Thursday, 30 April 2026

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം രാജ്യത്ത് തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. ഇറാന്റെ ആണവ ശേഷി ഉന്മൂലനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് ജനപ്രതിനിധി സഭയിൽ പറഞ്ഞത്. ആക്രമണം ഇറാനെ തീർത്തും ദുർബലമാക്കിയെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവാക്കിയതായും പെന്‍റഗൺ വെളിപ്പെടുത്തി. 

ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് പീറ്റ് ഹെഗ്സെത്ത് യുദ്ധത്തിന്‍റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏത് വിലയും നൽകാൻ അമേരിക്ക തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഹോർമൂസ് നാവിക ഉപരോധവും തുടരുമെന്ന് പറഞ്ഞ ഹെഗ്സെത്ത് യുദ്ധം എന്ന് അവസാനിക്കും എന്നതിന് വ്യക്തത നൽകിയില്ല. എന്നാൽ രാജ്യത്തെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും വേണമെങ്കിൽ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും ഇറാൻ മറുപടി നൽകി. അതേസമയം യുദ്ധത്തിന്‍റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന വിമർശനവുമായി ഡെമോക്രാറ്റുകൾ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം കടക്കാവൂരിൽ തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരൻ മരിച്ചു

തിരുവനന്തപുരം കടക്കാവൂരിൽ തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരൻ മരിച്ചു

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ- ബിജി ദമ്പതികളുടർ മകൻ കുട്ടു എന്ന് വിളിക്കുന്ന ബിനോയ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.15-ഓടെയായിരുന്നു സംഭവം

അമ്മ ബിജിയും ബിനോയിയും സഹോദരി ബ്ലസിയും മൊബൈൽ ഫോൺ നന്നാക്കാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഫുട്ട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ ബിനോയ് ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെടുകയായിരുന്നു. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജി, മാമ്പള്ളി സ്വദേശിയായ ഡ്രൈവർ ഗുലായിസ് (രാജു) എന്നിവർക്ക് പരിക്കേറ്റു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹവാർഷിക ദിനത്തിൽ മകൻ അച്ഛനെ അടിച്ചുകൊന്നു; അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു

വിവാഹവാർഷിക ദിനത്തിൽ മകൻ അച്ഛനെ അടിച്ചുകൊന്നു; അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി. അമ്മാവനെ കുത്തി പരിക്കേൽപ്പിച്ചു. അമ്പൂരി ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ‌ തോമസിന്റെ മകൻ ഷാനു (31)വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുത്തേറ്റ അമ്മാവൻ വർഗീസ് (50) ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിമണിയോടുകൂടിയാണ് സംഭവം.

ഷാനുവിന്റെ വിവാഹ വാർഷികം ആയിരുന്നു. മദ്യലഹരിയിലാണ് സംഭവം നടന്നത് എന്നാണ് പോലീസ് പറയുന്നത്. ആഘോഷ പരിപാടികൾക്ക് ശേഷം ഷാനുവും ഭാര്യയും തമ്മിൽ ഉണ്ടായ വാക്കേറ്റം അമ്മയും അമ്മാവനും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് കത്തികൊണ്ട് വർഗീസിനെ കുത്തുന്നത്. ബഹളം കോട്ട് എത്തിയ തോമസ് എബ്രഹാമിനെ കസേര കൊണ്ട് അടിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിലേക്ക് മാറ്റി 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍

കൊല്ലം: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കെഎപി അടൂര്‍ ബറ്റാലിയനെ സിവില്‍ പൊലീസ് ഓഫീസര്‍ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍(29) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങള്‍ മാതാവിന്റെ ഫോണിലേക്കും വാട്‌സാപ്പിലൂടെ അയച്ചു. ചിത്രങ്ങള്‍ അജ്ഞാതന്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താന്‍ ഇവരോട് സംസാരിച്ചതായും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ ഇത് തടയാന്‍ കഴിയുമെന്നും അല്ലാത്തപക്ഷം നഗ്നചിത്രങ്ങള്‍ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെണ്‍കുട്ടിയുടെ കുടുംബത്തോട് പറഞ്ഞെന്നും പൊലീസ് പറഞ്ഞു.

സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെതുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ജോലിയില്‍ നിന്ന് ഏറെനാളായി വിട്ടുനില്‍ക്കുന്ന അവിനാഷിനെ പൊലീസ് സേനയില്‍ നിന്നു നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവിൽ മതിലി‍ടിഞ്ഞ് 7 മരണം; മരിച്ചവരിൽ കുടുംബശ്രീ അംഗങ്ങളായ 2 മലയാളികളും

ബെംഗളൂരുവിൽ മതിലി‍ടിഞ്ഞ് 7 മരണം; മരിച്ചവരിൽ കുടുംബശ്രീ അംഗങ്ങളായ 2 മലയാളികളും

ബെംഗളൂരു: കനത്ത മഴയിൽ ശിവാജിനഗർ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് വിനോദയാത്ര സംഘത്തിലെ രണ്ടു മലയാളികളുൾപ്പെടെ 7 പേർ മരിച്ചു. 3 മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. എറണാകുളം രാമമംഗലം സ്വദേശികളായ തെക്കേഇറമ്പിൽ കിഴുമുറി സ്മിത രഘു (48), രാമമംഗലം മനയ്ക്കക്കുടയിൽ ലത (47) എന്നിവരാണ് മരിച്ച മലയാളികൾ. പ്രീതി (51), സിജി (45), മായ (52) എന്നിവർക്കാണ് പരിക്കേറ്റത്.

വിനോദയാത്രക്ക് പോയ കുടുംബശ്രീ യൂണിറ്റിൽ നിന്നുള്ള 56 അംഗ സംഘത്തിലുള്ളവർ പല കൂട്ടങ്ങളായി തിരിഞ്ഞ് ശിവാജിനഗർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഴയിൽ നിന്നു രക്ഷ നേടാൻ 8 അടിയോളം ഉയരമുള്ള മതിലിനോടു ചേർന്നുനിന്നപ്പോഴാണ് അപകടമുണ്ടായതെന്നാണു സൂചന. രാവിലെ വിമാനത്തിലാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. വഴിയോര കച്ചവടക്കാരാണു മരിച്ച മറ്റുള്ളവർ. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‌ഒരുമണിക്കൂറിലേറെ നിർത്താതെ പെയ്ത വേനൽ മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ശക്തമായ കാറ്റിൽ റോഡരികിലെ ഒട്ടേറെ മരങ്ങളും ഒടിഞ്ഞു വീണു. സമീപത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. സ്മിതയുടെ ഭർത്താവ്: രഘു. മക്കൾ: അനാമിക, അരുന്ധതി, ആവണി. ലത അവിവാഹിതയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ വിഷയത്തിൽ ഇറാനിൽ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ ആക്സിയോസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

നാവിക ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതിനിടെ ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹ്രസ്വവും ശക്തവുമായ ആക്രമണം അമേരിക്കൻ സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം അമേരിക്ക നാവിക ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതുവരെ സംയമനം പാലിച്ചതെന്നും ഇറാൻ വ്യക്തമാക്കി.

ആഗോള വ്യാപാര പാതകളെയും മേഖലയിലെ സുരക്ഷയെയും ബാധിക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ സാമ്പത്തികമായി തളർത്തി ആഭ്യന്തരമായി ഭിന്നിപ്പുണ്ടാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പറഞ്ഞു.

ഇറാനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുന്നതു വരെ അമേരിക്ക യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കി. യു എസ് കോൺഗ്രസിൻ്റ ഹൗസ് ആംഡ് സർവീസസിലെ ഹിയറിങ്ങിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹെഗ്സേത്ത്. ഇറാൻ യുദ്ധം അമേരിക്കയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെന്നും പറഞ്ഞ അദേഹം യുദ്ധം എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കിയില്ല. ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 2500 കോടി ഡോളർ എന്ന് പെൻ്റഗൺ അറിയിച്ചു. വെടിനിർത്തൽ നീട്ടിയതിൽ ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ രം​ഗത്തെത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയ ഫൈസൽ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

നിയ ഫൈസൽ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം പുനലൂരിൽ എട്ടു വയസ്സുകാരിക്ക് ചികിത്സനിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. നായ കടിയേറ്റ നിയ ഫൈസലിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. കുട്ടിയുടെ മാതാവ് ഹബീറയുടെ പരാതിയിൽ ഡോക്ടർമാരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോക്ടമാർരുടെ വീഴ്ച ട്വന്റിഫോർ തമ്മിൽ തമ്മിൽ പരിപാടിയിൽ ഹബീറ തുറന്നുപറഞ്ഞിരുന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഗുരുതര ചികിത്സ പിഴവ് ഉണ്ടായെന്ന മാതാവിന്റെ സ്വകാര്യ ഹർജിയുടെ പശ്ചാത്തലത്തിൽ, കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് പോലീസ് കേസെടുത്തത്. ആശുപത്രിയിലെ ഡോക്ടേഴ്സിനെ പ്രതിചേർത്താണ് എഫ്ഐആർ‌. ഈ കേസിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പടെ നാല് ഡോക്ടേഴ്‌സാണ് പ്രതികൾ. 