തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരണസമിതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നഗരത്തില്‍ മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പാമ്പ് ശല്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മനുഷ്യന്റെ ജീവന്‍ കൊണ്ട് കളിക്കുകയാണ്. എന്തിനാണ് മേയര്‍ ആ കസേരയില്‍ ഇരിക്കുന്നതെന്നും വി ശിവന്‍കുട്ടിയുടെ വിമര്‍ശനം
തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഒരു മുന്‍മേയര്‍ എന്ന നിലയില്‍ എനിക്ക് വലിയ വിഷമമുണ്ടെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നമ്മള്‍ പണ്ട് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുകയാണ്. നഗരത്തിലെ തെരുവുകളിലൂടെ ഒന്ന് നടന്നു നോക്കൂ. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ വായ മൂടിക്കെട്ടി നടക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും താളംതെറ്റി. മാലിന്യ സംസ്‌കരണം കേവലം ഫോട്ടോ എടുക്കാനുള്ള പരിപാടിയോ റീല്‍ ഷൂട്ടോ ആയി മാറി. നിയമം അനുശോസിക്കുന്ന പ്രാധമിക കടമകള്‍ പോലും കഴിയാത്തവര്‍ എന്തിനാണ് ഈ കസേരയില്‍ ഇരിക്കുന്നത് എന്ന് ജനങ്ങള്‍ സംശയിക്കുകയാണ് – വി ശിവന്‍കുട്ടി പറഞ്ഞു.
അലംഭാവത്തിന്റെ പര്യായമായി നഗരഭരണം മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. തെരുവ് നായ ശല്യം കാരണം വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും പേടികൂടാതെ പോകാന്‍ കഴിയുന്നില്ല. പരിഹാരം കണേണ്ടവര്‍ ഫലുകളില്‍ കുരുങ്ങിക്കിടക്കുകയാണ്. രാത്രിയില്‍ നഗരം ഇരുട്ടിലാണ്. വാട്ടര്‍ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെള്ള പ്രശ്‌നത്തില്‍ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല – അദ്ദേഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.