Thursday, 23 April 2026

ഛത്തീസ്ഗഡില്‍ കൊടുംക്രൂരത; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു

ഛത്തീസ്ഗഡില്‍ കൊടുംക്രൂരത; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കൊടുംക്രൂരത. ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ക്രൂരതയ്ക്ക് പിന്നാലെ വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയവും തുർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ക്രൂരകൃത്യം ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിമാറ്റിയ പ്രതി ശരീരം ചാക്കിലാക്കുകയായിരുന്നു. ശേഷം തലയുമായി തെരുവിലൂടെ 'എന്റെ ഭാര്യയെ ഞാന്‍ കൊന്നു' എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിയെ കൊണ്ടുപോയി. പ്രതി നിരന്തരം ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുമക്കളാണുളളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ

കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും ചേവായൂര്‍ പൊലീസും ചേര്‍ന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ പിടികൂടിയത്. അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തില്‍ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.

ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ രണ്ടുമാസം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയാണ് അമല്‍. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് ലഹരി വില്‍പ്പന നടത്തുന്നതാണ് അമലിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയിക്കാതിരിക്കാന്‍ യുവതികളുടെ പേരില്‍ മുറിയെടുത്താണ് ഇവര്‍ താമസിക്കാറുള്ളതെന്നും പൊലീസ് അറിയിച്ചു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുന്നു

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം. വായുസേന റഡാര്‍ സ്റ്റേഷനും കരസേന ഫയറിംഗ് റേഞ്ചും പ്രവര്‍ത്തിക്കുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. തന്ത്രപ്രധാന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനാകുന്നില്ല. ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു. തീ കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുകയാണ്. മലയിലെ കാറ്റും ചൂടും അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. രാജാജി നഗര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നീ അഗ്നിശമന സേന സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും കരസേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന്; വെടിനിർത്തൽ ഒരു മാസം നീട്ടാൻ ആവശ്യപ്പെടും

ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന്; വെടിനിർത്തൽ ഒരു മാസം നീട്ടാൻ ആവശ്യപ്പെടും

ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന് വാഷിങ്ടണ്ണിൽ നടക്കും. വെടിനിർത്തൽ ഒരു മാസം നീട്ടാൻ ലെബനോൺ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 10 ദിവസത്തേക്കാണ് വെടിനിർത്തൽ. പരോക്ഷ ചർച്ചകൾക്ക് ഹിസ്ബുല്ല തയാറായേക്കുമെന്നും വിവരം. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ച എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ഇറാൻ നേതാക്കൾ ഏകീകൃത നിർദ്ദേശവുമായി മുന്നോട്ടുവരുന്നതു വരെ വെടിനിർത്തൽ കരാർ തുടരാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. വെള്ളിയാഴ്ച ചർച്ചകൾ നടക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. എന്നാൽ ചർച്ചകൾക്കും ധാരണയ്ക്കും ഇറാൻ തുടർന്നും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് ഐ ആർ ജി സി പുറത്തുവിട്ടു. ഇന്നലെയാണ് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ഇന്ത്യയിലേക്കുള്ള ഒരു കപ്പലടക്കം രണ്ടു കപ്പലുകൾ പിടിച്ചെടുത്തത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്ന കണ്ടെയ്‌നർ കപ്പലാണ് ഇറാന്റെ പിടിയിലുള്ളത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരന്‍ അറസ്റ്റില്‍

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്നു രാഹുല്‍. ഒരുമാസം മുന്‍പ് രാഹുലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ രാഹുല്‍ പലരില്‍ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായതോടെയാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഡല്‍ഹി കൈലാഷിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ ആരും കടന്നുകയറിയതായി കണ്ടെത്തിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രാഹുല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കണ്ടത്. തുടര്‍ന്ന് പ്രതിയ്ക്കായി വ്യാപക തിരച്ചില്‍ നടത്തുകയും ദ്വാരകയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. യുവതിയെ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ശേഷം പണം കവര്‍ന്നാണ് പ്രതി കടന്നുകളഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. പ്രതി ഡല്‍ഹിയിലെത്തുന്നതിന്റെ തലേദിവസം സ്വന്തം നാട്ടില്‍വെച്ച് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഡല്‍ഹിയിലേക്ക് കടന്നത്. സുഹൃത്തിന്റെ ഭാര്യയെയാണ് പ്രതി പീഡിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി

മലപ്പുറം: വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോണിനാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യതപമേറ്റത്. വയറിലും കൈകൾക്കും പൊള്ളാലേറ്റ കുട്ടി വണ്ടൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍ യുദ്ധത്തിനിടെ തമ്മില്‍ത്തല്ല്, അമേരിക്കന്‍ നാവിക സെക്രട്ടറി പുറത്തായത് ശീതസമരത്തിനു പിന്നാലെ

ഇറാന്‍ യുദ്ധത്തിനിടെ തമ്മില്‍ത്തല്ല്, അമേരിക്കന്‍ നാവിക സെക്രട്ടറി പുറത്തായത് ശീതസമരത്തിനു പിന്നാലെ

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധം വഴിത്തിരിവില്‍ നില്‍ക്കെ, യുഎസ് നാവിക സേനാ സെക്രട്ടറി ജോണ്‍ ഫെലന്‍ പുറത്തായത് ട്രംപ് ഭരണകൂടവുമായുള്ള നീണ്ട ശീതസമരത്തിന് ഒടുവില്‍. കീറാമുട്ടിയായി കിടക്കുന്ന ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് നാവികസേന മുന്നിട്ടിറങ്ങിയ അതേ സമയത്താണ് ജോണ്‍ ഫെലന്റെ പടിയിറക്കം. പെന്റഗണിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മറനീക്കിക്കാണിക്കുന്നതാണ് ഈ മാറ്റം.

പ്രതിരോധ സെക്രട്ടറിയും പ്രസിഡന്റ് ട്രംപിന്റെ വലംകൈയുമായ പീറ്റ് ഹെഗ്‌സെത്ത്, ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീഫന്‍ ഫെയിന്‍ബെര്‍ഗ് എന്നിവരുമായി കടുത്ത സംഘര്‍ഷത്തിലായിരുന്നു ഫെലന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ച്ച നേരിടുന്ന കപ്പല്‍നിര്‍മ്മാണ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിലും ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിലും നാവികസേനയുടെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായത്തിലുമെല്ലാം ഫെലനും ഉന്നതരുമായി തര്‍ക്കമുണ്ടായിരുന്നു. ഔദ്യോഗിക അറിയിപ്പിന് മുമ്പ് തന്നെ, പദവിയില്‍നിന്നും പുറത്താക്കുന്ന വിവരം പീറ്റ് ഹെഗ്‌സെത്ത് ഫെലനെ അറിയിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിയിറക്കം നിര്‍ണായക സമയത്ത്

നാവികസേനയുടെ തലപ്പത്തുള്ള സിവിലിയന്‍ മേധാവി എന്ന നിലയില്‍, നേവി, മറൈന്‍ കോര്‍പ്‌സ് സേനകളുടെ ഭാവിയിലേക്കുള്ള മുന്നോട്ടുപോക്കിന് മേല്‍നോട്ടം വഹിക്കുക എന്നതായിരുന്നു സെക്രട്ടറി എന്ന നിലയില്‍ ഫെലന്റെ പ്രധാന ചുമതല. ഇറാന്‍ യുദ്ധത്തിലെ നാവികസേനാ വിന്യാസം, മേല്‍നോട്ടം എന്നിവയില്‍ സെക്രട്ടറിക്ക് നേരിട്ട് പങ്കില്ല. അതിനാല്‍, ഫെലന്റെ പുറത്താക്കല്‍ ഇറാന്‍ യുദ്ധത്തെയോ നാവികസേനയുടെ പുതിയ ഇടപെടലുകളെയോ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.

എങ്കിലും, ഫെലനെ പുറത്താക്കിയ സമയം നിര്‍ണായകമാണ്. നാവികസേനയുടെ ബജറ്റ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വാര്‍ഷിക ഹിയറിംഗിന് മുന്നോടിയായി ബുധനാഴ്ചയും ഫെലന്‍ സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്രട്ടറി ഫെലനെ പെട്ടെന്ന് പിരിച്ചുവിട്ടത് ആശങ്കാജനകമാണെന്ന് സായുധ സേനാ സമിതിയിലെ മുതിര്‍ന്ന ഡെമോക്രാറ്റും റോഡ് ഐലന്‍ഡ് സെനറ്ററുമായ ജാക്ക് റീഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ യുദ്ധത്തിന്റെ മധ്യത്തില്‍ നേതൃത്വത്തിലുണ്ടാകുന്ന ഇത്തരമൊരു മാറ്റം നാവികര്‍ക്കും സേനാംഗങ്ങള്‍ക്കും, സഖ്യകക്ഷികള്‍ക്കും ശത്രുക്കള്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നതതല ശീതസമരത്തിന്റെ ഇര

ഭരണരീതി, ഉദ്യോഗസ്ഥ നിയമനങ്ങള്‍, മറ്റ് വിഷയങ്ങള്‍ എന്നിവയെച്ചൊല്ലി ഫെലനും ഹെഗ്‌സെത്തും ഫെയിന്‍ബെര്‍ഗുമായി മാസങ്ങളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാവികസേനയുടെ പുതിയ കപ്പല്‍ നിര്‍മ്മാണ പദ്ധതി ഫെലന്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഫെയിന്‍ബെര്‍ഗ് അതൃപ്തനായിരുന്നു. പദ്ധതിയുടെ ഉത്തരവാദിത്തം അദ്ദേഹം ഫെലനില്‍ നിന്ന് പടിപടിയായി എടുത്തുമാറ്റിയിരുന്നു. ഫെലനും ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോയുമായും തര്‍ക്കങ്ങളുണ്ടായിരുന്നു. ഹെഗ്‌സെത്തിന്റെ നിലപാടുകളോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന ആളാണ് കാവോ. ഫെലന്റെ ചുമതല താല്‍ക്കാലികമായി കാവോയെ ആണ് ഏല്‍പ്പിച്ചത്.

പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഫെലന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ ഹാരിസണെ ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു. ഇത് ഹെഗ്‌സെത്തും ഫെലനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. ഹെഗ്‌സെത്ത് ആഗ്രഹിച്ചതില്‍ നിന്ന് വ്യത്യസ്തമായ ദിശയിലേക്കാണ് ഫെലന്‍ നാവികസേനയെ നയിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സബ്മറൈനുകള്‍, സ്റ്റെല്‍ത്ത് വിമാനങ്ങള്‍, ആളില്ലാ സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍, സൈബര്‍ തുടങ്ങിയ മേഖലകളിലേക്ക് നാവികസേന വളരണം എന്നതാണ് ഹെഗ്‌സേത്ത് അടക്കമുള്ളവരുടെ നിലപാട്. എന്നാല്‍ യുദ്ധക്കപ്പലുകളും ഫ്രിഗേറ്റുകളും പോലുള്ള പരമ്പരാഗത പദ്ധതികളെയാണ് ഫെലന്‍ പിന്തുണച്ചിരുന്നത്. ഇതും ്രപതിസന്ധികള്‍ക്ക് കാരണമായി.

ഉദ്യോഗസ്ഥ നിയമനങ്ങളെച്ചൊല്ലിയും സ്ഥാനക്കയറ്റങ്ങളെച്ചൊല്ലിയും ഫെലനും ഹെഗ്‌സെത്തുമായി തര്‍ക്കമുണ്ടായിരുന്നു. ജനറല്‍, അഡ്മിറല്‍ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഹെഗ്‌സെത്ത് സര്‍വീസ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവര്‍ 'അമിതമായ പുരോഗമന രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവര്‍' അല്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ നീക്കം. ഇതിന്റെ പേരിലും ഫെലനും ഹെഗ്‌സേത്തുമായി സംഘര്‍ഷമുണ്ടായിരുന്നു.

സംഘര്‍ഷങ്ങള്‍ പതിവ്

ട്രംപ് ഭരണകൂടവുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്ന ആദ്യ സേനാ സെക്രട്ടറിയാണ് ജോണ്‍ ഫെലന്‍. എന്നാല്‍, ഹെഗ്‌സേത്തുമായി ഏറ്റുമുട്ടുന്ന ആദ്യത്തെ പ്രതിരോധ ഉന്നതനല്ല. ആര്‍മി സെക്രട്ടറി ഡാനിയല്‍ പി. ഡ്രിസ്‌ക്കോളും ഹെഗ്‌സേത്തുമായി ഈയടുത്തും കൊമ്പുകോര്‍ത്തിരുന്നു. ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ ഈ മാസം ആദ്യം ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു.

ട്രംപുമായി ഫെലന് അടുത്ത ബന്ധമുണ്ടായിരുന്നു. ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ അദ്ദേഹത്തോടൊപ്പം പ്രത്യക്ഷപ്പെട്ടാണ് ഡിസംബറില്‍ ഫെലന്‍ പുതിയ കപ്പല്‍ നിര്‍മാണ പദ്ധതിയെക്കുറിച്ചും ട്രംപിന്റെ പേരിട്ട പുതിയ തരം യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള പ്രഖ്യാപനം നടത്തിയത്. ജോണ്‍ ഫെലന്‍ രാജ്യത്തെ ഏറ്റവും വിജയിച്ച വ്യവസായികളില്‍ ഒരാളാണെന്നാണ് അന്ന് ട്രംപ് പറഞ്ഞത്. ട്രംപ് ഭരണകൂടത്തില്‍ ചേരുന്നതിന് മുമ്പ് ഫ്‌ലോറിഡ ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനം നടത്തുകയായിരുന്നു ഫെലന്‍.