Tuesday, 21 April 2026

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും;വെടിനിര്‍ത്തലവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും;വെടിനിര്‍ത്തലവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

തെഹ്‌റാന്‍: അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കാതെ ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇറാന്റെ ഈ നിലപാട്. അതേ സമയം ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ ഇസ്ലാമാബാദിലെത്തും.

ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തതിലുള്ള അതൃപ്തിയാണ് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്. കപ്പല്‍ പിടിച്ചെടുത്തതിലും ഹോര്‍മൂസിലെ യുഎസ് ഇടപെടലിലും ഇറാന് കടുത്ത അതൃപ്തിയുണ്ട്. തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ അനുനയ ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ നടക്കുന്നുണ്ട്.

അതേ സമയം ഇറാനുമായുള്ള യുദ്ധത്തില്‍ താന്‍ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും തന്റെ സ്വന്തം സാമൂഹ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ-US രണ്ടാംഘട്ട ചർച്ച; വാൻസും സംഘവും പാകിസ്താനിലേക്ക് പുറപ്പെട്ടെന്ന് ട്രംപ്, നിലപാട് വ്യക്തമാക്കാതെ ഇറാൻ

ഇറാൻ-US രണ്ടാംഘട്ട ചർച്ച; വാൻസും സംഘവും പാകിസ്താനിലേക്ക് പുറപ്പെട്ടെന്ന് ട്രംപ്, നിലപാട് വ്യക്തമാക്കാതെ ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചയ്ക്ക് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും സംഘവും ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നാളെ നടക്കാനിരിക്കുന്ന സമാധാന ച‍ർച്ചയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രതിനിധികൾ ഉടൻ തന്നെ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ എത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ അമേരിക്കയെ വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ രം​ഗത്തെത്തി. അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് പെസഷ്കിയാൻ്റെ പ്രതികരണം. അമേരിക്കയെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. നയതന്ത്ര ചർച്ചയിൽ യുഎസിനെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. അമേരിക്കൻ ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാന് എന്നും ഉണ്ടാകുമെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പെസഷ്കിയാൻ്റെ പ്രതികരണം.

'അർത്ഥവത്തായ സംഭാഷണത്തിന്റെ അടിസ്ഥാനം പ്രതിബദ്ധതകളെ മാനിക്കുക എന്നതാണ്. യുഎസ് ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാനിൽ കാലങ്ങളായി നിലനിൽക്കുന്നതാണ്. അത് ഇനിയും തുടരും. അമേരിക്കൻ ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്ന പരസ്പരവിരുദ്ധവുമായ കാര്യങ്ങൾ കയ്പ്പേറിയ സന്ദേശമാണ് നൽകുന്നത്. അവർ ഇറാന്റെ കീഴടങ്ങൽ ആഗ്രഹിക്കുന്നു. എന്നാൽ ഇറാൻ ബലപ്രയോഗത്തിന് വഴങ്ങുന്നില്ല', എന്നാണ് ഇറാൻ പ്രസിഡൻ്റ് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍; സംഭവം ലെബനനില്‍

യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍; സംഭവം ലെബനനില്‍

ബെയ്‌റൂത്ത്: തെക്കന്‍ ലെബനനില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു.

യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. പലസ്തീനിയന്‍ റിപ്പോര്‍ട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പ്രതികരിച്ചത്.

ആദ്യം ചിത്രത്തിന്റെ വസ്തുത പരിശോധിക്കട്ടെയാണ് ചിത്രം പുറത്തുവന്നപ്പോള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ലെ.കേണല്‍ നദാവ് ഷോഷാണി പ്രതികരിച്ചത്. പിന്നീട് ചിത്രം ശരിക്കുള്ളത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

ന്യൂ ഡൽഹി: ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണത്തിന് ശേഷം സുരക്ഷാ മുന്നോരുക്കങ്ങൾ കടുപ്പിച്ച് ഇന്ത്യൻ നാവികസേന. പേർഷ്യൻ ​ഗൾഫിൽ തുടരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകി. സുരക്ഷയുടെ ഭാ​ഗമായി ലാറാക് ദ്വീപിൽ നിന്ന് മാറി നിൽക്കാനും മാർ​ഗ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രം യാത്ര തുടരാനുമാണ് ഇന്ത്യൻ നാവികസേന മുന്നറിയിപ്പ് നൽകിയത്. ഹോർമൂസ് കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്ന എല്ലാ കപ്പലുകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഇന്ത്യൻ നാവികസേന അറിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ 11 ഇന്ത്യൻ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നത്. അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെട്ടത്തിന് പിന്നാലെ ഇറാൻ വീണ്ടും ഹോർമൂസിൽ ഉപരോധം ശക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാ​ഗമായി ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഒമാന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. 20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മൂസ് കടക്കുകയായിരുന്ന ജാഗ് അര്‍ണവ് എന്ന കപ്പലിന് നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവെച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് വിട്ടിരുന്നു. ഹോർമൂസിൽ നിന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ തിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ വന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടമററം രത്നപ്പൻ എളിമയുടെ ആൾരൂപം.  ഡോ. കുര്യാസ്കുമ്പളക്കുഴി.

ഇടമററം രത്നപ്പൻ എളിമയുടെ ആൾരൂപം. ഡോ. കുര്യാസ്കുമ്പളക്കുഴി.

ചിന്തയിൽ ഔന്നത്യവും ജീവിതത്തിൽ ലാളിത്യവും പുലർത്തിയ വ്യക്തിയായിരുന്നു ഇടമററം രത്നപ്പൻ എന്ന് മുൻവിവരാവകാശ കമ്മീഷണറും സാഹിത്യനിരൂപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി അഭിപ്രായപ്പെട്ടു.

ഇടമററംരത്നപ്പന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാസഹൃദയസമിതിയും സഫലം 55 പ്ലസും ചേർന്ന് നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയസമിതി പ്രസിഡന്റ്‌ രവിപുലിയന്നൂർ അദ്ധ്യക്ഷനായിരുന്നു. ഇടമററംരത്നപ്പന്റെ സമ്പൂർണ കൃതികൾ മൂന്നാം ഭാഗത്തിന്റെ പ്രകാശനവും നടന്നു. സാഹിത്യകാരൻ ജോണി പ്ളാത്തോട്ടം പുസ്തകസ്വീകരണവും ജോസ്മംഗലശേരി പുസ്തകസമർപ്പണവും നടത്തി. ഡോ. ടി. വി. മുരളീവല്ലഭൻ, ഡോ. ആൻസിജോസഫ്, ഡോ. കെ. കെ. ബാലചന്ദ്രൻ, വി എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന, സാധനങ്ങള്‍ നശിപ്പിച്ചു; സംഭവം തൃശൂരില്‍

ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന, സാധനങ്ങള്‍ നശിപ്പിച്ചു; സംഭവം തൃശൂരില്‍

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്റെ മുന്‍ വാതില്‍ തകര്‍ത്ത് ഹോട്ടലിന്റെ അകത്തു കയറുകയായിരുന്നു. ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഹോട്ടലിനോട് ചേര്‍ന്ന് തന്നെയാണ് ജോണ്‍സനും കുടുംബവും താമസിക്കുന്നത്. വലിയ ശബ്ദം കേട്ട് ജോണ്‍സന്റെ ഭാര്യയും മകളും വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഹോട്ടലിനകത്ത് കാട്ടാന നില്‍ക്കുന്നത് കാണുകയായിരുന്നു.

ഉടനെ ബഹളം വെച്ച് കാട്ടാനയെ പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോണ്‍സണ്‍ പെരിങ്ങല്‍കുത്ത് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെ ജീവനക്കാരനാണ്. സംഭവ സമയം ഭാര്യയും മകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജസ്ഥാനിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം

രാജസ്ഥാനിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം

ജയ്പുര്‍: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വന്‍ തീപിടിത്തം. പച്പദ്രയില്‍ നിർമാണം പൂർത്തിയായ സംസ്‌കരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സ്ഥലം സന്ദർശിച്ചു. കുറഞ്ഞത് 30 മുതൽ 35 വരെ അഗ്നിശമന സേനകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്. അന്വേഷണത്തിന് ശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്നും പച്പദ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ അച്ല റാം പറഞ്ഞു. സംഭവത്തിന് ശേഷം റിഫൈനറിയിലെ ഫയർ സേഫ്റ്റി സിസ്റ്റം സജീവമാക്കി. ഫയർ ബ്രിഗേഡ് ടീമുകളും ഹൈഡ്രന്റ് സിസ്റ്റങ്ങളും വിന്യസിച്ചതായും അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നടന്ന സംഭവത്തെ നിർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. 