Friday, 17 April 2026

തിമിരി ബോംബേറ് കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ

തിമിരി ബോംബേറ് കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ

കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ 10 സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2011 നവംബര്‍ 27 നായിരുന്നു സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

സിപിഐഎം ആലക്കോട് ഏരിയാ മുന്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ബോംബേറ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖത്തറിൽ ഹെൽത്ത് കാർഡ് സംവിധാനം നിർത്തലാക്കി; പകരം ഖത്തർ ഐഡി ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തറിൽ ഹെൽത്ത് കാർഡ് സംവിധാനം നിർത്തലാക്കി; പകരം ഖത്തർ ഐഡി ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ ഹെൽത്ത് കാർഡിന് പകരം സാധുവായ ഖത്തർ ഐഡി (ക്യുഐഡി) കാർഡ് ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ് അറിയിച്ചു.പ്രത്യേക സർക്കുലർ വഴിയാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ആരോഗ്യ സേവനങ്ങൾക്ക് നേരത്തെ അംഗീകരിച്ച ഫീസ് ഈടാക്കുന്നത് തുടരുമെന്ന് സർക്കുലറിൽ വ്യക്തമാക്കി.

ഖത്തർ ഐഡി (ക്യുഐഡി) കാർഡ് ഹാജരാക്കിയാൽ, അതാത് ആരോഗ്യ കേന്ദ്രങ്ങളിലെ സാങ്കേതിക സംവിധാനങ്ങൾ വഴി ഹെൽത്ത് കാർഡ് നമ്പർ പരിശോധിച്ചുറപ്പിക്കുകയും ആവശ്യമായ ആരോഗ്യ സേവനങ്ങൾ നൽകുകയും ചെയ്യും. അതേസമയം,നേരത്തെയുള്ള ഹെൽത്ത് കാർഡ് പുതുക്കാനാവുമ്പോൾ നിശ്ചിത തുക അടച്ചാൽ മാത്രം മതിയാകുമെങ്കിലും പുതിയ ഹെൽത്ത് കാർഡുകൾ പ്രിന്റ് ചെയ്ത് നൽകില്ല. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരോടും താമസക്കാരോടും ഖത്തർ ഐഡി കാർഡുകൾ കരുതണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സർക്കാർ ഇടപാടുകളിൽ ഉപയോഗിക്കുന്ന ഔദ്യോഗിക രേഖകൾ മാനദണ്ഡമാക്കുന്നതിനും അതുവഴി സേവനം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുദ്ധക്കപ്പലുകളിലെ യുഎസ് സൈനികർക്ക് കാര്യമായ ഭക്ഷണം കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്; 'മനോവീര്യം തകരുന്നു'

യുദ്ധക്കപ്പലുകളിലെ യുഎസ് സൈനികർക്ക് കാര്യമായ ഭക്ഷണം കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്; 'മനോവീര്യം തകരുന്നു'

വാഷിം​ഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ തുടരുന്ന അമേരിക്കൻ സൈനികർക്ക് ഭക്ഷണ ​ക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. ഇറാനെ വളഞ്ഞ അമേരിക്കൻ യുദ്ധക്കപ്പലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ കാര്യമായി ഒന്നുമില്ലെന്നാണ് റിപ്പോർട്ട്. യുഎസ്എ ടു‍ഡെ എന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ടോർട്ടിലയും മീറ്റും മാത്രമുള്ള പ്ലേറ്റിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പ്ലേറ്റിലെ ബാക്കിയുള്ള അറകൾ ശൂന്യമാണെന്നും പുറത്ത് വന്ന ചിത്രത്തിൽനിന്നു മനസ്സിലാക്കാം.

യുഎസ്എസ് എബ്രഹാം ലിങ്കണിൽ ജോലി ചെയ്യുന്നൊരാളുടെ പ്ലേറ്റിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഡ്രൈ മീറ്റ് പാറ്റിയും വേവിച്ച കാരറ്റും പ്രോസസ്‌ഡ് മീറ്റ് സ്ലാബും മാത്രമാണ് കാണാനാകുന്നത്. ഡിപ്ലോയ്മെന്റ് ആയതിനാൽ ഭക്ഷണം കുറവാണ് കിട്ടുന്നതതെന്ന് കുടുംബാംഗങ്ങളോട് ഇവർ പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടിൽ. വളരെക്കുറവാണ് കിട്ടുന്നതെന്നും എല്ലാവരും ഒരുപോലെ പങ്കുവച്ചാണ് കഴിക്കുന്നതെന്നും ഇവർ കുടുംബത്തെ അറിയിച്ചു. മനോവീര്യം എക്കാലത്തെയും താഴ്ന്ന നിലയിൽ ആകുമെന്നും ഇവർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഷ്ട്രീയം വേറെ, സിനിമ വേറെ; നടനായി വിസിലടിക്കാം, പക്ഷേ നാടിനെ നൽകാനാവില്ല: വിജയ്‌ക്കെതിരെ പ്രകാശ് രാജ്

രാഷ്ട്രീയം വേറെ, സിനിമ വേറെ; നടനായി വിസിലടിക്കാം, പക്ഷേ നാടിനെ നൽകാനാവില്ല: വിജയ്‌ക്കെതിരെ പ്രകാശ് രാജ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഒരു സിനിമയില്‍ വിജയ്ക്ക് ഒരു ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാം. എന്നാല്‍ തമിഴ്നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോള്‍ എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് നടനോട് ചോദിച്ചു.

സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ആരാധകരുടെ വിശ്വസ്തത ഉപയോഗപ്പെടുന്ന അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രകാശ് രാജ് വിജയ്‌യെ വിമര്‍ശിച്ചത്.

ഇത് എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള തെരഞ്ഞെടുപ്പല്ലെന്നും ഐക്യത്തിനും വിഭജനത്തിനും ഇടയിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി പളനിയില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി എന്‍ പാണ്ടിക്കുവേണ്ടി പ്രചാരണം നടത്തവെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

'ഒരു നടനില്‍ കാണുന്ന സൗഹൃദമോ പ്രണയമോ അല്ല രാഷ്ട്രീയം. ആളുകള്‍ കൊടും ചൂടില്‍ ക്യൂ നിന്നു, കട്ടൗട്ടുകള്‍ സ്ഥാപിച്ചു, ടിക്കറ്റുകള്‍ വാങ്ങി, വീടും ജോലിയും അവഗണിച്ചു. ഇപ്പോള്‍ നിങ്ങള്‍ ഇതെല്ലാം നിങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനായി ഉപയോഗിക്കുകയാണോ?', അദ്ദേഹം ചോദിച്ചു.

'രാഷ്ട്രീയം വേറെ, സിനിമ വേറെ. ആ സ്‌നേഹം വേറെ, ഈ ഉത്തരവാദിത്തം വേറെ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വാക് പോര് കടുപ്പിക്കുകയാണ് നേതാക്കൾ. പ്രാദേശിക വാദം ഉയർത്തിയാണ് ഡിഎംകെ മുന്നണിയുടെ പ്രചാരണം. ഡൽഹിക്കാരും തമിഴ്നാട്ടുകാരും തമ്മിലെ പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ പറഞ്ഞത്. കേന്ദ്ര മന്ത്രിമാരെയും ബിജെപി മുഖ്യമന്ത്രിമാരെയും ഇറക്കി കളം പിടിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി. ഹർജി ഈ മാസം 21ന് പരിഗണിക്കും. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. കുറ്റിയാടി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് സിനാനും മറ്റു ഉദ്യോഗസ്ഥരും. എന്നാൽ എന്നാൽ പല ഫെസിലിറ്റേഷൻ സെന്ററുകളിളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു. അർഹരായ പലർക്കും പോസ്റ്റൽ ബാലറ്റ് കിട്ടാത്തത്തിൽ കോടതി നേരത്തെ ഇടപെട്ടിരുന്നു. എന്നാൽ അന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുമെന്നും, വോട്ട് അവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം. അവരുടേതായ കാരണത്താൽ അല്ലാതെ വോട്ട് അവകാശം നിഷേധിക്കപ്പെട്ടു. അതിനാൽ തന്നെ ഇതിന് ഉചിതമായ നടപടിയെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്തുകൊണ്ട് പോസ്റ്റൽ ബാലറ്റ് ഉദ്യോഗാർസ്ഥർക്ക് കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല എന്നത്തിന് മറുപടി നൽകാനാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെണ്ണലിന് മുമ്പ് തന്നെ കേസ് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ വ്യാജ ട്രാഫിക് പിഴകളുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ വ്യാജ ട്രാഫിക് പിഴകളുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയില്‍ വ്യാജ ട്രാഫിക് പിഴകളുടെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പാര്‍ക്കിങ് സേവന ദാദാക്കളായ പാര്‍ക്കിന്‍ കമ്പനി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപരിതമായ സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യുഎഇയില്‍ ട്രാഫിക് പിഴകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ട്രാഫിക് പിഴയുടെ പേരിലുള്ള കുടിശിക ഉടന്‍ അടച്ചില്ലെങ്കില്‍ വലിയ പിഴയും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്ന പേരിലാണ് സന്ദേശങ്ങള്‍ എത്തുന്നത്. പണം അടക്കുന്നതിനുളള ലിങ്കും ഇതിനൊപ്പം നല്‍കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഔദ്യോഗിക സംവിധാനങ്ങളിലേതിന് സമാനമായ ലിങ്കുകളും സന്ദേശങ്ങളുമാണ് പൊതുജനങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പൊതു പാര്‍ക്കിങ് സേവന ദാതാക്കളായ പാര്‍ക്കിന്‍.

അപരിചിതമായ ലിങ്കുകള്‍ വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പാര്‍ക്കിന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. തട്ടിപ്പ് സംഘം അയക്കുന്ന ലിങ്കുകള്‍ പലതും ഫിഷിങ് സൈറ്റുകളുമായി ബന്ധിപ്പിപ്പിട്ടുള്ളതാകും. ഇതിലൂടെ ബാങ്ക് വിശദാംശങ്ങളും സ്വകാര്യ വിവരങ്ങളും ഉള്‍പ്പെടെ സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിയും. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരിക ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; മെഹർ മന്തി റസ്റ്റോറൻ്റ്

സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; മെഹർ മന്തി റസ്റ്റോറൻ്റ്

ആലപ്പുഴ: വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്. വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷമീര്‍ പറഞ്ഞു. പ്രചരിക്കുന്നത് പിന്‍വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ഷമീര്‍ വ്യക്തമാക്കി. ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'വിഷുവിന് ആശംസാ പോസ്റ്റര്‍ നിര്‍മിച്ചു. പക്ഷേ ആ പോസ്റ്റര്‍ സമൂഹത്തില്‍ ഇറക്കിവിടാന്‍ പറ്റില്ലെന്ന് മനസിലാക്കി പിന്‍വലിച്ച് പകരം ഏറ്റവും നല്ല പോസ്റ്റര്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി എല്ലാവരിലേക്കും എത്തിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ രണ്ട് പോസ്റ്ററും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അറിയാതെ ഒരാള്‍ വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. അത് താമസിയാതെ പിന്‍വലിച്ചു. എന്നാല്‍ ആ പോസ്റ്ററിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെട്ടു', ഷമീര്‍ പറഞ്ഞു.

ഇപ്പോള്‍ ഈ സ്‌ക്രീന്‍ ഷോട്ട് ഇന്ത്യ മുഴുവനും എത്തിയെന്ന് ഷമീര്‍ പറഞ്ഞു. സമൂഹത്തില്‍ പ്രശ്‌നം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അതില്‍ മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. എന്നാല്‍ മനപ്പൂര്‍വം എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി ചെയ്തതെന്നാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്. നമ്മള്‍ താമസിക്കുന്നത് കേരളത്തിലാണ്. എല്ലാ ആഘോഷങ്ങളെയും നമ്മള്‍ അങ്ങനെയാണ് കാണുന്നത്. കുറ്റപ്പെടുത്തുന്ന കമന്റുകള്‍ കാണുന്നുണ്ടെന്നും മാപ്പ് ചോദിക്കുകയാണെന്നും ഷമീര്‍ പറഞ്ഞു. പൊറുത്തു നല്‍കണമെന്നും പറഞ്ഞാണ് ഷമീര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

മന്തിക്ക് മുന്നില്‍ ശ്രീകൃഷ്ണന്‍ ഇരിക്കുന്ന പോസ്റ്ററാണ് വിവാദത്തിലായത്. നിരവധി പേര്‍ ഫേസ്ബുക്കില്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. റസ്റ്റോറന്റ് ഉടമ അര്‍ഷാദ്, ഷംനാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദിനി എ പി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അര്‍ഷാദിനെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു.