Wednesday, 29 April 2026

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍ മഴ ലഭിച്ചത് ആശ്വാസമെന്നും KSEB വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് കിട്ടി തുടങ്ങി.

നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം.പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്. വൈദ്യതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നാണ് വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ഇന്ധന വില കുതിച്ചുയരുന്നു, അടിയന്തര ഇടപെടൽ വേണം; ആശങ്ക അറിയിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

വിമാന ഇന്ധന വില കുതിച്ചുയരുന്നു, അടിയന്തര ഇടപെടൽ വേണം; ആശങ്ക അറിയിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന ഇന്ധന വില ഉയർന്നതോടെ പ്രതിസന്ധിയിലായി വിമാന കമ്പനികൾ. ആ​ഗോള എണ്ണ വിപണിയിൽ എടിഎഫിൻ്റെ വില കുതിച്ചുയർന്നതോടെയാണ് പ്രതിസന്ധി രൂ​ക്ഷമായത്. ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അറിയിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ). എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഫ്ഐഎ. ഇന്ത്യൻ വിമാന കമ്പനികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നതെന്ന് ചൂണ്ടികാട്ടി എഫ്ഐഎ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു. അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്ത്യയിലെ പല വിമാന കമ്പനികളും സാമ്പത്തികമായി നഷ്ടത്തിലാണ്. വിമാന കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ ഇന്ധനത്തിന്മേലുള്ള 11% എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് (VAT) കുറകാണാമെന്നും എഫ്ഐഎ ആവശ്യപ്പെട്ടു. ഹോർമൂസ് ഉപരോധത്തെ തുടർന്നുള്ള ക്രൂഡ് ഓയിൽ വില വർധനയാണ് എടിഎഫിൻ്റെയും വില വർധയ്ക്ക് കാരണമായത്. ക്രൂഡ് ഓയിൽ വില കുറയുന്ന സമയത്തുപോലും വിമാന ഇന്ധനത്തിന് ഉയർന്ന വില നൽകേണ്ടി വരുന്നതിലെ അപാകതയും കമ്പനികൾ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ വിമാന ഇന്ധനത്തിൻ്റെ എക്സൈസ് നികുതി ഉയർത്തിയിരുന്നു.

ഇന്ധന പ്രതിസന്ധി തുടർന്നാൽ അതിൻ്റെ ആഘാതം നേരിട്ട് യാത്രക്കാരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. പ്രവർത്തനച്ചെലവ് താങ്ങാനാവാതെ വരുമ്പോൾ വിമാന ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകും. കൂടാതെ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കാനോ വിമാനങ്ങളുടെ എണ്ണം കുറക്കാനോ സാധ്യതയുണ്ട്. ഇത് യാത്രക്കാരെ നേരിട്ട് തന്നെ ബാധിക്കും. സർക്കാരിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രാജ്യത്തെ വ്യോമയാന മേഖല വലിയ തകർച്ചയെ നേരിടുമെന്നും പല വിമാനക്കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് ആശങ്ക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി, 52 ലക്ഷം രൂപ കവർന്നു; ഗുജറാത്തിലെ SBI ബാങ്കിൽ വൻ കവർച്ച

50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി, 52 ലക്ഷം രൂപ കവർന്നു; ഗുജറാത്തിലെ SBI ബാങ്കിൽ വൻ കവർച്ച

ഗുജറാത്തിലെ സൂറത്തിൽ എസ്.ബി.ഐ ബാങ്കിൽ വൻ കവർച്ച. തോക്കുധാരികളായ അഞ്ചംഗ സംഘം 52 ലക്ഷം രൂപ കവർന്നു. 50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദികളാക്കി. സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലാതിരുന്ന സമയത്ത് ബാങ്കിൽ സൈറൺ വിച്ഛേദിച്ചായിരുന്നു കവർച്ച. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ലംബെ ഹനുമാൻ റോഡിലെ എസ്.ബി.ഐ ശാഖയിലാണ് മോഷണം നടന്നത്. സൂറത്ത് നഗരത്തിലെ വരാച്ച പ്രദേശത്തുള്ള എസ്‌ബി‌ഐ ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിന്റെ അലാറം സംവിധാനം പ്രവർത്തനരഹിതമാക്കിയ അഞ്ചംഗ സംഘം ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി സൂറത്ത് ഡെപ്യൂട്ടി കമ്മീഷണർ അലോക് കുമാർ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ അഞ്ച് പ്രതികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന് അലോക് കുമാർ പറഞ്ഞു.ബാങ്കിനുള്ളിലെയും സമീപത്തെ കടകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് ടൗൺഷിപ്പ്: ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

വയനാട് ടൗൺഷിപ്പ്: ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

കൽപ്പറ്റ: നിർ‌മ്മാണം പുരോ​ഗമിക്കുന്ന ചൂരൽമല-മുണ്ടക്കൈ ദുരന്തബാധി‍ർക്കാരി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറുന്ന 178 വീടുകളിൽ ഏഴെണ്ണത്തിൻ്റെ താക്കോലാണ് കൈമാറിയിരിക്കുന്നത്. ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറുന്നത്.

താക്കോൽ കിട്ടിയെങ്കിലും ഇപ്പോൾ താമസം തുടങ്ങില്ലെന്നും ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 178 കുടുംബങ്ങളും ഒരുമിച്ച് മാത്രമേ താമസം തുടങ്ങുകയുള്ളുവെന്ന നിലപാടിലാണ് നിലവിൽ താക്കോൽ ലഭിച്ച ഏഴ് കുടുംബങ്ങളും. 178 കുടുംബങ്ങൾക്കും ഘട്ടം ഘട്ടമായി മാത്രമേ താക്കോൽ കൈമാറുകയുള്ളുവെന്നാണ് ഊരാളുങ്കൽ സിഇഒ അരുൺ ബാബു വ്യക്തമാക്കുന്നത്. ക്ലസ്റ്ററുകളായി വീടുകൾ കൈമാറും. 178 വീടുകളും രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പൂ‍ർത്തിയാകും. 56 വീടുകളുടെ കിഫ്കോൺ പരിശോധന പൂ‍ർത്തിയായി. പരിശോധന പൂർത്തിയായ ശേഷം പ്രശ്നങ്ങൾ പരിഹരിച്ച് ക്ലസ്റ്ററുകളായി വീടുകൾ കൈമാറുമെന്നും ഊരാളുങ്കൽ സിഇഒ വ്യക്തമാക്കി.

ടൗണ്‍ഷിപ്പിലെ വീടുകളില്‍ നിര്‍മ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ്‌കോണും നടത്തുന്ന സംയുക്ത പരിശോധന ഏപ്രിൽ 20ന് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 102 വീടുകളുടെ പരിശോധനയായിരുന്നു ആരംഭിച്ചത്. വീടുകളുടെ നിര്‍മ്മാണത്തില്‍ അപാകത ഇല്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരുന്നു. പൂര്‍ണ്ണമായും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലാണ് സംയുക്ത പരിശോധന നടക്കുന്നത്.

ടൗണ്‍ഷിപ്പില്‍ ഇതുവരെ 308 വീടുകളുടെ വാര്‍പ്പാണ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് താമസസജ്ജമായ 178 വീടുകള്‍ക്കൊപ്പം തന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്നും കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് വെട്ടിക്കുറച്ചിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്. ഇന്നു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.

കൊച്ചിയിലേക്ക് അബുദാബിയില്‍ നിന്ന് രാവിലെ 10.45-നും കണ്ണൂരിലേക്ക് ഷാര്‍ജയില്‍ നിന്ന് രാവിലെ 11.05-നും വിമാനങ്ങള്‍ പുറപ്പെടും. കോഴിക്കോട് സെക്ടറിലേക്ക് അബുദാബിയില്‍ നിന്നും അല്‍ഐനില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ സര്‍വീസുകള്‍ ആരംഭിച്ചു. മംഗളൂരു, ഡല്‍ഹി, മുംബൈ, വാരണാസി തുടങ്ങിയ നഗരങ്ങളിലേക്കും യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നെന്ന് റിപ്പോർട്ട്

ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്‌ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.

മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ സംഭവിച്ച കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്‌സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്‌സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ തകർച്ചയുടെ വക്കിൽ, ഹോർമൂസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു; അവകാശവാദവുമായി ട്രംപ്

ഇറാൻ തകർച്ചയുടെ വക്കിൽ, ഹോർമൂസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു; അവകാശവാദവുമായി ട്രംപ്

വാഷിം​ഗ്ടൺ: ഇറാൻ തകർച്ചയുടെ വക്കിലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ഹോർമൂസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ ആശ്യപ്പെട്ടന്നാണ് ട്രംപ് പറയുന്നത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം. 'യുദ്ധത്തിൽ ഇറാൻ തകർച്ചയുടെ വക്കിലെത്തിയെന്നും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ യുഎസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ ഞങ്ങളോട് ഇപ്പോൾ പറയുകയാണ്' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യസിൽ കുറിച്ചത്. എന്നാൽ തെഹ്റാൻ്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

ഹോർമൂസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾക്കെതിരെ യുഎസ് സൈന്യം ഉപരോധം തുടരുകയാണ്. ഇറാനും തന്ത്രപ്രധാന ജലപാതയിൽ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാ​ഗമായുള്ള സമാധാന ചർച്ച നിലവിൽ അനിശ്ചിതത്തിലാണ്. ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധം യുഎസ് അവസാനിപ്പിച്ചാലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന നിലപാടിലാണ് ഇറാൻ. ഏപ്രില്‍ 11,12 തീയതികളില്‍ നടന്ന യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ ആദ്യഘട്ടവും പരാജയപ്പെട്ടിരുന്നു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തുടരുകയാണ്. ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാലും ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു.