Tuesday, 21 April 2026

ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ ആഡംബര വാഹനം ഇടിച്ചു; ഹൈദരാബാദിൽ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ് : ഹൈദരാബാദിലെ പ്രശസ്തമായ കേബിള്‍ ബ്രിഡ്ജില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ഹാഫിസ്‌പേട്ട് സ്വദേശിയായ ശ്യാം രാജ് (32) ആണ് മരിച്ചത്. ദുര്‍ഗം ചെറുവു കേബിള്‍ ബ്രിഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽനിന്ന് ഭാര്യയുടെ ഫോട്ടോ എടുക്കുകയായിരുന്നു ശ്യാംരാജ്. ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ മെഴ്‌സിഡസ് ബെൻസ് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും ശ്യാം രാജിനെ ഇടിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

ആലപ്പുഴ : ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവല്ല കണ്ടുചിറയില്‍ വീട്ടില്‍ മനീഷാണ് (27) അറസ്റ്റിലായത്.

19 ന് വൈകിട്ട് ഏറനാട് എക്‌സ്പ്രസ് ആലപ്പുഴ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട അല്‍പസമയത്തിനകമാണ് സംഭവം. ടിടിഇയുടെ പരാതിയിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. വനിതാ ടിടിഇ മനീഷിനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടിടിഇയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനില്‍ ഇറക്കുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കൊല്ലത്തേക്കു പോകുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 20 April 2026

പാലാ രാമപുരത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം.

പാലാ: പാലാ രാമപുരത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. കോട്ടയം സ്വദേശി റൈഗൺ ജോർജ്(23) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം റോഡിനു സമീപത്തെ വീടിൻ്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 14 മരണം, 18 പേർക്ക് പരുക്ക്

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 18 പേർക്ക് പരുക്കേറ്റു. രാംനഗറിൽനിന്ന് ഉധംപുരിലേക്ക്
 പോകുകയായിരുന്ന ബസ് കനോട്ടെ ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.

പ്രാദേശിക ഭരണകൂടവും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിമാനമാർഗം ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്’– അദ്ദേഹം എക്സിൽ കുറിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിരുദുനഗറില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; മരണം 24 ആയി, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. വിരുദുനഗറിന് സമീപമുള്ള യൂണിറ്റിലുണ്ടായ ഈ അപകടത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പലരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയിലെ കട്ടനാര്‍പട്ടി ഗ്രാമത്തിലെ നാല് പടക്ക നിര്‍മ്മാണ യൂണിറ്റുകളിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും, അപകടസമയത്ത് ഏകദേശം അമ്പതോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായും പറയപ്പെടുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റവന്യു, ധനകാര്യ മന്ത്രിമാരോട് ഉടന്‍ സംഭവസ്ഥലത്തെത്താന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിധിൻ രാജിന്റെ മരണം  കേരള വേലൻ മഹാജനസഭ പാലാ മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു.

പാലാ: പട്ടികജാതി പീഡനത്തിനിരയായ നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കേരള വേലൻ മഹാജന സഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് (20/04/26 തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പാലാ മിനി സിവിൽ സ്റ്റേഷനിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പാലാ ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മിനി സിവിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കേരള വേലൻ മഹാജന സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. മണിയൻ ഉദ്ഘാടനം ചെയ്തു.

മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.കെ. മനോഹർ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് വള്ളോപ്പള്ളിൽ, സംസ്ഥാന പ്രസിഡന്റ് കെ.വി. ഷവിൻ, എം.ജി. മണിക്കുട്ടൻ, നാരായണൻ കുട്ടി കടനാട് എന്നിവർ സംസാരിച്ചു.

യോഗത്തിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ:

  1. പട്ടികജാതി പീഡനം അവസാനിപ്പിക്കുക.
  2. നിധിൻ രാജിന്റെ ഘാതകരെ പട്ടികജാതി-വർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുക.
  3. നഷ്ടപരിഹാര തുക കുറ്റക്കാരിൽ നിന്ന് ഈടാക്കി നിധിൻ രാജിന്റെ കുടുംബത്തിന് കൈമാറുക.
  4. നിധിൻ രാജിന്റെ മരണത്തിന് കാരണക്കാരായ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുക.
  5. നിധിൻ രാജിന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക.
ഇത്തരത്തിലുള്ള ആവശ്യങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും ചൂട് ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടാൻ സാധ്യതയുണ്ട്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. ചില ഭാഗങ്ങളിൽ കേന്ദ്രീകൃതമായി ഉയർന്ന ചൂട് അനുഭവപ്പെടാമെന്നും മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുപ്രകാരം, പാലക്കാട് ജില്ലയിൽ 40°C വരെയും, കൊല്ലം ജില്ലയിൽ 39°C വരെയും, കോട്ടയം ജില്ലയിൽ 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാനിടയുണ്ട്. ഇത് സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.