Wednesday, 29 April 2026

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി

തെഹ്‌റാന്‍: ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ഇറാന്റെ ഷാഡോ ബാങ്കിങ്ങ് സംവിധാനത്തിന് കീഴിലുള്ള 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരമാവധി സമ്മര്‍ദങ്ങളിലൂടെ ഇറാനെ കരാറിലേക്ക് കൊണ്ടുവരാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ മോശം കരാറിനായി ധൃതി കാണിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാവും കരാറെന്നാണ് അമേരിക്കയുടെ അഭിപ്രായം.

അതേസമയം ഹോര്‍മുസ് തുറക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ഇറാന്റെ നിര്‍ദേശം ട്രംപ് ഭരണകൂടം തള്ളിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാന്‍ തകര്‍ച്ചയിലാണെന്നും എത്രയും പെട്ടെന്ന് ഹോര്‍മുസ് തുറന്നു കിട്ടണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടതായും ട്രംപ് പറയുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നില്‍വെച്ച പുതിയ നിര്‍ദേശത്തില്‍ ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിയാലോചന തുടരുകയാണ്.

ഹോര്‍മുസിലെ ഇറാന്‍ ഉപരോധത്തെ അപലപിച്ച് ജിസിസിയും രംഗത്ത് വന്നു. യുദ്ധത്തിന് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് കപ്പല്‍ ഗതാഗതം മാറണമെന്നാണ് ജിസിസിയുടെ ആവശ്യം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം

കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം

എറണാകുളം: കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം. എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഡിജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് നിർദേശിച്ചു. എറണാകുളം സെൻട്രൽ എസിപിയുടേതാണ് നിർദേശം. ബാറുകൾ 12 മണിക്ക് അടയ്ക്കണമെന്നും നിർദേശമുണ്ട്.

ഡിജെ പാർട്ടികളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രിവൈകി നടക്കുന്ന ആഘോഷങ്ങൾക്കിടെ പല അക്രമസംഭവങ്ങളും നടക്കാൻ സാധ്യതയുണ്ട്. കൂടാതെ ലഹരി ഉപയോ​ഗിച്ചുകൊണ്ടുള്ള സംഘർഷങ്ങളും നടക്കാനിടയുണ്ട്.

ഡിജെ പാർട്ടികൾ പുലർച്ച വരെ നീണ്ടുപോകുമ്പോൾ പലപ്പോഴും സംഘർഷങ്ങളിൽ കലാശിക്കാറുണ്ട്. വൈകിയുള്ള ആഘോഷങ്ങളിൽ ലഹരിവസ്തുക്കളുടെ അമിത ഉപയോ​ഗവും നടക്കുന്നു. ക്രമസമാധാന പ്രശ്നങ്ങളും ലഹരിവിരുദ്ധ നടപടികളും മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ 7വയസുള്ള സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ് എന്‍ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സന്‍ഹ.

ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്‌നയാണ് മാതാവ്. സഹോദരന്‍ സഹല്‍ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും; കുട്ടി നടന്ന് തുടങ്ങിയെന്ന് ഡോക്ടർമാര്‍

പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും; കുട്ടി നടന്ന് തുടങ്ങിയെന്ന് ഡോക്ടർമാര്‍

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുട്ടി നടന്ന് തുടങ്ങിയെന്നും ഡോക്ടർമാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്. കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്.

ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാർ. അവരിൽ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരൻ അനോഷ് മാത്രം. ആൽജോയുടെ വേർപാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായി അനോഷിന്റെ മടങ്ങിവരവ്. കഴിഞ്ഞ കഴിഞ്ഞ 19 ന് പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽജോയെയും ചേട്ടൻ അനോഷിനെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല തവണ ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ ശംഖുവരയന്‍ പാമ്പിന്‍റെ സാന്നിധ്യം നിരന്തരം കാണുന്നതോടെ ഡിസ്ചാര്‍ജ് വാങ്ങി മകനെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ഭയമാണെന്ന് മാതാപിതാക്കളായ സില്‍ജോയും ജോണ്‍സിയും പറഞ്ഞു. കല്ലുകെട്ടിയ വീടിന്‍റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്‍റെ സാന്നിധ്യമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒപെക് അം​ഗത്വം ഉപേക്ഷിച്ച് യുഎഇ; ആഗോള എണ്ണ വിപണിയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

ഒപെക് അം​ഗത്വം ഉപേക്ഷിച്ച് യുഎഇ; ആഗോള എണ്ണ വിപണിയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

പതിറ്റാണ്ടുകളായി ലോകത്തെ എണ്ണവില നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസിലെ (ഒപെക്) അംഗത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭാവിയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തിയാണ് ഈ ചരിത്രപരമായ തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉൽപ്പാദന നയങ്ങളെക്കുറിച്ചുള്ള കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഈ നയപരമായ തീരുമാനമെടുത്തതെന്ന് യുഎഇ ഊർജ്ജ മന്ത്രാലയം ഔദ്യോ​ഗികമായി വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണ ഉൽപാദനവും കയറ്റുമതിയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുഎഇയുടെ ഞെട്ടിക്കുന്ന തീരുമാനം. സ്വന്തം നിലയ്ക്ക് എണ്ണ ഉൽപ്പാദനം 30 ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള യുഎഇയുടെ പദ്ധതിക്ക് ഒപെക് നിശ്ചയിക്കുന്ന പരിധികൾ തടസ്സമാകുന്നു എന്നതാണ് പിന്മാറ്റത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ, ഈ തീരുമാനമെടുക്കുന്നതിന് മുൻപ് സഖ്യത്തിലെ പ്രധാനിയായ സൗദി അറേബ്യയുമായി യുഎഇ ചർച്ചകൾ നടത്തിയിട്ടില്ല എന്നത് ഗൾഫ് രാജ്യങ്ങൾക്കിടയിലെ പരമ്പരാഗതമായ ഐക്യത്തിൽ വരുന്ന വലിയൊരു മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും.  ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വര്‍ധന പരിഗണിച്ചത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വില വ‌ർധനയ്ക്കള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു.

ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. എറണാകുളം മേഖല യൂണിയൻ കഴിഞ്ഞ ദിവസം മിൽമ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി സർക്കാർ നൽകിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

വി.ഡി. സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.ഇന്നലെ എറണാകുളം ജില്ലയിൽ വി ഡി സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു.

ഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശന് എതിരെ ഫ്ലക്സ് ഉയർന്നത്. രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്ലക്സിൽ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

അതേസമയം കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി കോൺഗ്രസ് പ്രവർത്തകൻ. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സിഎം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ സി മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുവെന്നും അനിൽകുമാർ 24 നോട് പറഞ്ഞു. 