Friday, 24 April 2026

ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയില്‍ എം എന്‍ ഷാജുവിന്റെ ഭാര്യ കെ പി ഷൈനി (52) യാണ് മരിച്ചത്. ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയില്‍ മുറിയെടുത്ത് ലഹരി വിൽപ്പന; എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയില്‍ മുറിയെടുത്ത് ലഹരി വിൽപ്പന; എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില്‍ ഫിറോസ്(29), പയ്യന്നൂര്‍ പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില്‍ ശീതല്‍ ശിവദാസ് (21) എന്നിവരെയാണ് ബാലുശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്് സമീപത്തെ ബ്ലൂ മെറീഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ മുറിയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

ഇവരില്‍ നിന്നും 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസലഹരി വില്‍പനക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ധ്രുപദ്. എസിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍. എം, പ്രകാശന്‍ എ. കെ, പ്രിവന്റീവ് ഓഫീസര്‍ ഷാജി ഇ.എം, സിഇഒമാരായ റബിന്‍ ഇ.ജി, ലിനീഷ് കെ, സതി എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബസ് വൈകി, രണ്ട് തവണ തകരാറിലായി; യാത്രക്കാരന് വൻ തുക നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബസ് വൈകി, രണ്ട് തവണ തകരാറിലായി; യാത്രക്കാരന് വൻ തുക നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനെ തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു, കെ.എം ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്.

2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍ വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം; ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ മുന്‍മേയര്‍ എന്ന നിലയില്‍ വിഷമം’; വി ശിവന്‍കുട്ടി

‘തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹം; ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ മുന്‍മേയര്‍ എന്ന നിലയില്‍ വിഷമം’; വി ശിവന്‍കുട്ടി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരണസമിതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നഗരത്തില്‍ മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പാമ്പ് ശല്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മനുഷ്യന്റെ ജീവന്‍ കൊണ്ട് കളിക്കുകയാണ്. എന്തിനാണ് മേയര്‍ ആ കസേരയില്‍ ഇരിക്കുന്നതെന്നും വി ശിവന്‍കുട്ടിയുടെ വിമര്‍ശനം

തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഒരു മുന്‍മേയര്‍ എന്ന നിലയില്‍ എനിക്ക് വലിയ വിഷമമുണ്ടെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നമ്മള്‍ പണ്ട് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുകയാണ്. നഗരത്തിലെ തെരുവുകളിലൂടെ ഒന്ന് നടന്നു നോക്കൂ. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ വായ മൂടിക്കെട്ടി നടക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും താളംതെറ്റി. മാലിന്യ സംസ്‌കരണം കേവലം ഫോട്ടോ എടുക്കാനുള്ള പരിപാടിയോ റീല്‍ ഷൂട്ടോ ആയി മാറി. നിയമം അനുശോസിക്കുന്ന പ്രാധമിക കടമകള്‍ പോലും കഴിയാത്തവര്‍ എന്തിനാണ് ഈ കസേരയില്‍ ഇരിക്കുന്നത് എന്ന് ജനങ്ങള്‍ സംശയിക്കുകയാണ് – വി ശിവന്‍കുട്ടി പറഞ്ഞു.

അലംഭാവത്തിന്റെ പര്യായമായി നഗരഭരണം മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം കാരണം വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും പേടികൂടാതെ പോകാന്‍ കഴിയുന്നില്ല. പരിഹാരം കണേണ്ടവര്‍ ഫലുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. രാത്രിയില്‍ നഗരം ഇരുട്ടിലാണ്. വാട്ടര്‍ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെള്ള പ്രശ്‌നത്തില്‍ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല – അദ്ദേഹം വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ സംഭവം; പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ സംഭവം; പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഹെലികോപ്റ്റര്‍ പറത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും നിര്‍മ്മിതികള്‍ക്ക് കേടുപാട് വരത്തക്ക രീതിയിലും ജീവനക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കും വിധവുമാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. CG 821 എന്ന നമ്പറിലുളള ഹെലികോപ്റ്റാണ് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. നാലുപ്രാവശ്യം സന്നിധാനത്തിന് സമീപം താഴ്ത്തി പറത്തി.

ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍ പറന്നു. ആദ്യമായിട്ടാണ് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആര്‍ഒ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധന പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല, 'സർപ്പ' ടീം ദൗത്യം അവസാനിപ്പിച്ചു

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധന പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല, 'സർപ്പ' ടീം ദൗത്യം അവസാനിപ്പിച്ചു

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ 'സർപ്പ' ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന നടത്തിയത്. ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നായിരുന്നു സംശയം. ബാത്ത്റൂമിൽ പാമ്പ് കയറാൻ ഇടയുള്ള ഭാഗം സീൽ ചെയ്യും. വീട്ടിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പിന്റെ തുടർ നിരീക്ഷണം തുടരും. അതേസമയം, അനോഷിനെ ഡിസ്ചാർജായി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. ഇനിയും ഭാഗ്യം പരീക്ഷിക്കാനില്ലെന്നും സമാധാനം പൂർണമായും നഷ്ടപ്പെട്ടെന്ന് പിതാവ് സിൽജോയും മാതാവ് ജോൺസിയും പറയുന്നു. 

ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. കുട്ടികളെ കടിച്ച ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് നേരത്തെ നാല് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിക്കുകയും സഹോദരൻ അവശനിലയിലാവുകയും ചെയ്തതിന് പിന്നാലെ കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടിൽ കൂടുതൽ പാമ്പിന്‍റെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്‍റെ കടി ഏൽക്കുന്നത്. അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെനാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്.

അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കുട്ടികൾ കിടന്നിരുന്നു. അന്നേ ദിവസം പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ജിഎസ്ടി വകുപ്പിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം’; ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി

‘ജിഎസ്ടി വകുപ്പിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം’; ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി

ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷര്‍ക്കെതിരെ
കര്‍ശന നിര്‍ദേശവുമായി അഡിഷണല്‍ ചീഫ് സെക്രട്ടറി സി.എ.കബീര്‍. ജിഎസ്ടി വകുപ്പില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് 24 ലഭിച്ചു.

നിലവില്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യാതൊരു നിയമതടസ്സവുമില്ലെന്നിരിക്കെ ജിഎസ്ടി കമ്മീഷണര്‍ ഫയലില്‍ ഒപ്പിടാത്തതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഒഴിവുള്ള 30ാളം ഡെപ്യൂട്ടി കമ്മീഷണറുമാരുടെ ഒഴിവ് അടിയന്തരമായി
നികത്തണമെന്നും, ഒഴിവ് വരുന്ന എസ്ടിഒ കേഡര്‍ തസ്‌കകയുടെ വിവരവും പിഎസ്‌സിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ജിഎസ്ടി വകുപ്പിലാണ് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷണര്‍ അജിത് പാട്ടില്‍ ഐഎഎസ് ഫയല്‍ ലാഘവത്തോടെ കാണുന്നത്. 2026 മാര്‍ച്ച് 17ന് ജിഎസ്ടി കമ്മീഷണറുടെ മുന്‍പിലെത്തിയ ഫയല്‍ മാര്‍ച്ച് 31ന് അഡീഷണല്‍ കമ്മീഷണര്‍ക്ക് തിരികെ അയച്ചിരുന്നു. 