ്ട്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. ചില ഭാഗങ്ങളിൽ കേന്ദ്രീകൃതമായി ഉയർന്ന ചൂട് അനുഭവപ്പെടാമെന്നും മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുപ്രകാരം, പാലക്കാട് ജില്ലയിൽ 40°C വരെയും, കൊല്ലം ജില്ലയിൽ 39°C വരെയും, കോട്ടയം ജില്ലയിൽ 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാനിടയുണ്ട്. ഇത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്;
വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ മലിനമായ ഐസ് ഉപയോഗിക്കുന്നതിനെതിരെ കേരളം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
മലിനമായ ഐസ്: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി.
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കുടിവെള്ള സ്രോതസ്സുകൾ, ജ്യൂസ് കടകൾ, പാനീയ നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ഊർജിതമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്  അറിയിച്ചു.
 പരിശോധനയിൽ ഇതുവരെ 3,641 സ്ഥാപനങ്ങളിൽ നിന്നും സാബിളുകൾ ശേഖരിച്ചു.
  സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ യൂണിറ്റുകൾക്ക് 291 റെക്റ്റിഫിക്കേഷൻ (തിരുത്തൽ) നോട്ടീസുകളും 219 കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി.
 
 വേനൽക്കാലം കടുക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതവും ശുദ്ധവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ശ്രദ്ധിക്കുക:പുറത്തുനിന്ന് ജ്യൂസോ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നാണോ നിർമ്മിച്ചതെന്ന് ഉറപ്പുവരുത്തുക. വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയാൻ ഇത് അത്യാവശ്യമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാൻ കടലിൽ ഇറാന്റെ ഒരു വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തു

ഒമാൻ കടലിൽ ഇറാന്റെ ഒരു വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തു

ഒമാൻ കടലിൽ ഇറാന്റെ ഒരു വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ ഇറാൻ ശക്തമായ തിരിച്ചടി നടത്തി. ഒമാൻ കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ പടക്കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ നിലനിന്നിരുന്ന ദുർബലമായ വെടിനിർത്തൽ കരാർ തകരുകയും യുദ്ധസമാന സാഹചര്യം രൂപപ്പെടുകയും ചെയ്തു.

തങ്ങളുടെ ചരക്ക് കപ്പലായ ‘തൂസ്ക’ പിടിച്ചെടുത്തതിന് നേരിട്ടുള്ള പ്രതികാരമായാണ് ഈ ഡ്രോൺ ആക്രമണം നടത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി അറിയിച്ചു. എത്ര ഡ്രോണുകളാണ് ഉപയോഗിച്ചതെന്നോ അമേരിക്കൻ കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കയുടെ പ്രകോപനത്തിന് കൃത്യമായ മറുപടി നൽകുമെന്ന് ഇറാന്റെ സൈനിക കമാൻഡായ ഖാതം അൽ-അൻബിയ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പാലായിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 കോട്ടയം: കോട്ടയം പാലായിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ച കെഴുവംകുളത്തെ ഹോസ്റ്റലിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തു നിന്ന് അടച്ച നിലയിൽ ആയിരുന്നു. ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 19 April 2026

സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ്‌ വനിതാ താരം സഞ്ജന സജീവൻ നിർവഹിക്കും

സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ്‌ വനിതാ താരം സഞ്ജന സജീവൻ നിർവഹിക്കും

പാലാ: സെന്റ്. തോമസ് കോളേജ് പാലായിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 20-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്  ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിക്കും.
കേരള സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകയായ റ്റി. ദീപ്തിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.  കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ് , ക്രിക്കറ്റ്‌ അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജിക്കുപാൽ, അക്കാദമി ടെക്നിക്കൽ ഡയറക്ടർ രാകേഷ് കെ ജെ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഈ പരിശീലന ക്യാമ്പിൽ ക്രിക്കറ്റിന്റെ അടിസ്ഥാനപരവും വിപുലവുമായ പരിശീലനങ്ങൾ, ഫിറ്റ്നസ് പരിശീലനം, മത്സരപരിചയം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാവിയിലെ കഴിവുള്ള താരങ്ങളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടമററംരത്നപ്പൻ അനുസ്മരണം ഇരുപതാം തീയതി  തിങ്കളാഴ്ച കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ

ഇടമററംരത്നപ്പൻ അനുസ്മരണം ഇരുപതാം തീയതി തിങ്കളാഴ്ച കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ

കോട്ടയം : പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് രാവിലെ 10മണി മുതൽ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ നടക്കും. സഫലം പ്ളസ്  പ്രസിഡന്റ്‌ എം. എസ്. ശശിധരൻ നായർ അദ്ധ്യക്ഷനായിരിക്കും. മുൻ വിവരാവകാശ കമ്മീഷൻ അംഗം ഡോ. കുരിയാസ് കുമ്പള്ക്കുഴി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനകർമ്മവും നിർവഹിക്കും. ഇടമററം രത്നപ്പന്റെ സമ്പൂർണ കൃതികൾ മൂന്നാംഭാഗം ചടങ്ങിൽ പ്രകാശനം ചെയ്യു.. ജോണി ജെ പ്ളാത്തോട്ടം പുസ്തകസ്വീകരണവും ജോസ് മംഗലശ്ശേരി പുസ്തകസമർപ്പണവും നടത്തും. ഡോ. ടി. വി. മുരളീവല്ലഭൻ, ഡോ. ആൻസി ജോസഫ് ഡോ. കെ. കെ. ബാലചന്ദ്രൻ, രവിപുലിയന്നൂർ വി. എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിക്കും. പാലാ സഹൃദയസമിതിയും സഫലം55 പ്ളസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ ജി. ബാബുരാജ്   പങ്കെടുത്തു