Thursday, 30 April 2026

പാലാ കൈരളി ശ്ളോകരംഗം:മുപ്പത്തിയേഴാം വാർഷികം വലവൂരിൽ

SHARE

 


കൈരളി ശ്ളോകരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ശ്ളോകോത്സവം – 2026” ഈ വർഷം മേയ് 1-ാം തീയതി വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.മേയ് 1-ാം തീയതി രാവിലെ 8.00-ന് ആചാര്യസ്മൃതി പരിപാടിയോടെ വാർഷികദിനാഘോഷങ്ങൾ ആരംഭിക്കും.ആചാര്യസ്മൃതിയോടെ കുട്ടികൾ ആരംഭിക്കുന്ന ചടങ്ങ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.അനഘ ജെ കോലത്ത് ട്രോഫി അനുസ്മരണം നടത്തും. പ്രൊഫ.എൻ.ഡി കൃഷ്ണനുണ്ണി സ്മാരകട്രോഫിക്കുവേണ്ടിയുള്ള സംസ്കൃത അക്ഷരശ്ളോകമത്സരമാണ് ആദ്യം.രാവിലെ 9.30-ന് HSS-HS,UP, LP വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കായുള്ള അഖിലകേരളാടിസ്ഥാനത്തിലുള്ള അക്ഷരശ്ളോകമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.തൊടുപുഴ ദാമോദരൻ മാസ്റ്റർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള കാവ്യകേളി മത്സരത്തിനുശേഷം മുപ്പത്തിയാറാംബാച്ചിന്റെ അരങ്ങേറ്റം നടത്തും.കെ.എൻ.വിശ്വനാഥൻനായർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള മുതിർന്നവരുടെ ശ്ളോകമത്സരത്തിനുശേഷമാണ് വാർഷികസമ്മേളനം നടത്തുക.3.00 മണിക്ക് നടക്കുന്ന വാർഷികസമ്മേളനം മുൻചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവും നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.പ്രസിഡന്റ് കെ.എൻ ജയചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ആര്യാംബിക സ്വാഗതം പറയുന്നു.നിരവധി സഹൃദയർ അണിചേരുന്ന ഈ സമ്മേളനത്തിൽ കാന്തളൂർ ശാല ഗവേഷണകേന്ദ്രം ഡയറക്ടർ  ഡോ.പി.സി.മുരളീമാധവൻ വിശ്വനാഥൻനായർ അനുസ്മരണം നടത്തും.സംസ്കൃതപണ്ഡിതനും അക്ഷരശ്ളോകവിദഗ്ധനുമായ ഡോ.പി.സി.മുരളീമാധവൻ മാഷിനെ കൈരളിക്കുട്ടികൾ ശ്ളോകോപഹാരം നൽകിയും ഹാരാർപ്പണം നടത്തിയും ആദരിക്കുന്നു.കൈരളിയിൽ പതിവായി നടത്തിവരുന്ന ആചാര്യപൂജയുടെ ഭാഗമായി ഈ ചടങ്ങുകൾ ഉണ്ടാകാറുണ്ട്.
മുത്തശ്ശിമധുരം പുരസ്കാരവും ശ്ളോകതാരകപുരസ്കാരവും കെ.കെ.പങ്കജാക്ഷൻനായർ ട്രോഫിയും നൽകുന്നു.മുട്ടത്ത് സുധാപുരസ്കാരം നേടിയ ആര്യാംബികയ്ക്കാണ് പങ്കജാക്ഷൻനായർ സ്മാരകട്രോഫി.ഇത് നൽകുന്നത് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായരാണ്.അക്ഷരകേളിയുടെ പ്രസിഡന്റ് വി.കെ.സുധാകരൻ പ്രതിഭകളെ അനുമോദിക്കുന്നു;സമ്മാനദാനവും നിർവ്വഹിക്കുന്നു.കൃതജ്ഞത നിർവ്വഹിക്കുന്നത് ബാലു.എസ്.നായരാണ്.

    പ്രശസ്തകവി പി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന കാവ്യസന്ധ്യയിൽ രമ്യ.ജി സ്വാഗതം പറയുന്നു.അദ്ധ്യക്ഷനായെത്തുന്നത് പ്രശസ്തകവി പി.രാമനാണ്.കെ.ജയകുമാർ,വി.കെ.സുധാകരൻ എന്നിങ്ങനെ നിരവധി പ്രശസ്തകവികൾ ഈ കാവ്യസന്ധ്യയിൽ പങ്കുചേരുന്നു.ഡോ.അന്നപൂർണ്ണാദേവി നന്ദി പറയുന്നു.വിശ്വനാഥസ്മരണ സാർത്ഥകമാക്കിക്കൊണ്ട് ശ്ളോകസദസ്സിനുശേഷം പിരിയുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.