Friday, 24 April 2026

ദിലീപിന്റെ 'നീക്കം'; ജഗൻ ഷാജി കൈലാസ് ആദ്യചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ദിലീപിന്റെ 'നീക്കം'; ജഗൻ ഷാജി കൈലാസ് ആദ്യചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം 'D152'ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു.

ടൈറ്റിൽ ഡിസൈൻ, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപിന്റെ പുത്തൻ വേഷപ്പകർച്ച കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.

വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരുകൾ ഏറെ ശ്രദ്ധേയമാണ്. ദീപക് ദേവാണ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്നു. 

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി.ആർ.ഓ : പ്രതീഷ് ശേഖർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 92.88 % പോളിംഗ്, ആകെ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 12 % കുറവ്

പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 92.88 % പോളിംഗ്, ആകെ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 12 % കുറവ്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92.88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത. സ്ത്രീകളുടെ പോളിംഗ് ശതമാനം 92.69 ആണ്. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയെങ്കിലും, ബൂത്തിലെത്തിയ ആകെ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 12 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ഏപ്രിൽ 29 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് ജനവിധി തേടുക. ഇതുകൂടി കഴിഞ്ഞാൽ മാത്രമേ ഇന്ത്യ ചരിത്രത്തിലെ സർവകാല റെക്കോർഡ് ബംഗാൾ ജനത സ്വന്തമാക്കുകമോയെന്ന് അറിയാനാകു. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിം​ഗ്. 

വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര് ആരംഭിച്ചു. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് വോട്ടർമാരുടെ കുറവായി പ്രതിഫലിച്ചതെന്ന് ബിജെപി അവകാശപ്പെട്ടു. കൃത്യമായ പരിശോധനകൾ നടന്നതുകൊണ്ടാണ് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസം വന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ, യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്നും ബൂത്തുകളിൽ നിന്നും ഒഴിവാക്കി ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് ഭരണകക്ഷിയായ ടിഎംസി ആരോപിച്ചു. ഉയർന്ന പോളിം​ഗ് തൃണമൂൽ കോൺഗ്രസിന് അനുകൂലമെന്നാണ് ബംഗാൾ മമത ബാനർജിയുടെ പക്ഷം. ജനങ്ങളുടെ പൾസ് ഞങ്ങൾ ഇതിനോടകം ബം​ഗാളിന്റെ ഡ്രൈവിം​ഗ് സീറ്റിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ്. ടി എം സി വീണ്ടും അധികാരത്തിലേറുമെന്നും ബി ജെ പിയുടെ പതനം തുടങ്ങിയെന്നും മമത അഭിപ്രായപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍; വൈനും ബ്ലൂബെറിയും ഇന്ത്യയിലേക്ക്, വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍; വൈനും ബ്ലൂബെറിയും ഇന്ത്യയിലേക്ക്, വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില്‍ ഒപ്പുവെക്കുക.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ അനുമതി; രണ്ടു പേർ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്‌, മരണകാരണം മറൈൻ ടോക്സിൻ

വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ അനുമതി; രണ്ടു പേർ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്‌, മരണകാരണം മറൈൻ ടോക്സിൻ

തിരുവനന്തപുരം: വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട്‌ പുറത്ത്. മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം. രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ്. കഴിഞ്ഞ ഫെബ്രുവരി 16നാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികൾ മരിച്ചത്.

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷ ബാധ കണ്ടെത്തിയിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരു പോലെ കഴിച്ചത് മീൻ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെള്ളവും പരിശോധിച്ചു. ഇവയിലൊന്നും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ബാക്റ്റീരിയ കണ്ടെത്താനായില്ല. മീൻ വാങ്ങിയ തമിഴ്നാട്ടിലെ മാർക്കറ്റിലെ സാമ്പിളും പരിശോധിച്ചു. എന്നാൽ സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മീൻ മുട്ടയിലെ മറൈൻ ടോക്സിൻ ആകാം കാരണമെന്നാണ് നി​ഗമനം. പാളയം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ മറൈൻ ടോക്സിൻ കണ്ടെത്താനുള്ള പരിശോധന സംവിധാനം കെമിക്കൽ ലാബിൽ ഇല്ല.

ഹോട്ടലിലെ വെള്ളം, ജീവനക്കാരുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ്, FSSAI ലൈസൻസ്, ഭക്ഷ്യ വസ്തുക്കൾ വാങ്ങിയ ബില്ലുകൾ എല്ലാം കൃത്യമാണ്. ഈ സാഹചര്യത്തിൽ ഹോട്ടൽ തുറക്കാൻ അനുമതി നൽകാമെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, കുടുംബം കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ സാമ്പിൾ കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിസയും രേഖകളുമില്ലാതെ കണ്ണൂരിലെ മന്തിക്കടയിൽ ജോലി ചെയ്തു വന്നിരുന്ന യെമൻ പൗരൻ പിടിയിൽ

വിസയും രേഖകളുമില്ലാതെ കണ്ണൂരിലെ മന്തിക്കടയിൽ ജോലി ചെയ്തു വന്നിരുന്ന യെമൻ പൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് യെമൻ സ്വദേശിയായ 21-കാരൻ പിടിയിലായി. തമാം അലവി അൽ മഹേൽ എന്ന യുവാവിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ യാത്രാരേഖകളോ വീസയോ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനാണ് നടപടി.

കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ഇരിട്ടിയിലുള്ള ഒരു മന്തി റെസ്റ്റോറന്റിൽ തമാം അലവി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ ഇയാളുടെ പക്കൽ കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെ റെസ്റ്റോറന്റ് ഉടമ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. തുടർന്ന് കൊച്ചിയിലെ മറ്റൊരു ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കാനായി എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വെച്ച് ഇയാൾ ഇരിട്ടി പോലീസിന്റെ വലയിലായത്.

വിദേശ പൗരനാണെങ്കിലും വീസയുടെയും പാസ്‌പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും ഇയാൾ നിയമവിരുദ്ധമായി ഇന്ത്യയിൽ തുടരുകയായിരുന്നു. കഴിഞ്ഞ മാസം ഇരിട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്ക് അനധികൃതമായി ജോലി നൽകിയ ഇരിട്ടിയിലെ മന്തിക്കട ഉടമകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വിദേശി നിയമപ്രകാരമുള്ള കർശന നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്, പൊലീസ് അന്വേഷണം ആരംഭിച്ചു

പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്, പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴ പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മ്യതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം. തലയ്ക്ക് മാത്രമേ പരിക്കുള്ളു. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ ശതകോടീശ്വരന്മാരുടെ നാടായി മാറുന്നു; 2031-ാടെ എണ്ണം 51% വർധിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യ ശതകോടീശ്വരന്മാരുടെ നാടായി മാറുന്നു; 2031-ാടെ എണ്ണം 51% വർധിക്കുമെന്ന് റിപ്പോർട്ട്

2031-ാടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 51% വർധിക്കുമെന്ന് റിപ്പോർട്ട്. ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇത്തരത്തിൽ പരാമർശമുള്ളത്. വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണവും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

2031-ാടെ ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള 25,217 വ്യക്തികൾ ഉണ്ടാകുമെന്നും ശതകോടീശ്വരന്മാരായ 313 പേരുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ രാജ്യത്ത് ഉയർന്ന ആസ്തിയുള്ള 19,877 വ്യക്തികളും 207 ശതകോടീശ്വരന്മാരുമാണ് ഉള്ളത്. ആഗോള തലത്തിൽ അനിശ്ചിതാവസ്ഥകൾ നിലനിൽക്കുമ്പോഴും സമ്പത്ത് സൃഷ്ടിയിൽ കാര്യമായ വർധനവ് ഉണ്ടായി എന്നും റിപ്പോർട്ട് പറയുന്നു. മുംബൈ ആണ് ഉയർന്ന ആസ്തിയുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലം.

ഉയർന്ന ആസ്തിയുള്ള ആളുകളുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ ആറാം സ്ഥാനത്താണ്. ആഗോള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തരക്കാരുടെ എണ്ണത്തിൽ വർധനവും ഉണ്ടായിട്ടുണ്ട്. 2021ൽ 5,51,435 ആയിരുന്നുവെങ്കിൽ ഇപ്പോൾ 7,13,626 ആണ് എണ്ണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം 58% വർധിച്ചു. 2026 ൽ 207 ശതകോടീശ്വരന്മാരാണ് ഇന്ത്യയിൽ ഉള്ളത്. അമേരിക്ക (914), ചൈന (485) എന്നിവർക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

അതേസമയം, ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സിന്റെ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറിയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറിന്റെ ആസ്തിയുമായി (ഏകദേശം 8.59 ലക്ഷം കോടിരൂപ) ഗൗതം അദാനി ലോകത്തെ 19-ാമത്തെ വലിയ സമ്പന്നനാണ്. 9,080 കോടി ഡോളറിന്റെ ആസ്തിയുള്ള (ഏകദേശം 8.42 ലക്ഷം കോടി രൂപ) മുകേഷ് അംബാനി ഇരുപതാം സ്ഥാനത്തുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പട്ടികയിലെ ക്രമത്തില്‍ മാറ്റമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ പത്തുകമ്പനികളെ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിവില കഴിഞ്ഞ മാസങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, എണ്ണവിപണിയിലെ അനിശ്ചിതത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില കുത്തനെ ഇടിഞ്ഞത് മുകേഷ് അംബാനിയുടെ ആസ്തിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. 