Wednesday, 22 April 2026

ഒറ്റ ചാര്‍ജില്‍ 681 കിലോമീറ്റര്‍; 61.99 ലക്ഷം രൂപയ്ക്ക് ടെസ്‌ല മോഡല്‍ വൈ 6 സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍

SHARE


 
ടെസ്‌ല തങ്ങളുടെ ജനപ്രിയ മോഡലായ 'മോഡല്‍ വൈ'യുടെപുതിയ ലോങ്ങ് വീല്‍ബേസ് 6-സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 'മോഡല്‍ വൈ എല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീമിയം ഇലക്ട്രിക് എസ്‌യുവി, മോഡല്‍ വൈയെ അപേക്ഷിച്ച് കൂടുതല്‍ നീളമുള്ള പതിപ്പാണ്. മൂന്ന് വരികളിലായി ആറ് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. ഇന്ത്യന്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ സ്ഥലസൗകര്യം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല പുതിയ മോഡല്‍ അവതരിപ്പിച്ചത്. 61.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

സാധാരണ മോഡലിനേക്കാള്‍ 150mm അധിക വീല്‍ബേസ് (മൊത്തം 3,040mm) ഈ കാറിനുണ്ട്. ഇത് വണ്ടിക്കുള്ളില്‍ കൂടുതല്‍ സ്ഥലസൗകര്യം ഉറപ്പാക്കുന്നു. കാറിന്റെ ആകെ നീളം 4,969mm ആയി വര്‍ധിച്ചു.

2+2+2 എന്ന രീതിയിലുള്ള ആറ് സീറ്റുകളാണ് ഇതിലുള്ളത്. രണ്ടാമത്തെ വരിയില്‍ വായുസഞ്ചാരമുള്ള ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നു. മൂന്നാം വരി സീറ്റുകള്‍ പവര്‍ റീക്ലൈന്‍ സൗകര്യമുള്ളവയാണ്.

ഓള്‍-വീല്‍ ഡ്രൈവ് സൗകര്യമുള്ള വാഹനത്തിന് 456bhp കരുത്തും 590Nm ടോര്‍ക്കും ഉണ്ടെന്നാണ് സൂചന. 5 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിനാകും.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം (WLTP സര്‍ട്ടിഫൈഡ്). ടെസ്‌ല സൂപ്പര്‍ ചാര്‍ജര്‍ വഴി 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 288 കിലോമീറ്റര്‍ വരെ ഓടിക്കാനാകും.

ഉള്ളില്‍ 16 ഇഞ്ച് പ്രധാന ടച്ച്സ്‌ക്രീനും രണ്ടാമത്തെ വരിയിലെ യാത്രക്കാര്‍ക്കായി 8 ഇഞ്ച് ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട്. പനോരമിക് ഗ്ലാസ് റൂഫ്, അത്യാധുനിക ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഇതിലുണ്ട്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.