ബെംഗളൂരു: കനത്ത മഴയിൽ ശിവാജിനഗർ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് വിനോദയാത്ര സംഘത്തിലെ രണ്ടു മലയാളികളുൾപ്പെടെ 7 പേർ മരിച്ചു. 3 മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. എറണാകുളം രാമമംഗലം സ്വദേശികളായ തെക്കേഇറമ്പിൽ കിഴുമുറി സ്മിത രഘു (48), രാമമംഗലം മനയ്ക്കക്കുടയിൽ ലത (47) എന്നിവരാണ് മരിച്ച മലയാളികൾ. പ്രീതി (51), സിജി (45), മായ (52) എന്നിവർക്കാണ് പരിക്കേറ്റത്.
വിനോദയാത്രക്ക് പോയ കുടുംബശ്രീ യൂണിറ്റിൽ നിന്നുള്ള 56 അംഗ സംഘത്തിലുള്ളവർ പല കൂട്ടങ്ങളായി തിരിഞ്ഞ് ശിവാജിനഗർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഴയിൽ നിന്നു രക്ഷ നേടാൻ 8 അടിയോളം ഉയരമുള്ള മതിലിനോടു ചേർന്നുനിന്നപ്പോഴാണ് അപകടമുണ്ടായതെന്നാണു സൂചന. രാവിലെ വിമാനത്തിലാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. വഴിയോര കച്ചവടക്കാരാണു മരിച്ച മറ്റുള്ളവർ. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒരുമണിക്കൂറിലേറെ നിർത്താതെ പെയ്ത വേനൽ മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ശക്തമായ കാറ്റിൽ റോഡരികിലെ ഒട്ടേറെ മരങ്ങളും ഒടിഞ്ഞു വീണു. സമീപത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. സ്മിതയുടെ ഭർത്താവ്: രഘു. മക്കൾ: അനാമിക, അരുന്ധതി, ആവണി. ലത അവിവാഹിതയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.