Tuesday, 21 April 2026

ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം; വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന

ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം; വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം.

യുവതി പ്രവേശനത്തിനായി ആദ്യം ഹർജി നൽകിയവർ അയ്യപ്പ വിശ്വാസികളല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, വിശ്വാസികളല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നും നേരത്തെ ചോദിച്ചിരുന്നു. ഇത്തരം പൊതുതാൽപര്യ ഹർജികൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പലരും പ്രത്യേക അജണ്ടകളുമായാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹർജി നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

അതേസമയം, ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. മതപരമായ കാര്യങ്ങളിൽ അവസാന വാക്ക് നിയമസഭയുടേതാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമായി വിധിക്കാൻ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിത പരിജ്ഞാനം കോടതികൾക്കില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ക്ഷേത്രങ്ങളിൽ പൂജാരികളെ നിയമിക്കുന്നത് യോഗ്യതയുടെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെന്നും അതിൽ സർക്കാരുകൾക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രം ബെഞ്ചിനെ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ താരിഫ് റീഫണ്ട്; പോര്‍ട്ടല്‍ തുറന്ന് ട്രംപ് ഭരണകൂടം

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ താരിഫ് റീഫണ്ട്; പോര്‍ട്ടല്‍ തുറന്ന് ട്രംപ് ഭരണകൂടം

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധികം തീരുവ അടച്ച ഇറക്കുമതിക്കാര്‍ക്ക് അവ തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ യുഎസ് ഭരണകൂടം സ്വീകരിച്ചു തുടങ്ങി. ആയിരക്കണക്കിനു കമ്പനികള്‍ ആദ്യ മണിക്കൂറില്‍ തന്നെ അപേക്ഷ നല്‍കി. സുപ്രീംകോടതി വിധിക്കു പിന്നാലെയാണു നടപടി. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) സജ്ജമാക്കിയ പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് റീഫണ്ട് നടപടികള്‍ നടക്കുന്നത്.

ഇറക്കുമതിക്കാര്‍ക്കും അവരുടെ ബ്രോക്കര്‍മാര്‍ക്കുമാണ് ക്ലെയിമുകള്‍ സമര്‍പ്പിക്കാനുള്ള അവസരമുള്ളത്. അസാധുവാക്കപ്പെട്ട നികുതി ഇനത്തില്‍ പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളര്‍ തിരികെ നല്‍കുന്നതിനായുള്ള ആദ്യത്തെ ഔദ്യോഗിക നടപടിയാണിത്. അംഗീകരിക്കപ്പെട്ട ക്ലെയിമുകള്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇതിന് കൂടുതല്‍ സമയമെടുത്തേക്കാം. റീഫണ്ട് നടപടികള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനിന്നേക്കാമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് നേരത്തെ സൂചിപ്പിച്ചിരുന്നു.

ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ഫെബ്രുവരി 20ന് സുപ്രീം കോടതി വിധിച്ചിരുന്നു. നികുതി നിശ്ചയിക്കാനുള്ള കോണ്‍ഗ്രസിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി നിരീക്ഷിച്ചു. ഇതിനെത്തുടര്‍ന്നാണ് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരിഫ് റീഫണ്ട് ആയിരിക്കും ഇത്. ഏകദേശം 3,30,000 ഇറക്കുമതിക്കാര്‍ ഇതിനകം തന്നെ 166 ബില്യന്‍ ഡോളര്‍ നികുതിയായി അടച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 127 ബില്യന്‍ ഡോളറോളം റീഫണ്ട് നല്‍കാനാണ് കണക്കാക്കുന്നത്.

അതേസമയം, നികുതി വര്‍ധന മൂലം വിലക്കയറ്റം നേരിട്ട സാധാരണ ഉപയോക്താക്കള്‍ക്ക് ഈ തുക ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫെഡെക്‌സ് പോലുള്ള ലോജിസ്റ്റിക്സ് കമ്പനികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന റീഫണ്ട് തുക ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെരമ്പല്ലൂരിൽ കാറിൽ കടത്തിയ രണ്ടരക്കോടിയോളം രൂപ പിടികൂടി; കുടുങ്ങിയത് ഡിഎംകെ നേതാക്കൾ

പെരമ്പല്ലൂരിൽ കാറിൽ കടത്തിയ രണ്ടരക്കോടിയോളം രൂപ പിടികൂടി; കുടുങ്ങിയത് ഡിഎംകെ നേതാക്കൾ

ചെന്നൈ: 2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരമ്പല്ലൂരിൽ വൻ പണവേട്ട. തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.44 കോടി രൂപയാണ് പിടിച്ചെടുത്തത്.

പെരമ്പല്ലൂർ തഹസിൽദാർ പറയുന്നതനുസരിച്ച്, സെൻഗുണം ഗ്രാമത്തിലാണ് സംഭവം. എക്സൈസ് സൂപ്പർവൈസറി ഓഫീസർ പളനിസെൽവൻ്റെ നേതൃത്വത്തിലുള്ള ഫ്ലയിംഗ് സ്ക്വാഡ് പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ഒരു കാറിന്റെ ഡിക്കിയിൽ അഞ്ച് കാർട്ടൺ പെട്ടികളിലായി 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ആകെ 2,44,97,500 രൂപയാണ് പിടിച്ചെടുത്തത്.

പ്രാഥമിക ചോദ്യം ചെയ്യലിൽ കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎംകെ ജില്ലാ കർഷക വിഭാഗം ഡെപ്യൂട്ടി ഓർഗനൈസറായ കീലപുലിയൂർ സ്വദേശി ജയരാമൻ, രാജേഷ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത പണം പെരമ്പല്ലൂർ അസംബ്ലി മണ്ഡലത്തിലെ ഇലക്ഷൻ ഓഫീസർ അനിതയ്ക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണോ ഈ പണം കൊണ്ടുവന്നതെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. നൂറ് കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് ആരോപണം. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോടതി നടപടി.

ചെന്നൈ നിവാസിയായ വി വിഘ്‌നേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ഹർജിയിൽ പറയുന്നത് അനുസരിച്ച് പെരമ്പൂർ മണ്ഡലത്തിലേക്കുള്ള വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ഏകദേശം 115.13 കോടിയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. അതേസമയം ട്രിച്ചി (ഈസ്റ്റ്) സീറ്റിലേക്കുള്ള സത്യവാങ്മൂലത്തിൽ ഏകദേശം 220.15 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് വെളിപ്പെടുത്തിയത്. രണ്ട് മണ്ഡലങ്ങളിലുമായി സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ ഏകദേശം നൂറുകോടിയുടെ വ്യത്യാസമാണ് കാണിക്കുന്നത്.

രണ്ട് വ്യത്യസ്ത മണ്ഡലങ്ങൾക്കായി സമർപ്പിച്ച ആസ്തി വെളിപ്പെടുത്തലുകൾക്കിടയിൽ ഏകദേശം 100 കോടി രൂപയുടെ പൊരുത്തക്കേടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ധർമ്മാധികാരിയും ജസ്റ്റിസ് ജി അരുൾ മുരുഗനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പെരുത്തക്കേടുകൾ കണക്കിലെടുത്ത് ആസ്തി വിവിരത്തിൽ വ്യക്തത ആശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി വിജയ്ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 23ന് നടക്കുന്ന തെരഞ്ഞടുപ്പിന് മുൻപ് തന്നെ ശരിയായ സ്വത്ത് വിവരങ്ങൾ പരസ്യമാക്കണമെന്ന് ഇരു നിയോജകമണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാരോട് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്വാസ തടസ്സവുമായി എത്തിയ രോഗി ഐസിയു കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടന്നു, ചോദിച്ചതോടെ വയലന്‍റായി; കൊല്ലത്ത് നഴ്സിംഗ് അസിസ്റ്റന്‍റ് ഐസിയുവിൽ

ശ്വാസ തടസ്സവുമായി എത്തിയ രോഗി ഐസിയു കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടന്നു, ചോദിച്ചതോടെ വയലന്‍റായി; കൊല്ലത്ത് നഴ്സിംഗ് അസിസ്റ്റന്‍റ് ഐസിയുവിൽ

കൊല്ലം: ജില്ലാ ആശുപത്രിയിലെ ജീവനക്കാരനെ രോഗി മർദിച്ചതായ് പരാതി. ശ്വാസ തടസ്സത്തിന് ചികിത്സ തേടിയെത്തിയ ചവറ സ്വദേശി 64 കാരനായ സെബാസ്റ്റ്യനാണ് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ആയ കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സുരേഷ് ബാബുവിനെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ ജില്ലാ ആശുപത്രിയിലെ പുതിയ ഐസിയുവിലായിരുന്നു സംഭവം.

സെബാസ്റ്റ്യനോട് കിടക്കയിൽ നിന്ന് എഴുന്നേൽക്കരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടു. പുലർച്ചയും ഇയാൾ എഴുന്നേറ്റു നടക്കുന്നതു കണ്ടപ്പോൾ സുരേഷ് ബാബു ചോദ്യം ചെയ്തതാണ് സെബാസ്റ്റ്യനെ പ്രകോപിപ്പിച്ചത്. കിടക്ക ഉയർത്തുന്ന കമ്പി ഉപയോഗിച്ചാണ് ഇയാൾ സുരേഷിനെ തലയ്ക്ക് അടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാർ ചേർന്നാണ് സെബാസ്റ്റ്യനെ കീഴ്പ്പെടുത്തിയത്. അടിയേറ്റ് സുരേഷ് ബാബുവിന്റെ നെറ്റിയിൽ മൂന്ന് തുന്നലും തലയുടെ പിൻഭാഗത്ത് ഏഴ് തുന്നലുമുണ്ട്. കഴുത്തിലെ എല്ലിന് പൊട്ടലുമുണ്ട്.

നഴ്സിംഗ് അസിസ്റ്റന്‍റ് സുരേഷ് ബാബുവിന്റെ മൊഴിരേഖപ്പെടുത്തി കൊല്ലം ഈസ്റ്റ് പൊലീസ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. സെബാസ്റ്റ്യൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ജില്ലാ ആശുപത്രിയിൽ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ ആണ് സുരേഷ് ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ചെളിവെള്ളം തെറിപ്പിച്ചു, യുവാവിന്റെ കൈ തല്ലിയൊടിച്ചു’; യൂസഫ് പത്താന്റെ ഭാര്യ പിതാവും സഹോദരനും അറസ്റ്റിൽ

‘ചെളിവെള്ളം തെറിപ്പിച്ചു, യുവാവിന്റെ കൈ തല്ലിയൊടിച്ചു’; യൂസഫ് പത്താന്റെ ഭാര്യ പിതാവും സഹോദരനും അറസ്റ്റിൽ

മുൻ ക്രിക്കറ്ററും തൃണമൂൽ എംപിയുമായ യൂസഫ് പത്താന്റെ ഭാര്യ പിതാവും ഭാര്യാ സഹോദരനും അറസ്റ്റിൽ. യുവാവിനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച കേസിലാണ് അറസ്റ്റ്. റോഡിൽ ചെളിവെള്ളം തെറിച്ചതാണ് പ്രകോപന കാരണം. കാർ ഓടിച്ചയാളെയാണ് മർദ്ദിച്ചത്. മുംബൈയിലെ ബൈക്കുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസിയായ യൂസഫ് ഖാൻ (30) വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കാർ റോഡിലെ ഒരു കുഴിയിൽ വീണു , യൂസഫ് പത്താന്റെ ബന്ധുവായ ഷോയിബ് ഖാന്റെ (35) ദേഹത്തേക്ക് വെള്ളം തെറിച്ചു. വാഹനം നിർത്തി ഉടൻ തന്നെ ക്ഷമാപണം നടത്തിയതായി യൂസഫ് ഖാൻ പറഞ്ഞു, എന്നാൽ തർക്കം രൂക്ഷമായി. ഷോയിബ് തന്നെ അസഭ്യം പറയുകയും മുള വടികൊണ്ട് കാറിന്റെ മുൻഭാഗം തകർക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് യൂസഫ് ഖാൻ ആരോപിക്കുന്നു.

സംഭവത്തിന് ശേഷം യൂസഫ് ഖാൻ വീട്ടിലേക്ക് മടങ്ങി, കുടുംബത്തിന്റെ ഉപദേശപ്രകാരം പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിൽ, യൂസഫ് പത്താന്റെ ഭാര്യാപിതാവായ ഖാലിദ് ഖാനെ അവർ കണ്ടുമുട്ടി. വീണ്ടും യൂസഫ് ഖാനും കുടുംബവുമായി വഴക്കുണ്ടാക്കിയതായി പൊലീസ് പറഞ്ഞു.

മുളവടികളും ബേസ്ബോൾ ബാറ്റും ഉപയോഗിച്ച് പ്രതി യൂസഫ് ഖാനെയും ബന്ധുക്കളെയും ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ യൂസഫ് ഖാന്റെ സഹോദരീഭർത്താവ് സൽമാന്റെ കൈ ഒടിഞ്ഞു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണം, ഗുരുതരമായി പരുക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കിയ ഇവരെ മെയ് 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും പൊലീസ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടില്‍ വളര്‍ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര്‍ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി

വീട്ടില്‍ വളര്‍ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര്‍ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി

ആറ്റിങ്ങല്‍ : വീട്ടില്‍ വളര്‍ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര്‍ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുമ്പാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടില്‍ നിഷയുടെ വീട്ടിലെ നാടന്‍പൂച്ചകളാണ് ഒരു മണിക്കുറിനുള്ളില്‍ എട്ട് പാമ്പുകളെ പിടികൂടിയത്.

വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തില്‍ നിന്ന് പാമ്പിന്റെ തലയില്‍ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോള്‍ രണ്ട് കുഞ്ഞന്‍പൂച്ചകളും പാമ്പുകളുമായി എത്തി. തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും പാമ്പിനെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ നിഷ മറ്റുള്ളവരെ വിവരം അറിയിക്കുകയും പാമ്പുപിടുത്തക്കരാനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിക്കുകയും ചെയ്തു.

അരമണിക്കൂറിനുള്ളില്‍ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകള്‍ ചേര്‍ന്ന് നാല് പാമ്പിനെകൂടി പിടികൂടി. പൂച്ചകള്‍ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. വീടിനു സമീപം അണലിക്കൂട്ടം കിടന്നിരുന്നുവെന്നതിന്റെ ഞെട്ടലിലാണ് നിഷയുടെ കുടുംബം. പാമ്പുഭീഷണിയിൽനിന്ന് രക്ഷിച്ച പൂച്ചകൾ ഇപ്പോൾ ഇവരുടെ ഓമനകളാണ്. പൂച്ചകളുടെ വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഈ പൂച്ചകളെക്കുറിച്ച് അന്വേഷിച്ചെത്തിയിരിക്കുന്നത്.