Thursday, 30 April 2026

തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു; സംശയമെന്ന് പ്രാഥമിക നി​ഗമനം, ശിവപ്രസാദ് അറസ്റ്റിൽ

തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു; സംശയമെന്ന് പ്രാഥമിക നി​ഗമനം, ശിവപ്രസാദ് അറസ്റ്റിൽ

തൃശൂർ: തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ ജോലിയ്ക്ക് പോകാനായി നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത്. മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിൻ്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം വീടുവിട്ടുപോയ ശിവപ്രസാദിനെ അയ്യന്തോളിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബസില്‍ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞു കൈയ്യറ്റു; യുവാവിന് കെഎസ്ആര്‍ടിസി ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ബസില്‍ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞു കൈയ്യറ്റു; യുവാവിന് കെഎസ്ആര്‍ടിസി ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

സുല്‍ത്താന്‍ബത്തേരി: കെ എസ് ആര്‍ ടി സി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് കൈയറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കാന്‍ വിധി. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്. അപകടത്തിൽപ്പെട്ട അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്‌ലം (19) നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2023 ജനുവരി പതിനേഴിനായിരുന്നു അപകടം. അമ്പലവയല്‍ മാളിക എന്ന സ്ഥലത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെ എസ് ആര്‍ ടി സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് ബത്തേരിയിലേക്ക് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തപ്പോള്‍ റോഡരികിലെ വൈദ്യുതക്കാലില്‍ അസ്ലമിന്റെ ഇടതുകൈ ചേര്‍ത്ത് ഉരയുകയും കൈമുട്ടിന്റെ മുകളില്‍ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ് കോളേജില്‍ ഫാര്‍മസി കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. 

തുടര്‍ന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ബത്തേരിയിലെ അഭിഭാഷകനായ ടി ആര്‍ ബാലകൃഷ്ണന്‍ മുഖേന വയനാട് എം എ സി ടി കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി യാണ് നഷ്ടപരിഹാര തുക ഹര്‍ജിക്കാരന് നല്‍കേണ്ടത്. സംഭവത്തെ തുടര്‍ന്ന് യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടര്‍വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകനായ ടി ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാര്‍ത്തയ്ക്ക് പണം നല്‍കണം, ഇല്ലെങ്കിൽ കനത്ത നികുതി; ഗൂഗിളിനും ഫേസ്ബുക്കിനും 'പണികൊടുത്ത്' ഓസ്ട്രേലിയ

വാര്‍ത്തയ്ക്ക് പണം നല്‍കണം, ഇല്ലെങ്കിൽ കനത്ത നികുതി; ഗൂഗിളിനും ഫേസ്ബുക്കിനും 'പണികൊടുത്ത്' ഓസ്ട്രേലിയ

പ്രാദേശിക മാധ്യമങ്ങള്‍ക്ക് അവരുടെ വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് ഗൂഗിള്‍, മെറ്റ, ടിക് ടോക് തുടങ്ങിയ കമ്പനികള്‍ പണം നല്‍കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മാധ്യമ സ്ഥാപനങ്ങളുമായി ന്യായമായ കരാറുകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാത്ത ടെക് കമ്പനികള്‍ക്ക് മേല്‍ പുതിയ ഡിജിറ്റല്‍ ലെവി ഏര്‍പ്പെടുത്താനാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയിലെ മാധ്യമ സ്ഥാപനങ്ങളുടെ ലാഭവിഹിതം കുറയുന്നത് തടയാന്‍, ഗൂഗിളും മെറ്റയും ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ പ്രാദേശിക മാധ്യമങ്ങളുമായി കരാറില്‍ ഒപ്പിടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇതിന് തയ്യാറാകാത്ത കമ്പനികള്‍ക്ക് ഓസ്ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതി നല്‍കേണ്ടി വരും. ഈ തുക പ്രാദേശിക പത്രപ്രവര്‍ത്തനത്തെയും മാധ്യമ സ്ഥാപനങ്ങളെയും സഹായിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കും. മുന്‍പ് ഈ പട്ടികയില്‍ ഗൂഗിളും മെറ്റായും മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍, പുതിയ നീക്കത്തില്‍ ടിക് ടോക്കിനെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

ഡിജിറ്റല്‍ യുഗത്തില്‍ പ്രാദേശിക വാര്‍ത്താ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്നും, വലിയ പ്ലാറ്റ്ഫോമുകള്‍ വാര്‍ത്തകള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുമ്പോള്‍ അതിന്റെ വിഹിതം വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്ക് കൂടി ലഭിക്കണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. പുതിയ നിയമത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തുവിട്ടു. ജൂലൈ രണ്ടിന് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മാധ്യ സ്ഥാപനങ്ങളുമായി കരാറിലെത്താന്‍ കമ്പനികള്‍ക്ക് ഒരവസരം കൂടി നല്‍കും. നികുതിയേര്‍പ്പെടുത്തുന്നതിലൂടെ പ്രതിവര്‍ഷം 14.9 കോടി ഡോളര്‍ മുതല്‍ 17.9 കോടി ഡോളര്‍ വരെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി കോടതി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹർജി എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. സൈബർ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്

അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, മറ്റ് ക്രിമിനൽ കേസുകളിൽ രാഹുൽ ഈശ്വർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നൽകിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആരോപണം സാക്ഷിപ്പെടുത്തുന്ന തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. തനിക്കെതിരെ ചില ഉന്നതർ നടത്തുന്ന ഗുഢാലോചനയുടെ ഭാഗമാണ് പൊലീസിൻ്റ നീക്കത്തിന് പിന്നിലെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി രാഹുലിനെതിരായ ഹർജി തള്ളുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; അപകടമുണ്ടായത് ദില്ലി - മുംബൈ എക്സ്പ്രസ് വേയിൽ

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; അപകടമുണ്ടായത് ദില്ലി - മുംബൈ എക്സ്പ്രസ് വേയിൽ

ജയ്പൂർ: ദില്ലി - മുംബൈ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി അഞ്ച് മരണം. രാജസ്ഥാനിലെ അൽവാറിലാണ് അപകടമുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

അഗ്നിശമന സേന സ്ഥലത്തെത്തി 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിയങ്ക രഘുവംശി പറഞ്ഞു. സിഎൻജി വാഹനമായതിനാൽ തീ വേഗത്തിൽ പടർന്നു. പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം യാത്രക്കാർ ഉള്ളിൽ അകപ്പെട്ടു. വാഹനത്തിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തതെന്നും തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമല്ല.

കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യപ്രദേശിൽ പിക്അപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്‌യുവിയിൽ ഇടിച്ചു, അപകടത്തിൽ 15 പേർ മരിച്ചു

മധ്യപ്രദേശിൽ പിക്അപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്‌യുവിയിൽ ഇടിച്ചു, അപകടത്തിൽ 15 പേർ മരിച്ചു

ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ഇൻഡോർ-അഹമ്മദാബാദ് ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ പിക്അപ്പ് ട്രക്ക് മറിഞ്ഞ് എസ്‌യുവിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഏകദേശം 35 തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30-ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്അപ്പ് മൂന്നോ നാലോ തവണ മറിഞ്ഞ ശേഷം റോഡിന്റെ എതിർവശത്തേക്ക് തെന്നിമാറി എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകളുടെ തീവ്രത കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ധാർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഛത്രപാൽ സിംഗ് അറിയിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തിയാണുണ്ടായത്. തകർന്നടിഞ്ഞ വാഹനത്തിനുള്ളിൽ നിന്നും പരിക്കേറ്റവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.    