പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധികം തീരുവ അടച്ച ഇറക്കുമതിക്കാര്‍ക്ക് അവ തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ യുഎസ് ഭരണകൂടം സ്വീകരിച്ചു തുടങ്ങി. ആയിരക്കണക്കിനു കമ്പനികള്‍ ആദ്യ മണിക്കൂറില്‍ തന്നെ അപേക്ഷ നല്‍കി. സുപ്രീംകോടതി വിധിക്കു പിന്നാലെയാണു നടപടി. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) സജ്ജമാക്കിയ പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് റീഫണ്ട് നടപടികള്‍ നടക്കുന്നത്.
ഇറക്കുമതിക്കാര്‍ക്കും അവരുടെ ബ്രോക്കര്‍മാര്‍ക്കുമാണ് ക്ലെയിമുകള്‍ സമര്‍പ്പിക്കാനുള്ള അവസരമുള്ളത്. അസാധുവാക്കപ്പെട്ട നികുതി ഇനത്തില്‍ പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളര്‍ തിരികെ നല്‍കുന്നതിനായുള്ള ആദ്യത്തെ ഔദ്യോഗിക നടപടിയാണിത്. അംഗീകരിക്കപ്പെട്ട ക്ലെയിമുകള്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇതിന് കൂടുതല്‍ സമയമെടുത്തേക്കാം. റീഫണ്ട് നടപടികള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനിന്നേക്കാമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് നേരത്തെ സൂചിപ്പിച്ചിരുന്നു.
ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ഫെബ്രുവരി 20ന് സുപ്രീം കോടതി വിധിച്ചിരുന്നു. നികുതി നിശ്ചയിക്കാനുള്ള കോണ്‍ഗ്രസിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി നിരീക്ഷിച്ചു. ഇതിനെത്തുടര്‍ന്നാണ് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരിഫ് റീഫണ്ട് ആയിരിക്കും ഇത്. ഏകദേശം 3,30,000 ഇറക്കുമതിക്കാര്‍ ഇതിനകം തന്നെ 166 ബില്യന്‍ ഡോളര്‍ നികുതിയായി അടച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 127 ബില്യന്‍ ഡോളറോളം റീഫണ്ട് നല്‍കാനാണ് കണക്കാക്കുന്നത്.
അതേസമയം, നികുതി വര്‍ധന മൂലം വിലക്കയറ്റം നേരിട്ട സാധാരണ ഉപയോക്താക്കള്‍ക്ക് ഈ തുക ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫെഡെക്‌സ് പോലുള്ള ലോജിസ്റ്റിക്സ് കമ്പനികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന റീഫണ്ട് തുക ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.