പ്രാദേശിക മാധ്യമങ്ങള്‍ക്ക് അവരുടെ വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് ഗൂഗിള്‍, മെറ്റ, ടിക് ടോക് തുടങ്ങിയ കമ്പനികള്‍ പണം നല്‍കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മാധ്യമ സ്ഥാപനങ്ങളുമായി ന്യായമായ കരാറുകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാത്ത ടെക് കമ്പനികള്‍ക്ക് മേല്‍ പുതിയ ഡിജിറ്റല്‍ ലെവി ഏര്‍പ്പെടുത്താനാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയിലെ മാധ്യമ സ്ഥാപനങ്ങളുടെ ലാഭവിഹിതം കുറയുന്നത് തടയാന്‍, ഗൂഗിളും മെറ്റയും ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ പ്രാദേശിക മാധ്യമങ്ങളുമായി കരാറില്‍ ഒപ്പിടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഇതിന് തയ്യാറാകാത്ത കമ്പനികള്‍ക്ക് ഓസ്ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതി നല്‍കേണ്ടി വരും. ഈ തുക പ്രാദേശിക പത്രപ്രവര്‍ത്തനത്തെയും മാധ്യമ സ്ഥാപനങ്ങളെയും സഹായിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കും. മുന്‍പ് ഈ പട്ടികയില്‍ ഗൂഗിളും മെറ്റായും മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍, പുതിയ നീക്കത്തില്‍ ടിക് ടോക്കിനെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.
ഡിജിറ്റല്‍ യുഗത്തില്‍ പ്രാദേശിക വാര്‍ത്താ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്നും, വലിയ പ്ലാറ്റ്ഫോമുകള്‍ വാര്‍ത്തകള്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുമ്പോള്‍ അതിന്റെ വിഹിതം വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്ക് കൂടി ലഭിക്കണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. പുതിയ നിയമത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തുവിട്ടു. ജൂലൈ രണ്ടിന് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മാധ്യ സ്ഥാപനങ്ങളുമായി കരാറിലെത്താന്‍ കമ്പനികള്‍ക്ക് ഒരവസരം കൂടി നല്‍കും. നികുതിയേര്‍പ്പെടുത്തുന്നതിലൂടെ പ്രതിവര്‍ഷം 14.9 കോടി ഡോളര്‍ മുതല്‍ 17.9 കോടി ഡോളര്‍ വരെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.