കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് യെമൻ സ്വദേശിയായ 21-കാരൻ പിടിയിലായി. തമാം അലവി അൽ മഹേൽ എന്ന യുവാവിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ യാത്രാരേഖകളോ വീസയോ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനാണ് നടപടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ഇരിട്ടിയിലുള്ള ഒരു മന്തി റെസ്റ്റോറന്റിൽ തമാം അലവി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ ഇയാളുടെ പക്കൽ കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെ റെസ്റ്റോറന്റ് ഉടമ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. തുടർന്ന് കൊച്ചിയിലെ മറ്റൊരു ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കാനായി എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വെച്ച് ഇയാൾ ഇരിട്ടി പോലീസിന്റെ വലയിലായത്.
വിദേശ പൗരനാണെങ്കിലും വീസയുടെയും പാസ്‌പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും ഇയാൾ നിയമവിരുദ്ധമായി ഇന്ത്യയിൽ തുടരുകയായിരുന്നു. കഴിഞ്ഞ മാസം ഇരിട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്ക് അനധികൃതമായി ജോലി നൽകിയ ഇരിട്ടിയിലെ മന്തിക്കട ഉടമകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വിദേശി നിയമപ്രകാരമുള്ള കർശന നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.