Thursday, 30 April 2026

മത്തിയുടെ തിരിച്ച് വരവ്, കേരളത്തിൽ 13 ശതമാനം കൂടി, അയലയും ചെമ്മീനും നീരാളിയും സുലഭം; രാജ്യത്ത് ഏറ്റവും കൂടുതൽ മീൻ പിടിച്ചത് തമിഴ്‌നാട്, 6.85 ലക്ഷം ടൺ!

മത്തിയുടെ തിരിച്ച് വരവ്, കേരളത്തിൽ 13 ശതമാനം കൂടി, അയലയും ചെമ്മീനും നീരാളിയും സുലഭം; രാജ്യത്ത് ഏറ്റവും കൂടുതൽ മീൻ പിടിച്ചത് തമിഴ്‌നാട്, 6.85 ലക്ഷം ടൺ!

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാടാണ്. 6.85 ലക്ഷം ടൺ. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന ലഭ്യതയിലെത്തി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്.

2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വർഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തൽ-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാൽ, അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ. ശക്തമായ മഴയും ചരക്കു കപ്പൽ അപകടവും കാരണം മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസത്തിൽ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാർബറുകളിൽ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നിൽ. എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്.

രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം (2.70 ലക്ഷം ടൺ). സമുദ്ര മ്‌ത്സ്യോൽപാദനത്തിൽ കർണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വർധനവ് രേഖപ്പെടുത്തി. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തി പോലുള്ള ചെറിയ മീനുകൾക്ക് ഗുണകരമായതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർധനയുണ്ടായി. ഇന്ത്യയിലാകെ ലാൻഡിംഗ് സെന്ററുകളിൽ 69,254 കോടി രൂപയും (10.45 ശതമാനം വർധനവ്) ചില്ലറ വിപണിയിൽ 97,702 കോടി രൂപയും (8.43 ശതമാനം വർധനവ്) വിറ്റുവരവുണ്ടായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു; സൂര്യാഘാതമേറ്റ് വാഹനമോടിക്കുന്നതിനിടെ യുവാവിന് അന്ത്യം

കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു; സൂര്യാഘാതമേറ്റ് വാഹനമോടിക്കുന്നതിനിടെ യുവാവിന് അന്ത്യം

കരിപ്പൂർ: സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കൊടുംചൂടിൽ ഒരു ജീവൻകൂടി 
പൊലിഞ്ഞു. കരിപ്പൂരിലാണ് 38കാരനായ യുവാവ് വാഹനമോടിക്കുന്നതിനിടെ തളർന്നുവീണതിനെ തുടർന്ന്‌ മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്മോർട്ടം റിപ്പോർട്ട്. സൈനുൽ ആബിദ് (38) ആണ് മരിച്ചത്. ഗുഡ്സ് വാഹനം ഓടിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴിശ്ശേരി കടുങ്ങല്ലൂരിൽ വച്ച് തളർന്നു വീഴുകയായിരുന്നു. വഴിമധ്യേ വാഹനം നിർത്തിയത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും, രക്ഷപെടുത്താൻ കഴിഞ്ഞില്ല.

ഇദ്ദേഹത്തിന് നിർജലീകരണം സംഭവിക്കുകയും, ശരീരോഷ്മാവ് ഉയർന്ന നിലയിലാവുകയും ചെയ്തിരുന്നു. ഈ മാസമാദ്യം പുതിയ വീട്ടിലേക്ക് താമസം മാറിയതെയുണ്ടായിരുന്നുള്ളൂ ഇദ്ദേഹത്തിന്റെ കുടുംബം. ഭാര്യ രിസാന; മക്കൾ: ഫാത്തിമ രഹന, സിദ്ന, ഫാത്തിമ അസ.

കൊടുംചൂടിൽ പുറത്തിറങ്ങുന്നവർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളിലെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്‌സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്നിരുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ രാജിവെച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയന്ത്രണം താത്ക്കാലികമായി കായികവകുപ്പിന്റെ കീഴിലായിരിക്കുമെന്നും ഇടക്കാല കമ്മിറ്റിയെ ഉടനെ നിയോഗിക്കുമെന്നും കായികമന്ത്രി സുനില്‍കുമാര ഗമാഗെ പറഞ്ഞു

ദീര്‍ഘകാലമായി അധികാരത്തില്‍ തുടരുന്ന ബോര്‍ഡ് പ്രസിഡന്റിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളായിരുന്നു ഉയര്‍ന്നിട്ടുള്ളത്. 2029-ല്‍ അധികാരത്തിലെത്തിയ ശേഷം 2021, 2023, 2025 വര്‍ഷങ്ങളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍താരങ്ങളടക്കം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതും ശ്രീലങ്കന്‍ ടീമിന്റെ പ്രകടനം മോശമായതും ഭരണസമിതിയുടെ രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

അതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവുണ്ടായി. 112.71ദശലക്ഷം യൂണിറ്റാണ് ബുധനാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5708 മെഗാ വാട്ട്. പകൽ സമയത്ത് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 38.7 ഡിഗ്രി സെൽഷ്യസാണ്. കോഴിക്കോട് നഗരത്തിൽ 37.4 ഡിഗ്രി സെൽഷ്യസ്, വെള്ളാനിക്കര 37 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഉയർന്ന താപനില. തുടർച്ചയായ 17 ദിവസങ്ങൾക്ക് ശേഷമാണ് താപനിലയിൽ കുറവുണ്ടാകുന്നത്. എന്നാൽ മഴ ലഭിക്കാത്ത സ്‌ഥലങ്ങളിൽ താപനിലയുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിർദേശമായി വരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ് കോളജിലെ ഉന്നത ഉദ്യോഗസ്ഥർ.

പൊലീസിലെ പരിശീലനവും സെമിനാറുകളുമടക്കം നടത്തുന്ന വിഭാഗമാണ് തിരുവനന്തപുരം തൈക്കാടുള്ള പൊലീസ് ട്രയിനിങ് കോളജ്. സ്റ്റേഷൻ ഡ്യൂട്ടിയും,ക്യാമ്പ് ഡ്യൂട്ടിയ ഒഴിവാക്കാനായി ഇവിടെ കയറിക്കൂടാൻ പൊലീസുകാരുടെ തള്ള് കൂടിയതോടെയാണ് ഡെപ്യൂട്ടേഷനുള്ള പരീക്ഷ നടത്തി ആളെ എടുക്കാൻ തീരുമാനിച്ചത്. അങ്ങിനെ ആദ്യമായി നടത്തിയ പരീക്ഷ അട്ടിമറിച്ചെന്നാണ് ആരോപണം. 24ന് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക വന്നപ്പോൾ ഒന്നാം റാങ്കു കിട്ടിയാൾക്ക് രണ്ടാം റാങ്കുകാരനേക്കാൾ 18 മാർക്ക് കൂടുതൽ. മുൻമന്ത്രിയുടെ ഗൺമാനും റാങ്കുപട്ടികയിൽ ഉന്നത റാങ്കിൽ .ഇതൊന്നും പഠിച്ച് എഴുതി കിട്ടിയതല്ലെന്നും ചോദ്യപേപ്പർ ചോർത്തിയും മാർക്ക് വെറുതേ കൊടുത്തും ഒപ്പിച്ചെടുത്ത റാങ്കുകളാണെന്നുമാണ് പരാതി.

അതിനാൽ റാങ്ക് പട്ടിക പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരീക്ഷയെഴുതിയ മറ്റ് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി.അതേസമയം പരാതി തള്ളി നടപടികളുമായി മുന്നോട്ടുപോവുകയാണന്നു ട്രയിനിങ് കോളജിലെ പ്രിൻസിപ്പൽ വ്യക്തമാക്കി.ഇന്നലെ അഭിമുഖം നടത്തി അന്തിമ റാങ്ക് പട്ടിക തയാറാക്കി. ഉടനത് ഡി.ജി.പിക്ക് കൈമാറും.പരാതി പരിഗണിക്കണോ വേണ്ടയോയെന്നതിൽ ഡി.ജി.പിയുടെ തീരുമാനം നിർണായകമാവും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

125 ഡോളർ കടന്ന് എണ്ണവില; ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നറിയിപ്പ്, ആശങ്ക

125 ഡോളർ കടന്ന് എണ്ണവില; ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നറിയിപ്പ്, ആശങ്ക

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചതോടെ അസംസ്‌കൃത എണ്ണ വില കത്തിക്കയറുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ കടന്നത് അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഫെബ്രുവരിയിൽ ഏകദേശം 70 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോൾ 125 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്.ഇതോടെ എണ്ണ വില 4 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി.

ജൂൺ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഏകദേശം 6%ത്തിലധികം ഉയർന്നു. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 3.3 ശതമാനം വർധിച്ച് 110 ഡോളറിലുമെത്തി. കഴിഞ്ഞ ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ആറ് ശതമാനവും ഡബ്ല്യു.ടി.ഐ ഏഴ് ശതമാനവും മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ കടുത്ത അസ്ഥിരതയാണ് ഇത് സൂചിപ്പിക്കുന്നത്.

കുതിക്കുന്ന വിലയ്ക്ക് പിന്നിൽ

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുന്നത്. ഇതോടെ ഇറാനിൽ നിന്നുള്ള എണ്ണ വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ഭീതിയാണ് വിപണിയെ ബാധിക്കുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയും ആശങ്ക ശക്തമാകുകയാണ്. 

വിദഗ്‌ധരുടെ മുന്നറിയിപ്പ്

ക്രൂഡ് വിലയിലെ കുതിപ്പിന് പിന്നാലെ ആഗോള ഓഹരി വിപണികളിലും അനിശ്ചിതാവസ്ഥ പ്രകടമാണ്. ഏഷ്യൻ വിപണികൾ ഉൾപ്പെടെ പല രാജ്യങ്ങളിലെയും ഓഹരികൾ ഇടിവ് നേരിട്ടു. ഇന്ധനവില വർധനവ് ഗതാഗതച്ചെലവും സാധനങ്ങളുടെ വിലയും ഉയർത്താനിടയുള്ളതിനാൽ ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണ വിപണി കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വില ബാരലിന് 150 ഡോളർവരെ ഉയരാനും സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ കൈരളി ശ്ളോകരംഗം:മുപ്പത്തിയേഴാം വാർഷികം  വലവൂരിൽ

പാലാ കൈരളി ശ്ളോകരംഗം:മുപ്പത്തിയേഴാം വാർഷികം വലവൂരിൽ

കൈരളി ശ്ളോകരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ശ്ളോകോത്സവം – 2026” ഈ വർഷം മേയ് 1-ാം തീയതി വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.മേയ് 1-ാം തീയതി രാവിലെ 8.00-ന് ആചാര്യസ്മൃതി പരിപാടിയോടെ വാർഷികദിനാഘോഷങ്ങൾ ആരംഭിക്കും.ആചാര്യസ്മൃതിയോടെ കുട്ടികൾ ആരംഭിക്കുന്ന ചടങ്ങ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.അനഘ ജെ കോലത്ത് ട്രോഫി അനുസ്മരണം നടത്തും. പ്രൊഫ.എൻ.ഡി കൃഷ്ണനുണ്ണി സ്മാരകട്രോഫിക്കുവേണ്ടിയുള്ള സംസ്കൃത അക്ഷരശ്ളോകമത്സരമാണ് ആദ്യം.രാവിലെ 9.30-ന് HSS-HS,UP, LP വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കായുള്ള അഖിലകേരളാടിസ്ഥാനത്തിലുള്ള അക്ഷരശ്ളോകമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.തൊടുപുഴ ദാമോദരൻ മാസ്റ്റർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള കാവ്യകേളി മത്സരത്തിനുശേഷം മുപ്പത്തിയാറാംബാച്ചിന്റെ അരങ്ങേറ്റം നടത്തും.കെ.എൻ.വിശ്വനാഥൻനായർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള മുതിർന്നവരുടെ ശ്ളോകമത്സരത്തിനുശേഷമാണ് വാർഷികസമ്മേളനം നടത്തുക.3.00 മണിക്ക് നടക്കുന്ന വാർഷികസമ്മേളനം മുൻചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവും നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.പ്രസിഡന്റ് കെ.എൻ ജയചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ആര്യാംബിക സ്വാഗതം പറയുന്നു.നിരവധി സഹൃദയർ അണിചേരുന്ന ഈ സമ്മേളനത്തിൽ കാന്തളൂർ ശാല ഗവേഷണകേന്ദ്രം ഡയറക്ടർ  ഡോ.പി.സി.മുരളീമാധവൻ വിശ്വനാഥൻനായർ അനുസ്മരണം നടത്തും.സംസ്കൃതപണ്ഡിതനും അക്ഷരശ്ളോകവിദഗ്ധനുമായ ഡോ.പി.സി.മുരളീമാധവൻ മാഷിനെ കൈരളിക്കുട്ടികൾ ശ്ളോകോപഹാരം നൽകിയും ഹാരാർപ്പണം നടത്തിയും ആദരിക്കുന്നു.കൈരളിയിൽ പതിവായി നടത്തിവരുന്ന ആചാര്യപൂജയുടെ ഭാഗമായി ഈ ചടങ്ങുകൾ ഉണ്ടാകാറുണ്ട്.
മുത്തശ്ശിമധുരം പുരസ്കാരവും ശ്ളോകതാരകപുരസ്കാരവും കെ.കെ.പങ്കജാക്ഷൻനായർ ട്രോഫിയും നൽകുന്നു.മുട്ടത്ത് സുധാപുരസ്കാരം നേടിയ ആര്യാംബികയ്ക്കാണ് പങ്കജാക്ഷൻനായർ സ്മാരകട്രോഫി.ഇത് നൽകുന്നത് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായരാണ്.അക്ഷരകേളിയുടെ പ്രസിഡന്റ് വി.കെ.സുധാകരൻ പ്രതിഭകളെ അനുമോദിക്കുന്നു;സമ്മാനദാനവും നിർവ്വഹിക്കുന്നു.കൃതജ്ഞത നിർവ്വഹിക്കുന്നത് ബാലു.എസ്.നായരാണ്.

    പ്രശസ്തകവി പി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന കാവ്യസന്ധ്യയിൽ രമ്യ.ജി സ്വാഗതം പറയുന്നു.അദ്ധ്യക്ഷനായെത്തുന്നത് പ്രശസ്തകവി പി.രാമനാണ്.കെ.ജയകുമാർ,വി.കെ.സുധാകരൻ എന്നിങ്ങനെ നിരവധി പ്രശസ്തകവികൾ ഈ കാവ്യസന്ധ്യയിൽ പങ്കുചേരുന്നു.ഡോ.അന്നപൂർണ്ണാദേവി നന്ദി പറയുന്നു.വിശ്വനാഥസ്മരണ സാർത്ഥകമാക്കിക്കൊണ്ട് ശ്ളോകസദസ്സിനുശേഷം പിരിയുന്നു.