Wednesday, 22 April 2026

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം

തൃശൂർ: തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.

അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാ​ഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.

മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 5 പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഇതുവരെ മോർച്ചറിയിൽ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയും യുവാവും ഒരേ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

യുവതിയും യുവാവും ഒരേ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: വിവാഹിതയായ യുവതിയെയും സമീപ നാട്ടുകാരനായ യുവാവിനെയും ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തൊട്ടില്‍പ്പാലം മാമ്പിലാടാണ് നാടിനെ നടുക്കിയ സംഭവം. പാലേരി കുനിയോട് സ്വദേശിനിയായ തട്ടാന്‍കണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശിയായ പഞ്ചാരപറമ്പത്ത് അജേഷ് (35) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാമ്പിലാട് കുന്നിന് മുകളിലായി അമ്മച്ചൂര്‍ രാഘവന്‍ എന്നയാളുടെ പറമ്പിലെ കശുമാവിന്റെ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ ശരണ്യയെ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അജേഷ് അവിവാഹിതനാണ്. നാട്ടിലാകെ ഞെട്ടലുണ്ടാക്കിയ സംഭവത്തില്‍ ദുരൂഹതയകറ്റാന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റ ചാര്‍ജില്‍ 681 കിലോമീറ്റര്‍; 61.99 ലക്ഷം രൂപയ്ക്ക് ടെസ്‌ല മോഡല്‍ വൈ 6 സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍

ഒറ്റ ചാര്‍ജില്‍ 681 കിലോമീറ്റര്‍; 61.99 ലക്ഷം രൂപയ്ക്ക് ടെസ്‌ല മോഡല്‍ വൈ 6 സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍

ടെസ്‌ല തങ്ങളുടെ ജനപ്രിയ മോഡലായ 'മോഡല്‍ വൈ'യുടെപുതിയ ലോങ്ങ് വീല്‍ബേസ് 6-സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 'മോഡല്‍ വൈ എല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീമിയം ഇലക്ട്രിക് എസ്‌യുവി, മോഡല്‍ വൈയെ അപേക്ഷിച്ച് കൂടുതല്‍ നീളമുള്ള പതിപ്പാണ്. മൂന്ന് വരികളിലായി ആറ് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ സ്ഥലസൗകര്യം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല പുതിയ മോഡല്‍ അവതരിപ്പിച്ചത്. 61.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

സാധാരണ മോഡലിനേക്കാള്‍ 150mm അധിക വീല്‍ബേസ് (മൊത്തം 3,040mm) ഈ കാറിനുണ്ട്. ഇത് വണ്ടിക്കുള്ളില്‍ കൂടുതല്‍ സ്ഥലസൗകര്യം ഉറപ്പാക്കുന്നു. കാറിന്റെ ആകെ നീളം 4,969mm ആയി വര്‍ധിച്ചു.

2+2+2 എന്ന രീതിയിലുള്ള ആറ് സീറ്റുകളാണ് ഇതിലുള്ളത്. രണ്ടാമത്തെ വരിയില്‍ വായുസഞ്ചാരമുള്ള ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നു. മൂന്നാം വരി സീറ്റുകള്‍ പവര്‍ റീക്ലൈന്‍ സൗകര്യമുള്ളവയാണ്.

ഓള്‍-വീല്‍ ഡ്രൈവ് സൗകര്യമുള്ള വാഹനത്തിന് 456bhp കരുത്തും 590Nm ടോര്‍ക്കും ഉണ്ടെന്നാണ് സൂചന. 5 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിനാകും.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം (WLTP സര്‍ട്ടിഫൈഡ്). ടെസ്‌ല സൂപ്പര്‍ ചാര്‍ജര്‍ വഴി 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 288 കിലോമീറ്റര്‍ വരെ ഓടിക്കാനാകും.

ഉള്ളില്‍ 16 ഇഞ്ച് പ്രധാന ടച്ച്സ്‌ക്രീനും രണ്ടാമത്തെ വരിയിലെ യാത്രക്കാര്‍ക്കായി 8 ഇഞ്ച് ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട്. പനോരമിക് ഗ്ലാസ് റൂഫ്, അത്യാധുനിക ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഇതിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി മുൻ ജോലിക്കാരനെന്ന് സംശയം

ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി മുൻ ജോലിക്കാരനെന്ന് സംശയം

ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്ക് കിഴക്കൻ ഡൽഹിയിലെ അമർ കോളനി മേഖലയിലാണ് സംഭവം.

ബുധനാഴ്ച പുലർച്ചെയാണ് 22കാരിയെ മരിച്ച നിലയിൽ കണ്ടത്.

ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ ചാർജറിന്റെ വയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാപിതാക്കൾ ജിമ്മിൽ പോയിരിക്കുകയായിരുന്നു. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പൊലീസും ഫോറൻസിക് വിദഗ്ധരുമടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ മുൻ ജോലിക്കാരനാണ് പ്രതിയെന്നാണ് സംശയിക്കുന്നത്. ഇയാൾ എട്ടുമാസത്തോളം യുവതിയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ബുധനാഴ്ച രാവിലെ ആറ് മണിയോടെ ഇയാൾ പരിസരത്തുള്ളതായി വ്യക്തമായിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കൾ പുറത്ത് പോകാനായി ഇയാൾ കാത്തുനിന്നതാവാം എന്നാണ് കരുതുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട്: വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. വടകര ചാനിയം കടവിന് സമീപം സ്റ്റീൽ ബോംബ് കണ്ടെത്തി. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കാൻ നടപടി തുടങ്ങി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയില്‍ ദിവസേന നടക്കുന്നത് എട്ട് ലക്ഷത്തോളം സൈബര്‍ ആക്രമണ ശ്രമങ്ങള്‍; കണക്കുകളുമായി അധികൃതർ

യുഎഇയില്‍ ദിവസേന നടക്കുന്നത് എട്ട് ലക്ഷത്തോളം സൈബര്‍ ആക്രമണ ശ്രമങ്ങള്‍; കണക്കുകളുമായി അധികൃതർ

യുഎഇയില്‍ ദിവസേന നടക്കുന്നത് ശരാശരി എട്ട് ലക്ഷത്തോളം സൈബര്‍ ആക്രമണ ശ്രമങ്ങള്‍. യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൂടുതല്‍ സങ്കീര്‍ണമായ രീതികളാണ് ഹാക്കര്‍മാര്‍ പിന്തുടരുന്നതെന്നും സൈബര്‍ മേധാവി വ്യക്തമാക്കി.

ഫുജൈറയില്‍ നടന്ന ബോധവല്‍ക്കരണ സെഷനിലാണ് യുഎഇയിലെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കണക്കുകള്‍ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈറ്റി പുറത്തുവിട്ടത്. മുന്‍പ് പ്രതിദിനം രണ്ട് ലക്ഷത്തോളം ഉണ്ടായിരുന്ന ആക്രമണ ശ്രമങ്ങള്‍ ഇപ്പോള്‍ എട്ട് ലക്ഷമായി ഉയര്‍ന്നു. സാധാരണ സാഹചര്യങ്ങളില്‍ പോലും ഡിജിറ്റല്‍ ഭീഷണികള്‍ക്ക് ഒട്ടും കുറവില്ല.

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആക്രമണശ്രമങ്ങളാണ് ഇപ്പോള്‍ കൂടുതലായി നടക്കുന്നത്. ഇത് ആക്രമണങ്ങളുടെ വേഗവും കൃത്യതയും കൂട്ടുന്നതായും സൈബര്‍ മേധാവി ചൂണ്ടിക്കാട്ടി. 350ഓളം സംഘടിത ഗ്രൂപ്പുകളെയും മുന്നൂറിലധികം അമച്വര്‍ ഹാക്കര്‍മാരെയും അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ടെലഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ 5000ൽ അധികം ചാനലുകള്‍ നിരീക്ഷണത്തിലാണ്. സാമ്പത്തിക തട്ടിപ്പുകള്‍ മുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പൊതുജനാഭിപ്രായം മാറ്റുന്നതിന് വരെയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ അപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് വ്യവസായി എം എ യൂസഫ് അലി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷ രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലാ കളക്ടര്‍ വഴി സഹായം കൈമാറും. നേരത്തേ കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി എസ് കല്യാണരാമനും അപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു കല്യാണരാമന്‍ അറിയിച്ചത്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ത്ഥ തുക ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.

വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) വിലയിരുത്തല്‍. ചൂടുമൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതക്കുറവാണെന്നാണ് പെസോയുടെ നിഗമനം. ഷോര്‍ട്ട് സര്‍ട്ട്ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്പക്രേറ്റ് പരിശോധന നടത്തുമെന്നും പെസോ അറിയിച്ചു.

ഏപ്രില്‍ 21ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഇതുവരെ പതിനാല് പേരാണ് കൊല്ലപ്പെട്ടത്.