Thursday, 23 April 2026

ഇറാന്‍ യുദ്ധത്തിനിടെ തമ്മില്‍ത്തല്ല്, അമേരിക്കന്‍ നാവിക സെക്രട്ടറി പുറത്തായത് ശീതസമരത്തിനു പിന്നാലെ

ഇറാന്‍ യുദ്ധത്തിനിടെ തമ്മില്‍ത്തല്ല്, അമേരിക്കന്‍ നാവിക സെക്രട്ടറി പുറത്തായത് ശീതസമരത്തിനു പിന്നാലെ

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധം വഴിത്തിരിവില്‍ നില്‍ക്കെ, യുഎസ് നാവിക സേനാ സെക്രട്ടറി ജോണ്‍ ഫെലന്‍ പുറത്തായത് ട്രംപ് ഭരണകൂടവുമായുള്ള നീണ്ട ശീതസമരത്തിന് ഒടുവില്‍. കീറാമുട്ടിയായി കിടക്കുന്ന ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് നാവികസേന മുന്നിട്ടിറങ്ങിയ അതേ സമയത്താണ് ജോണ്‍ ഫെലന്റെ പടിയിറക്കം. പെന്റഗണിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മറനീക്കിക്കാണിക്കുന്നതാണ് ഈ മാറ്റം.

പ്രതിരോധ സെക്രട്ടറിയും പ്രസിഡന്റ് ട്രംപിന്റെ വലംകൈയുമായ പീറ്റ് ഹെഗ്‌സെത്ത്, ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീഫന്‍ ഫെയിന്‍ബെര്‍ഗ് എന്നിവരുമായി കടുത്ത സംഘര്‍ഷത്തിലായിരുന്നു ഫെലന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ച്ച നേരിടുന്ന കപ്പല്‍നിര്‍മ്മാണ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിലും ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിലും നാവികസേനയുടെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായത്തിലുമെല്ലാം ഫെലനും ഉന്നതരുമായി തര്‍ക്കമുണ്ടായിരുന്നു. ഔദ്യോഗിക അറിയിപ്പിന് മുമ്പ് തന്നെ, പദവിയില്‍നിന്നും പുറത്താക്കുന്ന വിവരം പീറ്റ് ഹെഗ്‌സെത്ത് ഫെലനെ അറിയിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിയിറക്കം നിര്‍ണായക സമയത്ത്

നാവികസേനയുടെ തലപ്പത്തുള്ള സിവിലിയന്‍ മേധാവി എന്ന നിലയില്‍, നേവി, മറൈന്‍ കോര്‍പ്‌സ് സേനകളുടെ ഭാവിയിലേക്കുള്ള മുന്നോട്ടുപോക്കിന് മേല്‍നോട്ടം വഹിക്കുക എന്നതായിരുന്നു സെക്രട്ടറി എന്ന നിലയില്‍ ഫെലന്റെ പ്രധാന ചുമതല. ഇറാന്‍ യുദ്ധത്തിലെ നാവികസേനാ വിന്യാസം, മേല്‍നോട്ടം എന്നിവയില്‍ സെക്രട്ടറിക്ക് നേരിട്ട് പങ്കില്ല. അതിനാല്‍, ഫെലന്റെ പുറത്താക്കല്‍ ഇറാന്‍ യുദ്ധത്തെയോ നാവികസേനയുടെ പുതിയ ഇടപെടലുകളെയോ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.

എങ്കിലും, ഫെലനെ പുറത്താക്കിയ സമയം നിര്‍ണായകമാണ്. നാവികസേനയുടെ ബജറ്റ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വാര്‍ഷിക ഹിയറിംഗിന് മുന്നോടിയായി ബുധനാഴ്ചയും ഫെലന്‍ സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്രട്ടറി ഫെലനെ പെട്ടെന്ന് പിരിച്ചുവിട്ടത് ആശങ്കാജനകമാണെന്ന് സായുധ സേനാ സമിതിയിലെ മുതിര്‍ന്ന ഡെമോക്രാറ്റും റോഡ് ഐലന്‍ഡ് സെനറ്ററുമായ ജാക്ക് റീഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ യുദ്ധത്തിന്റെ മധ്യത്തില്‍ നേതൃത്വത്തിലുണ്ടാകുന്ന ഇത്തരമൊരു മാറ്റം നാവികര്‍ക്കും സേനാംഗങ്ങള്‍ക്കും, സഖ്യകക്ഷികള്‍ക്കും ശത്രുക്കള്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നതതല ശീതസമരത്തിന്റെ ഇര

ഭരണരീതി, ഉദ്യോഗസ്ഥ നിയമനങ്ങള്‍, മറ്റ് വിഷയങ്ങള്‍ എന്നിവയെച്ചൊല്ലി ഫെലനും ഹെഗ്‌സെത്തും ഫെയിന്‍ബെര്‍ഗുമായി മാസങ്ങളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാവികസേനയുടെ പുതിയ കപ്പല്‍ നിര്‍മ്മാണ പദ്ധതി ഫെലന്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഫെയിന്‍ബെര്‍ഗ് അതൃപ്തനായിരുന്നു. പദ്ധതിയുടെ ഉത്തരവാദിത്തം അദ്ദേഹം ഫെലനില്‍ നിന്ന് പടിപടിയായി എടുത്തുമാറ്റിയിരുന്നു. ഫെലനും ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോയുമായും തര്‍ക്കങ്ങളുണ്ടായിരുന്നു. ഹെഗ്‌സെത്തിന്റെ നിലപാടുകളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന ആളാണ് കാവോ. ഫെലന്റെ ചുമതല താല്‍ക്കാലികമായി കാവോയെ ആണ് ഏല്‍പ്പിച്ചത്.

പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഫെലന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ ഹാരിസണെ ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു. ഇത് ഹെഗ്‌സെത്തും ഫെലനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. ഹെഗ്‌സെത്ത് ആഗ്രഹിച്ചതില്‍ നിന്ന് വ്യത്യസ്തമായ ദിശയിലേക്കാണ് ഫെലന്‍ നാവികസേനയെ നയിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സബ്മറൈനുകള്‍, സ്റ്റെല്‍ത്ത് വിമാനങ്ങള്‍, ആളില്ലാ സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍, സൈബര്‍ തുടങ്ങിയ മേഖലകളിലേക്ക് നാവികസേന വളരണം എന്നതാണ് ഹെഗ്‌സേത്ത് അടക്കമുള്ളവരുടെ നിലപാട്. എന്നാല്‍ യുദ്ധക്കപ്പലുകളും ഫ്രിഗേറ്റുകളും പോലുള്ള പരമ്പരാഗത പദ്ധതികളെയാണ് ഫെലന്‍ പിന്തുണച്ചിരുന്നത്. ഇതും ്രപതിസന്ധികള്‍ക്ക് കാരണമായി.

ഉദ്യോഗസ്ഥ നിയമനങ്ങളെച്ചൊല്ലിയും സ്ഥാനക്കയറ്റങ്ങളെച്ചൊല്ലിയും ഫെലനും ഹെഗ്‌സെത്തുമായി തര്‍ക്കമുണ്ടായിരുന്നു. ജനറല്‍, അഡ്മിറല്‍ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഹെഗ്‌സെത്ത് സര്‍വീസ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവര്‍ 'അമിതമായ പുരോഗമന രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍' അല്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ നീക്കം. ഇതിന്റെ പേരിലും ഫെലനും ഹെഗ്‌സേത്തുമായി സംഘര്‍ഷമുണ്ടായിരുന്നു.

സംഘര്‍ഷങ്ങള്‍ പതിവ്

ട്രംപ് ഭരണകൂടവുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്ന ആദ്യ സേനാ സെക്രട്ടറിയാണ് ജോണ്‍ ഫെലന്‍. എന്നാല്‍, ഹെഗ്‌സേത്തുമായി ഏറ്റുമുട്ടുന്ന ആദ്യത്തെ പ്രതിരോധ ഉന്നതനല്ല. ആര്‍മി സെക്രട്ടറി ഡാനിയല്‍ പി. ഡ്രിസ്‌ക്കോളും ഹെഗ്‌സേത്തുമായി ഈയടുത്തും കൊമ്പുകോര്‍ത്തിരുന്നു. ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ ഈ മാസം ആദ്യം ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു.

ട്രംപുമായി ഫെലന് അടുത്ത ബന്ധമുണ്ടായിരുന്നു. ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ അദ്ദേഹത്തോടൊപ്പം പ്രത്യക്ഷപ്പെട്ടാണ് ഡിസംബറില്‍ ഫെലന്‍ പുതിയ കപ്പല്‍ നിര്‍മാണ പദ്ധതിയെക്കുറിച്ചും ട്രംപിന്റെ പേരിട്ട പുതിയ തരം യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള പ്രഖ്യാപനം നടത്തിയത്. ജോണ്‍ ഫെലന്‍ രാജ്യത്തെ ഏറ്റവും വിജയിച്ച വ്യവസായികളില്‍ ഒരാളാണെന്നാണ് അന്ന് ട്രംപ് പറഞ്ഞത്. ട്രംപ് ഭരണകൂടത്തില്‍ ചേരുന്നതിന് മുമ്പ് ഫ്‌ലോറിഡ ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനം നടത്തുകയായിരുന്നു ഫെലന്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

കണ്ണൂർ: കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ ഒട്ടക ഫാമിൽ മോഷണശ്രമം; സ്വദേശി യുവാവിന്‍റെ ഇടപെടലിൽ പ്രതികൾ പിടിയിൽ

കുവൈത്തിൽ ഒട്ടക ഫാമിൽ മോഷണശ്രമം; സ്വദേശി യുവാവിന്‍റെ ഇടപെടലിൽ പ്രതികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒട്ടക ഫാമിലെ ലായം തകർത്ത് ഉപകരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സബാഹ് അൽ നാസർ സ്വദേശിയായ ഇരുപത്തിയെട്ടുകാരനായ യുവാവിന്റെ സന്ദർഭോചിതമായ ഇടപെടലാണ് കവർച്ചാശ്രമം പരാജയപ്പെടുത്തിയത്.

തന്‍റെ ഫാമിലെത്തിയ യുവാവ്, അലുമിനിയം-ഇരുമ്പ് നിർമ്മിതമായ കുതിരലായം തകർത്ത് നാലംഗ സംഘം അതിക്രമിച്ചു കയറുന്നത് കണ്ടു. മെറ്റൽ കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് ലായത്തിനകത്തെ രണ്ട് വിൻഡോ എയർ കണ്ടീഷണറുകൾ അഴിച്ചെടുത്ത് കടത്താനായിരുന്നു മോഷണസംഘത്തിന്‍റെ നീക്കം. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരമറിയിച്ച യുവാവ്, പ്രതികളെ സസൂക്ഷ്മം നിരീക്ഷിക്കുകയും അധികൃതർക്ക് ഇവരെ തിരിച്ചറിയാൻ ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്തു. പിടിയിലായ നാല് പ്രതികളും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്ത് നിന്ന് ഗ്രേ നിറത്തിലുള്ള മിത്സുബിഷി ജീപ്പിൽ അഞ്ചാമതൊരു സഹായി കൂടി രക്ഷപ്പെട്ടതായി യുവാവ് മൊഴി നൽകി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിലും യുവാവ് നൽകിയ കൃത്യമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ട പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം:'ഡോക്ടർ തൊട്ടുപോലും നോക്കിയില്ല';ആശുപത്രി അധികൃതർ പരിഗണിച്ചില്ലെന്ന് അച്ഛൻ

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം:'ഡോക്ടർ തൊട്ടുപോലും നോക്കിയില്ല';ആശുപത്രി അധികൃതർ പരിഗണിച്ചില്ലെന്ന് അച്ഛൻ

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം. കുഞ്ഞിന് വയ്യെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ദിലീപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡോക്ടര്‍ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും നേഴ്‌സ് മാത്രമാണ് തട്ടി നോക്കിയതെന്നും ദിലീപ് പറഞ്ഞു.

'രാവിലെ രണ്ടരയോടെയാണ് സംഭവം. എന്തോ കടിച്ചു എന്നു പറഞ്ഞ് കുഞ്ഞ് നിലവിളിക്കുകയായിരുന്നു. കാലില്‍ ചെറിയൊരു പാട് മാത്രമാണ് ഉണ്ടായിരുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴും കുഞ്ഞിന് പ്രശ്‌നം ഉണ്ടായിരുന്നില്ല. സൂചി കണ്ട് പെട്ടെന്ന് പേടിച്ച് നിലവിളിച്ചു. പിന്നീടാണ് ഛര്‍ദ്ദിക്കാന്‍ വന്നതും വയ്യാതായതും. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വരുന്ന വഴിയില്‍ തന്നെ അനക്കം ഇല്ലാതായി. അമ്മയോടൊപ്പം നിലത്തായിരുന്നു കുഞ്ഞ് കിടന്നിരുന്നത്', ദിലീപ് പറഞ്ഞു.

കൃത്യമായ ചികിത്സ ലഭിച്ചിരിക്കുന്നങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജുവും പറഞ്ഞു. ആശുപത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു. നഷ്ടപ്പെട്ടത് ഒരു അമ്മയുടെ സ്വപനം ആണെന്നും കീര്‍ത്തി സൈജു പറഞ്ഞു. 'വാര്‍ഡ് മെമ്പര്‍ ആണ് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ഉള്ളത്. ചിറയിന്‍കീഴ് ആശുപത്രിയില്‍ കെട്ടിടങ്ങള്‍ മാത്രമാണ് ഉള്ളത്. കൃത്യമായ ചികിത്സ ലഭിക്കുന്നില്ല എന്ന പരാതി പലതവണ ഉയര്‍ന്നിട്ടുണ്ട്. നിരവധി പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ്. കുട്ടിയുടെ വീട് ഇരിക്കുന്നത് പട്ടയ ഭൂമിയില്‍ ആണ്, ലൈഫ് പദ്ദതി പ്രകാരം വീടിനും അപേക്ഷിച്ചിരുന്നു', അവര്‍ പറഞ്ഞു.

ഇഴജന്തുക്കള്‍ നിരവധി ഉള്ള സ്ഥലം ആണെന്നും പഴുതാര കടിച്ചു എന്നാണ് ആദ്യം കരുതിയതെന്നും കീര്‍ത്തി പറഞ്ഞു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്നും കീര്‍ത്തി സൈജു കൂട്ടിച്ചേര്‍ത്തു. ആന്റിവെനം പോലും നല്‍കാതെയാണ് മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും അവര്‍ ആരോപിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താൻ തയാർ’; വ്‌ളാഡിമിർ പുടിൻ

‘സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താൻ തയാർ’; വ്‌ളാഡിമിർ പുടിൻ

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കൂടിക്കാഴ്ച സമാധാന കരാറുകൾ അന്തിമമാക്കുന്ന സമയത്തായിരിക്കുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ്. റഷ്യയും ബെലാറസും ഒഴികെയുള്ള സ്ഥലങ്ങളിൽ ചർച്ചക്ക് തയാറാണെന്ന് സെലൻസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചർച്ചകൾ നടത്തി കരാറുകളിൽ എത്തിയതിനുശേഷം മാത്രമേ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകൂ എന്ന്‌ ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പ്രാഥമിക ചർച്ചകൾക്ക് ഇരിക്കില്ലെന്നും ഫലം ഔദ്യോഗികമായി അംഗീകരിക്കാൻ മാത്രമേ പുടിൻ എത്തൂ എന്നും അദ്ദേഹം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. “കൂടിക്കാഴ്ച ഫലപ്രദമാകണം എന്നതാണ് പ്രധാന കാര്യം,” പെസ്കോവ് പറഞ്ഞു.

അഞ്ചാം വർഷത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ വഴികൾ കണ്ടെത്തുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടെയാണ് റഷ്യയുടെ ഭാ​ഗത്ത് നിന്നുള്ള പരാമർശം. അതേസമയം, ഇരുപക്ഷവും തമ്മിലുള്ള ഏതൊരു ചർച്ചയും യുക്രെയ്‌നിന്റെ പരമാധികാരത്തെയും സമഗ്രതയെയും മാനിക്കണമെന്ന് യുക്രെയ്ൻ വാദിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും ചൂട് പൊതുവെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും. 2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ്

കടുത്ത ഉഷ്ണം മാറ്റമില്ലാതെ തുടരുന്നതോടെയാണ് 12 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരുന്നകയാണ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്.
അള്‍ട്രാവയലറ്റ് വികിരണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പാലക്കാട് ചൂട് 41.1 ഡിഗ്രിയായി ഉയര്‍ന്നതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രേഖപെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയായാണ് ഇത്.

കൊല്ലത്ത് 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂരില്‍ 39.3 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പല ജില്ലകളിലും താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ കൂടുതലാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, കന്യാകുമാരി മുതല്‍ തെലങ്കാന വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനല്‍ മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 6000 മെഗാവാട്ടിന് താഴെയായി വൈദ്യുതി ഉപഭോഗം കുറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്

മുണ്ടത്തിക്കോട് അപകട സമയത്ത് വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ന് നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി ശരീരഭാഗങ്ങൾ കണ്ടെത്തി. അപകട സ്ഥലത്ത് കണ്ടെത്തിയ മുന്നൂറ് കിലോയോളം സ്‌ഫോടക വസ്തുക്കൾ ഉടൻ നീക്കം ചെയ്ത് നിർവീര്യമാക്കും. തുടർ അന്വേഷണത്തിൻ്റെ ഭാഗമായി പ്രദേശം പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് തൃശൂർ പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.

മൂന്ന് കഡവർ നായകളേയും സ്‌ഫോടക വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച 2 നായകളേയും ഉപയോഗിച്ചായിരുന്നു ഇന്ന് ആദ്യഘട്ട പരിശോധന. തുടർന്ന് 200 ഓളം പൊലീസുകാരെ അണിനിരത്തി സ്‌ഫോടനമുണ്ടായ പ്രദേശത്തിനു ചുറ്റും അരിച്ചു പെറുക്കി. നിരവധി ശരീര ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെത്തി. പത്ത് മൊബൈൽ ഫോൺ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് 37 പേർ ഉണ്ടായിരുന്നെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.