വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചയ്ക്ക് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും സംഘവും ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നാളെ നടക്കാനിരിക്കുന്ന സമാധാന ചർച്ചയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രതിനിധികൾ ഉടൻ തന്നെ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ എത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതിനിടെ അമേരിക്കയെ വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് പെസഷ്കിയാൻ്റെ പ്രതികരണം. അമേരിക്കയെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. നയതന്ത്ര ചർച്ചയിൽ യുഎസിനെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. അമേരിക്കൻ ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാന് എന്നും ഉണ്ടാകുമെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പെസഷ്കിയാൻ്റെ പ്രതികരണം.
'അർത്ഥവത്തായ സംഭാഷണത്തിന്റെ അടിസ്ഥാനം പ്രതിബദ്ധതകളെ മാനിക്കുക എന്നതാണ്. യുഎസ് ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാനിൽ കാലങ്ങളായി നിലനിൽക്കുന്നതാണ്. അത് ഇനിയും തുടരും. അമേരിക്കൻ ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്ന പരസ്പരവിരുദ്ധവുമായ കാര്യങ്ങൾ കയ്പ്പേറിയ സന്ദേശമാണ് നൽകുന്നത്. അവർ ഇറാന്റെ കീഴടങ്ങൽ ആഗ്രഹിക്കുന്നു. എന്നാൽ ഇറാൻ ബലപ്രയോഗത്തിന് വഴങ്ങുന്നില്ല', എന്നാണ് ഇറാൻ പ്രസിഡൻ്റ് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.