Thursday, 30 April 2026

വടകരയില്‍ വിവാഹ വീട്ടില്‍ നിന്നും മൂന്ന് പവന്‍ സ്വര്‍ണമാല മോഷ്ടിച്ചു; കേസെടുത്ത് പൊലീസ്

വടകരയില്‍ വിവാഹ വീട്ടില്‍ നിന്നും മൂന്ന് പവന്‍ സ്വര്‍ണമാല മോഷ്ടിച്ചു; കേസെടുത്ത് പൊലീസ്

കോഴിക്കോട്: വടകരയില്‍ വിവാഹ വീട്ടില്‍ മോഷണം. പടിക്കല്‍ താഴെ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണമാലയാണ് മോഷണം പോയത്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെയായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന്റെ ഭാഗമായി നടത്തിയ ഡി ജെ പാര്‍ട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് സ്വര്‍ണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. എന്നാല്‍ മോഷണം പോയ മാലയോടൊപ്പമുണ്ടായിരുന്ന മറ്റ് ആഭരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണ മോതിരത്തിൽ കുടുങ്ങി ചേര; കണ്ടെത്തിയത് മേശവലിപ്പില്‍

സ്വർണ മോതിരത്തിൽ കുടുങ്ങി ചേര; കണ്ടെത്തിയത് മേശവലിപ്പില്‍

കാസര്‍കോട്: അഡൂരില്‍ വീട്ടില്‍ മേശയ്ക്കുള്ളില്‍ ശരീരത്തില്‍ സ്വര്‍ണമോതിരം കുടുങ്ങിയ നിലയില്‍ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ കണ്ടത്. വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ എത്തി ചേരയെ മേശവലിപ്പില്‍ നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി.

അതേസമയം പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും. പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്ളാഗ്ഡ് ഇന്‍സ്റ്റിറ്റിയൂഷനായി കണക്കാക്കി കൂടുതല്‍ സൗകര്യങ്ങളൊരുക്കും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികള്‍ റിപ്പോര്‍ട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാല താമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട് വിജയ് തൂക്കും: ടിവികെ അധികാരം പിടിച്ചേക്കുമെന്ന് എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം

തമിഴ്നാട് വിജയ് തൂക്കും: ടിവികെ അധികാരം പിടിച്ചേക്കുമെന്ന് എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) അട്ടിമറി വിജയം നേടുമെന്ന് എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. കന്നി പോരാട്ടത്തിനിറങ്ങിയ വിജയിയുടെ പാർട്ടി 234 അംഗ നിയമസഭയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടി ഏറ്റവും വലിയ ശക്തിയാകുമെന്നാണ് പ്രവചനം. പ്രവചനം യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ ഡിഎംകെയെയും സഖ്യകക്ഷികളെയും അപ്രസക്തമാക്കി ബോക്സ് ഓഫീസ് മാത്രമല്ല തമിഴ്‌നാട് രാഷ്ട്രീയത്തലും പുതിയൊരു വിജയ് യുഗത്തിന് തുടക്കമാകും.

അതേസമയം ടിവികെയ്ക്ക് വിജയം പ്രഖ്യാപിച്ച ഏക എക്സിറ്റ് പോളും എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മറ്റ് ചില സർവ്വേകള്‍ വിജയ് പോലും വിജയിക്കില്ലെന്നും പ്രവചിക്കുന്നുണ്ട്. 98 സീറ്റുകൾ നേടിയാൽ പോലും ഒരു പുതിയ പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമായി ഇത് മാറും.

അതേസമയം, മറ്റ് ഏജൻസികളുടെ സർവ്വേ ഫലങ്ങളിൽ ഡിഎംകെ സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ് ഡിഎംകെ സഖ്യത്തിന് 125 മുതൽ 145 സീറ്റുകൾ വരെയും, എഐഎഡിഎംകെ സഖ്യത്തിന് 65 മുതൽ 80 സീറ്റുകൾ വരെയും പ്രവചിക്കുന്നു. പീപ്പിൾസ് ഇൻസൈറ്റ് നൽകുന്ന കണക്കുകൾ പ്രകാരം ഡിഎംകെ സഖ്യം 120-140 സീറ്റുകളും എഐഎഡിഎംകെ 60-70 സീറ്റുകളും നേടിയേക്കാം. പ്രജാ പോൾ സർവ്വേ പ്രകാരം ഡിഎംകെ സഖ്യം 148 മുതൽ 168 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്നാണ് സൂചന. പ്രജാ പോൾ വിജയിയുടെ പാർട്ടിക്ക് 1 മുതൽ 9 സീറ്റുകൾ വരെ മാത്രമേ സാധ്യത കൽപ്പിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

തമിഴ്നാട്ടില്‍ വലിയ ജനപങ്കാളിത്തമാണ് തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 82.24 ശതമാനം വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്. എൻഡിടിവി-ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങൾ ശരിയായാൽ തമിഴ്‌നാടിന്റെ ദ്രാവിഡ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാകും വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച സാക്ഷ്യം വഹിക്കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

തിരുവനന്തപുരം: ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് കോളേജ് അധികൃതര്‍ കുടുംബത്തെ വിവരം അറിയിച്ചു. കുടുംബം ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
മരണകാരണം വ്യക്തമല്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വൃദ്ധന് കേരളത്തിൽ നിന്ന് കൈത്താങ്ങ്;ഒരു ലക്ഷം രൂപ നൽകാൻ തടാഗം ഫൗണ്ടേഷൻ

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വൃദ്ധന് കേരളത്തിൽ നിന്ന് കൈത്താങ്ങ്;ഒരു ലക്ഷം രൂപ നൽകാൻ തടാഗം ഫൗണ്ടേഷൻ

തൃശൂര്‍: ഒഡിഷയില്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വയോധികന് സഹായവുമായി തടാഗം ഫൗണ്ടേഷന്‍. തൃശൂര്‍ വടക്കേക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തടാഗം ഫൗണ്ടേഷനാണ് ഒഡിഷ കിയോഞ്ജര്‍ ഡയാനാലി സ്വദേശി ജിതു മുണ്ടക്ക് സഹായവുമായി എത്തിയത്. ജിതുവിന് ഒരു ലക്ഷം രൂപ ഫൗണ്ടേഷന്‍ നല്‍കും. തടാഗം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി കുഞ്ഞുമുഹമ്മദ് ഹാജിയാണ് സഹായം പ്രഖ്യാപിച്ചത്.

മനുഷ്യരുടെ വേദനകള്‍ക്കും സങ്കടങ്ങള്‍ക്കും ഭാഷ-ദേശ വ്യത്യാസമില്ലെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു. സഹജീവികളുടെ വേദനകള്‍ തിരിച്ചറിഞ്ഞ് ആശ്വാസം നല്‍കുമ്പോഴാണ് മനുഷ്യത്വം അര്‍ത്ഥവത്താകുന്നതെന്നും അതിന്റെ ഭാഗമായാണ് ഈ പിന്തുണയെന്നും എം വി കുഞ്ഞുമുഹമ്മദ് ഹാജി കൂട്ടിച്ചേര്‍ത്തു

മരിച്ചുപോയ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ ജിതു മുണ്ടയുടെ ദൃശ്യം വിവാദമായിരുന്നു. പൊരിവെയിലില്‍ മൂന്ന് കിലോമീറ്ററോളം ചുമലില്‍ താങ്ങിയാണ് അസ്ഥികൂടവുമായി ജിതു മുണ്ട മല്ലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കിലെത്തിയത്. രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത്. സഹോദരിയുടെ ബാങ്ക് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്ന തുക പിന്‍വലിക്കാന്‍ എത്തിയ ജിതു മുണ്ടയ്ക്ക് പണം നല്‍കാന്‍ അധികൃതര്‍ ഉപാധികള്‍ വച്ചതോടെയാണ് മറ്റ് മാര്‍ഗമില്ലാതെ അദ്ദേഹം അസ്ഥികൂടവും ചുമന്നെത്തിയത്.

കാക്രയുടെ മകനും ഭര്‍ത്താവും മുമ്പേ തന്ന മരിച്ചിരുന്നു. ആകെ ഉണ്ടായിരുന്ന ബന്ധു സഹോദരനായ ജിതുവാണ്. സഹോദരിയുടെ പണം പിന്‍വലിക്കാന്‍ എത്തിയ വൃദ്ധനോട് ഒന്നുകില്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണം അല്ലെങ്കില്‍ പണത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകള്‍ വേണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 April 2026

ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ്; പുതിയ മെട്രോ ലൈനുകളുടെ പ്രവർത്തനം അതിവേഗം പുരോ​ഗമിക്കുന്നു

ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ്; പുതിയ മെട്രോ ലൈനുകളുടെ പ്രവർത്തനം അതിവേഗം പുരോ​ഗമിക്കുന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടയിലും ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ് തുടരുന്നു. പുതിയ മെട്രോ ലൈനുകളായ ഗോള്‍ഡ് ലൈനിന്റെയും ബ്ലൂ ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരേഗമിക്കുകയാണ്. ഇതിന് പുറമെ നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

ദുബായുടെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഗതാഗത പദ്ധതികളില്‍ ഒന്നാണ് മെട്രോ ഗോള്‍ഡ് ലൈന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് അടുത്തിടെ സുപ്രധാനാമായ ഈ പദ്ധതി പ്രഖ്യാപിച്ചത്. 34 ബില്യണ്‍ ദിര്‍ഹം ചെലവിഴിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി പൂര്‍ണമായും ഭൂഗര്‍ഭ പാതയായാണ് നിര്‍മിക്കുന്നത്. 42 കിലോമീറ്റര്‍ ദൈര്‍ദഘ്യമുള്ള മോട്രോ ലൈന്‍ 15 പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും. നിലവിലുള്ള ദുബായ് മെട്രോ ടണലുകളുടെ ആകെ നീളത്തിന്റെ ഇരട്ടിയോളം നീളത്തിലാണ് ഗോര്‍ഡ് ലൈന്‍ സജ്ജമാക്കുക.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ബ്ലൂ ലൈനിന്റ 10 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. 14 സ്റ്റേഷനുകളുള്ള ഈ പദ്ധതിയുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഗ്രീന്‍ ലൈനിലെ ക്രീക്ക് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ദുബായ് അക്കാദമിക് സിറ്റിയില്‍ അവസാനിക്കുന്നതാണ് ഇതിലെ ആദ്യ പാത. രണ്ടാമത്തെ ലൈന്‍ റെഡ് ലൈനിലെ സെന്റര്‍പോയിന്റ് സ്റ്റേഷനില്‍ നിന്ന് മിര്‍ദിഫ്, അല്‍ വര്‍ഖ വഴി ഇന്റര്‍നാഷണല്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്നു.